
Actor
മമ്മൂട്ടിയുടെ കൈതാങ്ങ്, വയനാട്ടിലെ നിരാലംബരായ ജനങ്ങൾക്ക് ഓണക്കോടി സമ്മാനിച്ച് മെഗാസ്റ്റാർ
മമ്മൂട്ടിയുടെ കൈതാങ്ങ്, വയനാട്ടിലെ നിരാലംബരായ ജനങ്ങൾക്ക് ഓണക്കോടി സമ്മാനിച്ച് മെഗാസ്റ്റാർ

സിനിമയ്ക്ക് പുറത്തും മമ്മൂട്ടി എന്ന വ്യക്തിയുടെ പ്രഭാവം ചെറുതല്ല. അദ്ദേഹത്തിന്റെ സാമൂഹികപരമായ ഇടപെടലുകളും ചാരിറ്റി പ്രവര്‍ത്തനങ്ങളുമെല്ലാം നിരവധിപ്പേര്‍ക്കാണ് പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് സമ്മാനിച്ചത്.
ഇപ്പോഴിതാ വയനാട്ടിലെ നിരാലംബരായ ജനങ്ങൾക്ക് ഓണക്കോടി സമ്മാനിച്ച് മമ്മൂട്ടി. തന്റെ ചാരിറ്റി ഫൗണ്ടേഷൻ വഴിയാണ് ആദിവാസി ഊരിലെ ജനങ്ങൾക്ക് ഓണക്കോടി എത്തിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ സംഘടന ചെതലയത്ത് റേഞ്ചിലെ പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള കാരക്കണ്ടി കോളനിയിലെ 15 ഓളം കുടുംബങ്ങളിൽപ്പെട്ട 77 പേർക്കാണ് ഓണക്കോടികൾ നൽകിയത്.
മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ എന്ന ജീവകാരുണ്യ സംഘടന ആദിവാസി വിഭാഗങ്ങളിലേക്ക് സഹായം എത്തിക്കാൻ ഒട്ടേറെ പദ്ധതികളാണ് നടപ്പാക്കി വരുന്നത്. ‘പൂർവികം’ എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ആദിവാസി ഊരുകളിൽ ഓണക്കോടി വിതരണം ചെയ്തിരിക്കുന്നത്. ഇവരുടെ കൃഷി, വിദ്യാഭ്യാസം എന്നിവയ്ക്കും പദ്ധതി സഹായം എത്തിക്കാറുണ്ട്.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
രാജ്യം കണ്ട ഏറ്റവും വലിയ തീ വ്രവാദി ആ ക്രമണത്തിന്റെ ഞെട്ടലിലും വേദനയിലുമാണ് രാജ്യം. പ്രിയപ്പെട്ടവരുടെ മുന്നിൽ വെച്ച് വെടിയേറ്റ് വീണവരും,...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...