കാലില്‍ മേക്കപ്പിട്ട് വായുവിലൂടെ നടക്കണം ; ആകാംശഗംഗ സിനിമയിലെ എല്ലാവരും ഭയന്ന യക്ഷി; പ്രേതമായി അഭിനയിക്കുന്നത് എങ്ങനെ എന്ന് വെളിപ്പെടുത്തി ദിവ്യ ഉണ്ണി!
കാലില്‍ മേക്കപ്പിട്ട് വായുവിലൂടെ നടക്കണം ; ആകാംശഗംഗ സിനിമയിലെ എല്ലാവരും ഭയന്ന യക്ഷി; പ്രേതമായി അഭിനയിക്കുന്നത് എങ്ങനെ എന്ന് വെളിപ്പെടുത്തി ദിവ്യ ഉണ്ണി!
കാലില്‍ മേക്കപ്പിട്ട് വായുവിലൂടെ നടക്കണം ; ആകാംശഗംഗ സിനിമയിലെ എല്ലാവരും ഭയന്ന യക്ഷി; പ്രേതമായി അഭിനയിക്കുന്നത് എങ്ങനെ എന്ന് വെളിപ്പെടുത്തി ദിവ്യ ഉണ്ണി!
മലയാള സിനിമയിൽ എന്നും ഒരിടം സ്വന്തമാക്കിയ നായികയാണ് ദിവ്യ ഉണ്ണി. സിനിമയിൽ സജീവമായി നിൽക്കവയായിരുന്നു ദിവ്യയുടെ വിവാഹം. വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും മാറി നിന്ന ദിവ്യ പിന്നീട് നൃത്ത സ്കൂള്‍ നടത്തി വരികയായിരുന്നു. ഒരുപിടി നല്ല സിനിമകളിലൂടെ ദിവ്യ ഉണ്ണി ഇന്നും സിനിമയിൽ ഓർമ്മിക്കുന്നു.
ഒരേ സമയം നാടന്‍ വേഷങ്ങളിലും മോഡേണ്‍ വേഷങ്ങളിലുമൊക്കെ തിളങ്ങാന്‍ ദിവ്യയ്ക്ക് സാധിച്ചു. അഭിനയപ്രാധാന്യം ഉള്ള നല്ല വേഷങ്ങൾ ആണ് കിട്ടിയതത്രയും. ഇടയ്ക്ക് വിനയന് സംവിധാനം ചെയ്ത ആകാശഗംഗ എന്ന ചിത്രത്തില്‍ നായികയായിട്ടെത്തി ദിവ്യ പ്രേക്ഷകരെ ഞെട്ടിച്ചു.
പ്രേതമായിട്ടും നായികയായിട്ടും ദിവ്യ ശ്രദ്ധേയായി. ഇപ്പോഴിതാ ആകാശഗംഗയിലെ പ്രേതത്തിന്റെ രംഗങ്ങള്‍ ചിത്രീകരിച്ചതിനെ പറ്റി പറയുകയാണ് നടി. റിമി ടോമിയുടെ കൂടെ ഒരു അഭിമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ദിവ്യയുടെ ചില വെളിപ്പെടുത്തലുകൾ..
ആകാശഗംഗ സിനിമയിലെ പ്രേതം വരുന്ന സീനുകള്‍ ഷൂട്ട് ചെയ്യുന്നത് നല്ല രസമായിരുന്നെന്നാണ് ദിവ്യ ഉണ്ണി പറയുന്നത്. രാവിലെ വന്നാല്‍ ക്രെയിനിന് മുകളില്‍ കയറി ഇരുന്നാല്‍ മതി. എന്നിട്ട് പ്രേതം വായുവിലൂടെ നടക്കുന്നത് പോലെ കാലുകള്‍ മാത്രം ഇങ്ങനെ നടത്തി കാണിക്കണം. കാലില്‍ മേക്കപ്പ് ഓക്കെ ഇട്ട് കാലിന്റെ മാത്രം ഷോട്ടുകളാണ് എടുക്കുക. അതൊക്കെ നല്ലൊരു അനുഭവം തന്നെയായിരുന്നു എന്നാണ് ദിവ്യ ഉണ്ണി പറയുന്നത്.
അതേ സമയം മോഹന്‍ലാലിന്റെ കൂടെ അഭിനയിച്ചതിനെ കുറിച്ചുള്ള ഓര്‍മ്മകളും റിമി ടോമി ചോദിച്ചു. അതിന് മറുപടി പറയവേ വര്‍ണപ്പകിട്ട് എന്ന ചിത്രത്തില്‍ അഭിനയിച്ചതിനെ പറ്റിയും ദിവ്യ പറയുന്നുണ്ട്.
‘ലാലേട്ടന് എന്ന് പറഞ്ഞാല്‍ ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലം മുതലേ അദ്ദേഹത്തിന്റെ ഫാനാണ്. ആരാണ് അങ്ങനെ അല്ലാത്തതുള്ളത്. അദ്ദേഹത്തിന്റെ സിനിമകളൊക്കെ കണ്ട് മനസില്‍ കൊണ്ട് നടക്കുകയായിരുന്നു. ആദ്യ സിനിമയായ കല്യാണസൗഗന്ധികം കഴിഞ്ഞതിന് ശേഷം രണ്ടാമത് അഭിനയിക്കുന്നത് ലാലേട്ടന്റെ കൂടെയാണ്. രണ്ടാമത്തെ പടത്തിലേക്ക് തന്നെ ലാലേട്ടന്റെ കൂടെ വിളിച്ചപ്പോള്‍ വലിയ സന്തോഷമായി.
അങ്ങനെ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് രണ്ടാമത്തെ സിനിമയിലും അഭിനയിക്കുന്നത്. ഇങ്ങനൊരു കഥാപാത്രമാണെന്ന് സംവിധായകനാണ് പറഞ്ഞത്. ലാലേട്ടന്റെ കൂടെ അഭിനയിക്കേണ്ടത് ഇതുപോലൊരു പാട്ട് സീനിലാണെന്ന് പറഞ്ഞപ്പോഴെക്കും എന്റെ കാറ്റ് പോയെന്നും ദിവ്യ ഉണ്ണി തമാശരൂപേണ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള അഭിമുഖത്തിന്റെ വീഡിയോ വീണ്ടും വൈറലാവുകയാണ്.
നിലവില്‍ ഭര്‍ത്താവിന്റെയും മക്കളുടെയും കൂടെ വിദേശത്ത് സ്ഥിരതാമസമാക്കിയിരിക്കുകയാണ് ദിവ്യ ഉണ്ണി. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് പിന്നാലെ നടി രണ്ടാമതും വിവാഹിതയായി. ഈ ബന്ധത്തില്‍ ഒരു പെണ്‍കുട്ടിയ്ക്ക് ജന്മം നല്‍കിയിരുന്നു. മാത്രമല്ല ആദ്യ ബന്ധത്തിലുള്ള രണ്ട് മക്കളും ദിവ്യയുടെ കൂടെ തന്നെയാണ് താമസം.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...