
Actor
എല്ലാം വളരെ അപ്രതീക്ഷിതമായി സംഭവിച്ചതാണ്, ആ സന്തോഷ വാർത്ത പുറത്ത്! സ്ഥിരീകരിച്ച് സംവിധായകന്
എല്ലാം വളരെ അപ്രതീക്ഷിതമായി സംഭവിച്ചതാണ്, ആ സന്തോഷ വാർത്ത പുറത്ത്! സ്ഥിരീകരിച്ച് സംവിധായകന്

ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രത്തിന്റെ സംഗീത സംവിധായകനായി അമിതാഭ് ബച്ചന്. ആര് ബല്‍കി സംവിധാനം ചെയ്യുന്ന ‘ഛുപ്’ എന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമയ്ക്ക് വേണ്ടിയാണ് ബച്ചന് സംഗീതമൊരുക്കിയിരിക്കുന്നത്. ആര് ബാല്‍കിയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.
എല്ലാം വളരെ അപ്രതീക്ഷിതമായി സംഭവിച്ചതാണ്. ഞാന്‍ അമിത് ജിയോട് ഛുപ് സിനിമ കാണാണമെന്ന് പറഞ്ഞിരുന്നു. അദ്ദേഹം സിനിമ കണ്ടതിന് ശേഷം വിളിച്ചു. സിനിമ കണ്ടപ്പോള്‍ അദ്ദേഹത്തിന് ഉണ്ടായ വികാരം ഇതാണ് എന്ന് പറഞ്ഞ് പിയാനോയില്‍ ഒരു ട്യൂണ്‍ വായിച്ചു. അത് അദ്ദേഹത്തെ സ്പര്‍ശിച്ചിരുന്നു. തനിക്ക് അത്ഭുതം തോന്നി. തനിക്ക് ഈ ട്യൂണ്‍ ഉപയോഗിക്കാമോ എന്ന് താന്‍ അദ്ദേഹത്തോട് ചോദിച്ചു. അങ്ങനെ അദ്ദേഹം അത് തന്റെ സിനിമയ്ക്ക് സമ്മാനിക്കുകയായിരുന്നു. ഇന്ന് ഛുപ് അമിത് ജിയുടെ ഒഫീഷ്യല്‍ കോമ്പോസിഷന്‍ ലഭിച്ച ചിത്രമായിരിക്കുകയാണ് എന്നാണ് ബാല്‍കി പറഞ്ഞത്.
ആര് ബാല്‍കി-അമിതാഭ് ബച്ചന് കോംമ്പോയില്‍ ‘പാ’, ‘ചീനി കം’, ‘ഷമിതാഭ്’ എന്നീ സിനിമകള്‍ എത്തിയിട്ടുണ്ട്. കൂടാതെ ബാല്‍കിയുടെ ‘പത്മന്’, ‘കി ആന്‍ഡ് കാ’, ‘ഇംഗ്ലീഷ് വിംഗ്ലീഷ്’ എന്നീ സിനിമകളിലൂം ഗസ്റ്റ് റോളിലും ബച്ചന് എത്തിയിട്ടുണ്ട്. ദുല്‍ഖറിനൊപ്പം സണ്ണി ഡിയോള്‍, പൂജ ഭട്ട്, ശ്രേയ ധന്വന്തരി, എന്നിവരാണ് ഛുപില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. സെപ്റ്റംബര്‍ 23ന് ചിത്രം തിയേറ്ററുകളിലെത്തും.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
മലയാളികൾക്കേറെ പ്രിയങ്കരനായ നടനാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളിലെ കോമഡികൾ വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട്. അഭിനയത്തിന് പുറമെ തിരക്കഥ, കഥ,...
തെന്നിന്ത്യയൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവരക്കൊണ്ട. അർജുൻ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാനും തെലുങ്ക്...
തെന്നിന്ത്യൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് മാധവൻ. അടുത്തിടെ, തന്റെ ആദ്യ സംവിധാന സംരംഭമായ റോക്കട്രി: ദി നമ്പി ഇഫക്റ്റിനായി ശരീരഭാരം...
മലയാള സിനിമയുടെ താരരാജാവാണ് മോഹൻലാൽ. നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും...