Connect with us

‘മിന്നൽ മുരളി 2’ ഉടനെയോ? സംവിധായകൻ ബേസിൽ ജോസഫിന്റെ മറുപടി ഞെട്ടിച്ചു

Actor

‘മിന്നൽ മുരളി 2’ ഉടനെയോ? സംവിധായകൻ ബേസിൽ ജോസഫിന്റെ മറുപടി ഞെട്ടിച്ചു

‘മിന്നൽ മുരളി 2’ ഉടനെയോ? സംവിധായകൻ ബേസിൽ ജോസഫിന്റെ മറുപടി ഞെട്ടിച്ചു

ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ മിന്നൽ മുരളി പുറത്തിറങ്ങിയതോടെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ആരാധകർ നിരന്തരം ഈ ചോദ്യം സംവിധായകനോട് ചോദിക്കാറുണ്ട്.

ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാ​ഗംവരുന്നതുമായി ബന്ധപ്പെട്ട് അവതാരകൻ്റെ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ബേസിൽ. ഒരു പ്രമുഖ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ബേസിലിൻറെ പ്രതികരണം.

മിന്നൽ മുരളി എന്ന സിനിമയുടെ പേരിലാണ് താൻ കൂടുതൽ അറിയപ്പെടുന്നത്. അത്തരമൊരു പ്രമേയത്തിലെ സിനിമയെടുക്കുമ്പോൾ ഒരുപാട് ആശങ്കകളും പ്രതിസന്ധികളുമുണ്ടായിരുന്നു. നമുക്ക് റിലേറ്റ് ചെയ്യുന്ന ഒരു സൂപ്പർ ഹീറോയാകണം എന്നതായിരുന്നു ആദ്യ വെല്ലുവിളി. രണ്ടാംഭാഗം ചെയ്യുമ്പോഴും ഒരുപാട് കാര്യങ്ങൾ ആലോചിക്കേണ്ടതുണ്ട്. തീർച്ചയായും രണ്ടാംഭാഗം ഉണ്ടാകുമെങ്കിലും അത്‌ എപ്പോൾ വരുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

നടനായും സംവിധായകനായും തിളങ്ങുന്ന ബേസിലിന്റെ മിന്നൽ മുരളി ആ​ഗോള തലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. അതേമസമയം ബേസിൽ പ്രധാന കഥാപാത്രത്തിലെത്തിയ പാൽതു ജാൻവർ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. നവാഗതനായ സംഗീത് പി രാജൻ ആണ് ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്.. ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത് വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവർ ചേർന്നാണ്.

ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

More in Actor

Trending

Recent

To Top