ചിത്രീകരണ വേളയില്‍ ബിജു ചേട്ടനും ഒരുപാട് ബുദ്ധിമുട്ടുകള്‍ ശാരീരികമായും നേരിട്ടു, അദ്ദേഹത്തോട് വളരെ അധികം നന്ദിയുണ്ട്, കാരണം, വെളിപ്പെടുത്തി പത്മപ്രിയ!

‘സീനു വാസന്തി ലക്ഷ്മി’ എന്ന തെലുങ്ക് സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് വന്ന താരമാണ് പത്മപ്രിയ അതിനുശേഷം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി കുറെയേറെ ചിത്രങ്ങളിൽ അഭിനയിച്ചു. കാഴ്ച, കറുത്ത പക്ഷികൾ, പഴശ്ശിരാജ എന്നീ മലയാളം ചിത്രങ്ങളിലെ അഭിനയത്തിന് നിരവധി പുരസ്ക്കാരങ്ങൾ താരത്തിനെ തേടിയെത്തി .
മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ച് മനസ്സ് തുറക്കുവുകയാണ് താരം .
സെപ്റ്റംബര്‍ 8ന് റിലീസിന് ഒരുങ്ങുന്ന ‘ഒരു തെക്കന്‍ തല്ലുകേസ്’ എന്ന സിനിമയിലൂടെയാണ് പത്മപ്രിയ മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചു വരവിന് ഒരുങ്ങുന്നത്. രുഗ്മിണി എന്ന കഥാപാത്രത്തെയാണ് പത്മപ്രിയ സിനിമയില്‍ അവതരിപ്പിക്കുന്നത്. ബിജു മേനോന് ഒപ്പമുള്ള രണ്ടാമത്തെ ചിത്രമാണ് ഇതെന്നും പത്മപ്രിയ പറഞ്ഞു.
ബിജു മേനോനുമൊത്തുള്ള തന്റെ രണ്ടാമത്തെ സിനിമയാണിത്. വടക്കുംനാഥന് എന്ന സിനിമയാണ് ആദ്യത്തേത്. പക്ഷെ അതില്‍ ഒന്നോ രണ്ടോ സീന്‍ മാത്രമേ ചെയ്തിട്ടുള്ളു. ആദ്യമായാണ് അദ്ദേഹത്തിന്റെ കൂടെ ഒരു മുഴുനീള കഥാപാത്രമായി എത്തുന്നത്. സിനിമയില്‍ വളരെ നാളുകള്‍ക്ക് ശേഷമാണ് താന്‍ വരുന്നത്. അത് മലയാള സിനിമയില്‍ മാത്രമല്ല, തിമിഴിലും മറ്റ് ഭാഷാ സിനിമകളിലും ഏറെ നാളായി അഭിനയിച്ചിട്ട്.
അതുകൊണ്ടു തന്നെ തനിക്ക് ഈ സിനിമ മികച്ച അനുഭവമാണ് തന്നത്. എല്ലാവരും നല്ലതുപോലെ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്. ചിത്രീകരണ വേളയില്‍ ബിജു ചേട്ടനും ഒരുപാട് ബുദ്ധിമുട്ടുകള്‍ ശാരീരികമായും നേരിട്ടു. അദ്ദേഹത്തിന് വളരെ അധികം നന്ദിയുണ്ട്. കാരണം, ഇത്രയും നല്ല കോ-ആക്ടറെ കിട്ടുക എന്നത് പാടാണ്. റോഷനും ഒരുപാട് കഷ്ടപ്പെട്ടു. അത് സിനിമ കാണുമ്പേള്‍ മനസിലാകും.
വളരെ വിലപ്പെട്ട മറ്റൊന്ന് സിനിമയില്‍ നിമിഷ ചെയ്ത വാസന്തി എന്ന കഥാപാത്രവും രുഗ്മിണിയും തമ്മിലുള്ള റിലേഷന്‍ഷിപ്പാണ്. അത് ഭയങ്കര രസമുള്ള ഒന്നു തന്നെയാണ്. അവര്‍ തമ്മിലുള്ള സംഭഷണങ്ങള് താന്‍ മറ്റൊരു ഭാഷാ സിനിമിലും കണ്ടിട്ടില്ല. അതും വളരെ രസമാണ്. കൂടാതെ സിനിമയിലെ മറ്റ് സത്രീ കഥാപാത്രങ്ങളും അത്ര ഭംഗിയായാണ് അഭിനയിച്ചിരിക്കുന്നത് എന്നാണ് പത്മപ്രിയ പറയുന്നത്.
ചങ്ങനാശ്ശേരി മാർക്കറ്റിൽ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ഒരു സിനിമയുടെ ഷൂട്ടിംഗ് നടന്നു. ഇന്നും പ്രേഷകർ വീർപ്പടക്കിയും കൈയ്യടിച്ചും കാണുന്നുന്ന ഒരു...
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
പ്രേക്ഷകർക്കേറെ പ്രിയങ്കരി ആയ നടിയാണ് ലിജോമോൾ. ഇതിനോടകം തന്നെ വളരെ വ്യത്യസ്തമായ വേഷങ്ങളിലൂടെ ലിജോമോൾ അമ്പരപ്പിച്ചിട്ടുണ്ട്. സ്വകാര്യ ജീവിതത്തെക്കുറിച്ച് അപൂർവമായേ ലിജോ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...