Connect with us

വയറൊക്കെ വന്ന് തുടങ്ങിയോണ്ട് മഷൂറയ്ക്ക് ബുദ്ധിമുട്ടാണ്; ഈ സമയത്ത് യാത്രകൾ കുറച്ചൂടെ…; പുറത്ത് നിന്നുള്ള ഭക്ഷണം പരമാവധി കുറയ്ക്കാൻ ഉപദേശം; സുഹാനയ്ക്ക് എന്തോ സങ്കടമുണ്ടെന്നും കമെന്റുകൾ…; ബഷീർ ബഷിയുടെ പുതിയ വീഡിയോ!

News

വയറൊക്കെ വന്ന് തുടങ്ങിയോണ്ട് മഷൂറയ്ക്ക് ബുദ്ധിമുട്ടാണ്; ഈ സമയത്ത് യാത്രകൾ കുറച്ചൂടെ…; പുറത്ത് നിന്നുള്ള ഭക്ഷണം പരമാവധി കുറയ്ക്കാൻ ഉപദേശം; സുഹാനയ്ക്ക് എന്തോ സങ്കടമുണ്ടെന്നും കമെന്റുകൾ…; ബഷീർ ബഷിയുടെ പുതിയ വീഡിയോ!

വയറൊക്കെ വന്ന് തുടങ്ങിയോണ്ട് മഷൂറയ്ക്ക് ബുദ്ധിമുട്ടാണ്; ഈ സമയത്ത് യാത്രകൾ കുറച്ചൂടെ…; പുറത്ത് നിന്നുള്ള ഭക്ഷണം പരമാവധി കുറയ്ക്കാൻ ഉപദേശം; സുഹാനയ്ക്ക് എന്തോ സങ്കടമുണ്ടെന്നും കമെന്റുകൾ…; ബഷീർ ബഷിയുടെ പുതിയ വീഡിയോ!

ബിഗ് ബോസ് ഷോയിലൂടെയും യൂട്യൂബ് ചാനലിലൂടെയുമായി പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയ താരമാണ് ബഷീര്‍ ബഷിയും കുടുംബവും. രണ്ടുഭാര്യമാരുമായി സന്തോഷത്തോടെ ജീവിക്കുന്നതുകൊണ്ടാണ് പലപ്പോഴും മലയാളികൾക്കിടയിൽ ബഷീർ ശ്രദ്ധ നേടുന്നത്.

ഭാര്യമാരായ സുഹാനയും മഷൂറയും വീഡിയോകളും ചിത്രങ്ങളുമെല്ലാം പങ്കുവെക്കാറുണ്ട്. ഇതിനും
മികച്ച സപ്പോർട്ട് ആണ് പേക്ഷകരിൽ നിന്നും ലഭിക്കുന്നത്. കുടുംബത്തിലേക്ക് പുതിയൊരാള്‍ കൂടി എത്തുന്നതിന്റെ സന്തോഷത്തെക്കുറിച്ച് പറഞ്ഞും മൂന്ന് പേരും എത്തിയിരുന്നു. പ്രഗ്നന്‍സി ടെസ്റ്റ് മുതല്‍ അങ്ങോട്ടുള്ള എല്ലാ കാര്യങ്ങളും മഷൂറ പങ്കുവച്ചിരുന്നു.

ഗോവന്‍ ട്രിപ്പിന് പിന്നാലെയായി മഷൂറയുടെ നാടായ മാംഗ്ലൂരിലേക്ക് പോവുകയാണ് ഇവര്‍. മാംഗ്ലൂര്‍ യാത്രയെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഫ്രണ്ട്‌സുമായിട്ട് ട്രിപ്പ് പോയതിന് ശേഷമായി കുടുംബത്തിനൊരു യാത്ര. ഭാഗ്യമാണ് അതെന്നായിരുന്നു മഷൂറ പറഞ്ഞത്. ഞാനൊറ്റയ്ക്ക് ഡ്രൈവ് ചെയ്യേണ്ടതല്ലേയെന്നായിരുന്നു ബഷീര്‍ ചോദിച്ചത്. സുഹാന എന്താണ് വരാന്‍ ലേറ്റാവുന്നതെന്ന് ചോദിച്ചപ്പോള്‍ ലൈറ്റൊക്കെ ഓഫാക്കി വാതിലൊക്കെ അടച്ചിട്ടല്ലേ വരനാവൂയെന്നായിരുന്നു സുഹാനയുടെ ചോദ്യം. ഡിക്കിയിലേക്ക് ബഷി ലഗേജുകള്‍ വെക്കുമ്പോള്‍ സഹായത്തിനായി സൈഗുവും കൂടെയുണ്ടായിരുന്നു.

എല്ലാകാര്യങ്ങളിലും ഞാന്‍ സഹായിക്കാറില്ലേയെന്നായിരുന്നു ബഷീറിന്റെ ചോദ്യം. രണ്ട് പേരെയും മാറിമാറി വിളിച്ചിട്ട് ആരും കേട്ടില്ല, അപ്പോ ഞാന്‍ തന്നെ അതങ്ങ് ചെയ്‌തെന്നായിരുന്നു ബഷീറിന്റെ കമന്റ്. പോവുന്നതിനിടയില്‍ ഇടയ്ക്കിടയ്ക്ക് ഭക്ഷണം കഴിക്കാനും ഫ്രഷപ്പാവാനും വേണ്ടി വണ്ടി നിര്‍ത്തിയിരുന്നു. മഷൂറ ഗര്‍ഭിണിയായതിനാല്‍ ഒത്തിരി നേരം കഴിക്കാതിരിക്കുന്നത് ശരിയല്ലെന്നും ബഷീര്‍ പറയുന്നുണ്ടായിരുന്നു. നിങ്ങള്‍ക്ക് ഇഷ്ടമുള്ളതെന്താണെന്ന് വെച്ചാല്‍ മേടിക്കൂയെന്നായിരുന്നു ബഷീര്‍ പറഞ്ഞത്.

മഷുവിന് എന്തെങ്കിലും കഴിക്കാന്‍ വേണോയെന്ന് സുഹാനയും ചോദിക്കുന്നുണ്ടായിരുന്നു. പുതപ്പെടുക്കട്ടെയെന്നായിരുന്നി സുനു ചോദിച്ചത്. പുതിച്ച് മൂടി കെടക്കാലോ അതാണ് ഞാന്‍ ചോദിച്ചതെന്നായിരുന്നു സുനു പറഞ്ഞത്. പപ്പയേയും മമ്മയേയും കാണാനായി പോവുകയാണ് ഞങ്ങള്‍. ഡയറ്റൊക്കെ മറന്നേക്ക് വീട്ടിലേക്കാണ് പോവുന്നതെന്നായിരുന്നു ബഷീറിനോട് മഷൂറ പറഞ്ഞത്.

ഒറ്റ ഇരിപ്പ് ഇരിക്കാതെ ഇടയ്ക്ക് നടക്കാനായി ഡോക്ടര്‍ പറഞ്ഞിരുന്നു. നന്നായി വെള്ളം കുടിക്കാനും അതിന് അനുസരിച്ച് മൂത്രം ഒഴിക്കാനുമായി പറഞ്ഞിരുന്നു. നേരത്തെയൊക്കെ ഒത്തിരി നേരം ഇരിക്കാനാവുമായിരുന്നു. ഇപ്പോ വയറൊക്കെ വന്ന് തുടങ്ങിയോണ്ട് ബുദ്ധിമുട്ടാണ്. സുനു പുറകില്‍ പോയി ഉറങ്ങുകയാണ്. സൈഗു സുഹാനയുടെ സീറ്റിലും. മൂന്ന് പിള്ളേര്‍ക്കും ഉറങ്ങാന്‍ സ്‌പേസുണ്ടെന്നായിരുന്നു മഷൂറയുടെ കമന്റ്.

സുഹാനയ്ക്ക് എന്തോ സങ്കടമുണ്ടെന്നായിരുന്നു ചിലരുടെ കമന്റുകള്‍. ഇതിപ്പോൾ പതിവായിട്ടുള്ള കമെന്റുകളാണ് . ഈ സമയത്ത് യാത്രകള്‍ കുറയ്ക്കുന്നത് നല്ലതാണ്. അതേപോലെ പുറത്ത് നിന്നുള്ള ഭക്ഷണവും പരമാവധി കുറയ്ക്കുന്നതാണ് നല്ലത്. .. എന്നെല്ലാം കമെന്റുകൾ പ്രേക്ഷകർ പറയുന്നുണ്ട്.

about basheer bashi

Continue Reading
You may also like...

More in News

Trending

Recent

To Top