Actor
വിനായക ചതുര്‍ഥി ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടിയും പൃഥ്വിരാജും
വിനായക ചതുര്‍ഥി ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടിയും പൃഥ്വിരാജും
വിനായക ചതുര്‍ഥി ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടിയും പൃഥ്വിരാജും. ഗണപതിയുടെ ഫോട്ടോ പങ്കുവെച്ചാണ് എല്ലാവരും ആശംസകള്‍ നേരുന്നത്.
വിനായക ചതുർത്ഥി ആശംസകളറിയിച്ച് മോഹൻലാലും എത്തിയിട്ടുണ്ട്. ‘ഗണപതി ബപ്പാ മോറിയ, ഗണേശ ചതുർത്ഥി ആശംസകൾ’ എന്ന് കുറിച്ചുകൊണ്ടാണ് പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. താരത്തിനും നിരവധി പേരാണ് കമന്റിലൂടെ ആശംസകൾ അറിയിച്ചത്.
പരമശിവൻ്റെയും പാർവ്വതിയുടെയും പുത്രനായ ഗണപതി ഭഗവാൻ്റെ ജന്മദിനമാണ് വിനായക ചതുർത്ഥിയായി ആഘോഷിക്കുന്നത്. കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിൽ വിനായക ചതുർത്ഥി ആഘോഷിക്കുന്നുണ്ടെങ്കിലും തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിങ്ങനെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും വിനായക ചതുർത്ഥി വലിയ പ്രാധാന്യത്തോടെയാണ് ആഘോഷക്കുന്നത്.
ബി ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍ നായകനായെത്തിയ ‘ആറാട്ടി’നു ശേഷം ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ക്രിസ്റ്റഫര്‍’. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി എത്തുക ‘ആറാട്ടി’നു ശേഷം ഉദയകൃഷ്‍ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കാപ്പ’ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ‘കൊട്ട മധു’ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.’കൊട്ട മധു’ ആയി മാസ് ലുക്കിലാണ് പൃഥ്വിരാജ് ചിത്രത്തിലുള്ളത്. അപര്‍ണ ബാലമുരളി ആണ് ചിത്രത്തിലെ നായിക. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു
