അന്ന് ആ കുഞ്ഞിന് അന്തിയുറങ്ങാൻ അവസാനമായി അവളുടെ പെട്ടി മൂടുന്നതിനു മുൻപ്, വിയർപ്പിൽ കുതിർന്ന ആ മഞ്ഞ ഷർട്ട് ഊരി അവളെ പുതപ്പിക്കുകയായിരുന്നു; വേദനയോടെ ഇന്ദ്രൻസ് പറയുന്നു

സുരേഷ് ഗോപിയുടെ മകൾ മരിച്ചപ്പോൾ താൻ തയ്ച്ച ആ ഷർട്ടാണ് പുതപ്പിച്ചതെന്ന് തുറന്ന് പറഞ്ഞ് ഇന്ദ്രൻസ്. ഉത്സവമേളം എന്ന സുരേഷ് ഗോപിയുടെ ചിത്രത്തിൽ വസ്ത്രാലങ്കാരകനായി താൻ പ്രവർത്തിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ മകൾ മരിക്കുന്നത്. താൻ അന്ന് തയ്ച്ച് കൊടുത്ത മഞ്ഞ കളറുള്ള ഷർട്ടിനോട് അദ്ദേഹത്തിന് വല്ലാതെ ഇഷ്ടം തോന്നിയിരുന്നു. ആ ഷർട്ട് തനിക്ക് തരണമെന്നും മകൾക്ക് അത് ഇഷ്ടപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞിരുന്നെന്നും ഇന്ദ്രൻസ് പറയുന്നു.
മകൾക്ക് അപകടമുണ്ടായ സമയത്ത് അദ്ദേഹം ധരിച്ചിരുന്നത് ആ ഷർട്ടാണ്. അന്ന് ആ കുഞ്ഞിന് അന്തിയുറങ്ങാൻ അവസാനമായി അവളുടെ പെട്ടി മൂടുന്നതിനു മുൻപ്, വിയർപ്പിൽ കുതിർന്ന ആ മഞ്ഞ ഷർട്ട് ഊരി അവളെ പുതപ്പിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇന്നും അത് ഓർക്കുമ്പോൾ തനിക്ക് ഒരുപാട് വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വസ്ത്രാലങ്കാരകനായി എത്തി അഭിനയത്തിലേയ്ക്ക് കടന്ന നടനാണ് ഇന്ദ്രൻസ്.
ഇന്ദ്രൻസ് തുന്നിയ ആ ഷർട്ടിന്റെ ചൂടേറ്റാണ് തന്റെ മകൾ അന്ത്യ വിശ്രമം കൊള്ളുന്നത്. ഇന്ദ്രൻസിനോട് ഒരുപാട് സ്‌നേഹമുണ്ടെന്ന് മുൻപ് സുരേഷ് ഗോപിയും പറഞ്ഞിരുന്നു.
അച്ഛൻ ഹരിശ്രീ അശോകന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തുകയായിരുന്നു അർജുൻ അശോകൻ. നായകനായും സഹനടനയുമൊക്കെ മലയാള സിനിമയിൽ തിളങ്ങി നിന്നു. താരപുത്രന്...
മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ഭീമന് രഘു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സംസ്ഥാന പുരസ്കാരദാന ചടങ്ങിനിടെ മുഖ്യമന്ത്രി പിണറായി വിജയനോട് എഴുന്നേറ്റ് നിന്ന്...