Connect with us

ഒരു മുഴം മുന്നേ എറിഞ്ഞ് ജഡ്ജി ഹണി എം വർഗീസ്, ദിലീപിന്റെ കുടിലൻ തന്ത്രം! പിന്നിലെ ആ ദുരൂഹത ആളിക്കത്തുന്നു അട്ടിമറി ട്വിസ്റ്റിലേക്കോ?

News

ഒരു മുഴം മുന്നേ എറിഞ്ഞ് ജഡ്ജി ഹണി എം വർഗീസ്, ദിലീപിന്റെ കുടിലൻ തന്ത്രം! പിന്നിലെ ആ ദുരൂഹത ആളിക്കത്തുന്നു അട്ടിമറി ട്വിസ്റ്റിലേക്കോ?

ഒരു മുഴം മുന്നേ എറിഞ്ഞ് ജഡ്ജി ഹണി എം വർഗീസ്, ദിലീപിന്റെ കുടിലൻ തന്ത്രം! പിന്നിലെ ആ ദുരൂഹത ആളിക്കത്തുന്നു അട്ടിമറി ട്വിസ്റ്റിലേക്കോ?

നടി ആക്രമിക്കപ്പെട്ട കേസിൽ ഓരോ ദിവസവും അപ്രതീക്ഷിതമായ സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കേസിൽ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കുകയാണ്. കേസിൽ വിചാരണ പൂർത്തിയാക്കാൻ വിധി പറയാൻ വിചാരണ കോടതിയെ ജഡ്ജിയെ തടസപ്പെടുന്നുവെന്ന ആരോപണവും ദിലീപ് ഹർജിയിൽ ഉയർത്തുന്നുണ്ട്

നിരവധി ആരോപണങ്ങൾ ഉയർന്നിട്ടും അതിജീവിത ഉൾപ്പെടെ കോടതി മാറ്റം ആവശ്യപ്പെട്ടിട്ടും നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി ജഡ്ജി സ്വയം ഒഴിയാൻ തയ്യാറാകാത്തതിന് പിന്നിൽ ദൂരൂഹത ഉണ്ടെന്നാണ് സംവിധായകൻ ബൈജു കൊട്ടാരക്കര പറയുന്നത്. ‘തേടിയവള്ളി കാലിൽ ചുറ്റി’എന്ന് വിചാരണ കോടതി ജഡ്ജിയെ കുറിച്ചുള്ള ഒരു പരാമർശമുള്ള ഓഡിയോ കോടതിയിൽ സമർപ്പിക്കപ്പെട്ടിരുന്നു. അത്തരം ഒരു ആരോപണം ഉയർന്നപ്പോൾ തന്നെ സ്വയം ഒഴിയാൻ വിചാരണകോടതി തയ്യാറാവേണ്ടതായിരുന്നുവെന്നും ബൈജു കൊട്ടാരക്കര തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു

സംവിധായകന്റെ വാക്കുകളിലേക്ക്

‘നടി ആക്രമിക്കപ്പെട്ട കേസിൽ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ്. സി ബി ഐ കോടതിയിൽ വാദം കേട്ടുകൊണ്ടിരുന്ന കേസ് വിചാരണ കോടതി ജഡ്ജായിരുന്ന ഹണി എം വർഗീസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് പോയപ്പോൾ ആ കേസും കൂടെ കൊണ്ടുപോകുകയായിരുന്നു. കേസ് പ്രിൻസിപ്പിൽ കോടതിയിലേക്ക് മാറ്റി ഹൈക്കോടതി രജിസ്റ്റാർ ഉത്തരവും നൽകി. ഇതിനെതിരെ അതിജീവിത ഹൈക്കോടതിയേയും സമീപിച്ചിട്ടുണ്ട്’.

‘വിചാരണ കോടതി ജഡ്ജിക്ക് കീഴിൽ നീതി ലഭിക്കില്ലെന്നും അവരെ മാറ്റണമെന്നും ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജിയിൽ അടച്ചിട്ട കോടതിയിൽ വാദം കേൾക്കുകയാണ് ഹൈക്കോടതി. കാരണം തുറന്ന് കോടതിയിൽ വാദം നടന്നാൽ അതിനുള്ള മറുമറുന്ന് കണ്ടുപിടിക്കാനും കള്ളത്തരങ്ങൾ ഉണ്ടാക്കാനും വാദിഭാഗം തയ്യാറാകും എന്നുള്ളത് കൊണ്ടാണ്’.

‘ഇപ്പോൾ സുപ്രീം കോടതിയിൽ വിചാരണ കോടതി ജഡ്ജി ഒരു ഹർജി നൽകിയിരിക്കുകയാണ്. ഒരു മുഴം മുന്നേ എറിഞ്ഞത് പോലെയാണിത്. ആറ് മാസം കൂടി വിചാരണയ്ക്ക് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്’.

‘ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയിലാണ് രഹസ്യവാദം കേൾക്കാമെന്ന് ജഡ്ജി അംഗീകരിച്ചത്. അത് അന്ന് ദിലീപിന്റെ വക്കീൽ എതിർത്തു. അന്ന് നിശിതമായി ഹൈക്കോടതി ദിലീപിന്റെ അഭിഭാഷകനെ വിമർശിച്ചു. നിങ്ങൾക്കെന്താണ് ഇതിൽ കാര്യം എന്നായിരുന്നു കോടതി ചോദിച്ചത്. രഹസ്യവാദം ഇപ്പോൾ പരസ്യമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗം കൂടിയല്ലേ ഇത്’

‘സമയബന്ധിതമായി ഈ കേസ് തീർക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ദിലീപ് സിനിമാ തിരക്കിലേക്ക് കടക്കുകയാണ്. എല്ലാം എഴുതികണക്ക് കൂട്ടിയ നിലയിലാണ് കാര്യങ്ങൾ മുൻപോട്ട് പോങ്ങുന്നത്’.

‘തേടിയവള്ളി കാലിൽ ചുറ്റി’എന്ന് വിചാരണ കോടതി ജഡ്ജിയെ കുറിച്ചുള്ള ഒരു പരാമർശമുള്ള ഓഡിയോ കോടതിയിൽ സമർപ്പിക്കപ്പെട്ടിരുന്നു. അത്തരം ഒരു ആരോപണം ഉയർന്നപ്പോൾ തന്നെ സ്വയം ഒഴിയാൻ വിചാരണകോടതി തയ്യാറാവേണ്ടതായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല ഇപ്പോൾ സുപ്രീം കോടതിയേയും സമീപിച്ചിരിക്കുകയാണ്’. ‘നിരവധി ആരോപണങ്ങളാണ് വിചാരണ കോടതിക്കെതിരെ ഉയർന്നത്. എന്നിട്ടും അവർ സ്വയമേ ഒഴിയാൻ തയ്യാറാവാത്തത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല, നിയമവിദഗ്ദർ അടക്കം ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു. അതിജീവിത പോലും ഈ ജഡ്ജ് വേണ്ടെന്ന് വ്യക്തമാക്കിയിട്ടും അവർ ജഡ്ജിയായി തുടരുന്നതിലും കേസുമായി മുന്നോട്ട് കൊണ്ടുപോകുന്നതിലും എന്തൊക്കെയോ ദുരൂഹതകൾ ഉടലെടുക്കുന്നുണ്ടെന്ന് തന്നെയാണ് നിയമവിദഗ്ദരടക്കം ചൂണ്ടിക്കാട്ടുന്നത്’

More in News

Trending

Recent

To Top