കല്യാണം കഴിഞ്ഞു… ആദ്യ ദിവസം മുതല്‍ പ്രശ്നവും തുടങ്ങി; ഗര്‍ഭിണിയായി.. എന്നും തല്ലും വഴക്കും , അതിനിടയിൽ അബോര്‍ഷനായി; ആദ്യ വിവാഹത്തില്‍ അനുഭവിച്ച ദുരന്തങ്ങളെ കുറിച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് നടി സീത ലക്ഷ്മി!
കല്യാണം കഴിഞ്ഞു… ആദ്യ ദിവസം മുതല്‍ പ്രശ്നവും തുടങ്ങി; ഗര്‍ഭിണിയായി.. എന്നും തല്ലും വഴക്കും , അതിനിടയിൽ അബോര്‍ഷനായി; ആദ്യ വിവാഹത്തില്‍ അനുഭവിച്ച ദുരന്തങ്ങളെ കുറിച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് നടി സീത ലക്ഷ്മി!
കല്യാണം കഴിഞ്ഞു… ആദ്യ ദിവസം മുതല്‍ പ്രശ്നവും തുടങ്ങി; ഗര്‍ഭിണിയായി.. എന്നും തല്ലും വഴക്കും , അതിനിടയിൽ അബോര്‍ഷനായി; ആദ്യ വിവാഹത്തില്‍ അനുഭവിച്ച ദുരന്തങ്ങളെ കുറിച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് നടി സീത ലക്ഷ്മി!
മലയാളികൾക്ക് അത്ര പരിചിതമായ പേര് അല്ല സീത ലക്ഷ്മി എന്നത് . പക്ഷെ ഈ നായികയെ നിങ്ങൾ ആരും മറന്നിട്ടുണ്ടാകില്ല. ദേവാസുരത്തില്‍ രേവതിയുടെ അനിയത്തിയായി അഭിനിയിച്ച നടി എന്ന് പറഞ്ഞാല്‍ നിങ്ങൾക്ക് ആ മുഖം ഓർമ്മ വരും . രേവതിയെ കെട്ടാന്‍ ആഗ്രഹിച്ച് നടക്കാതെയായപ്പോള്‍ കൊച്ചിന് ഹനീഫ അനിയത്തി സീതയെ കല്യാണം കഴിച്ച് പോകുന്നതാണ് ദേവാസുരത്തിലെ കഥ.
പിന്നീട് സീതയുടെ ജീവിതത്തില്‍ എന്ത് സംഭവിച്ചു എന്ന് കഥയില്‍ കാണിയ്ക്കുന്നില്ല. സിനിമയിൽ ഒന്നും കാണിച്ചില്ലെങ്കിലും ആ കഥാപാത്രത്തിന്റെ റിയൽ നായിക ഇവിടെ ഉണ്ട്. ജീവിതത്തില്‍ എല്ലാം മാറി മറിയുകയായിരുന്നു സീതയ്ക്ക്.
ആദ്യ വിവാഹം തന്നെ ഒരു വന്‍ പരാജയമായിരുന്നു. രണ്ടാം വിവാഹത്തിന് വേണ്ടി മതം മാറി, മുസ്ലീം ആയി. ഇപ്പോള്‍ സീരിയല്‍ അഭിനയവും കുടുംബ ജീവിതവുമായി മുന്നോട്ട് പോകുന്ന നടി ഫ്ളവേഴ്സ് ഒരു കോടിയില്‍ എത്തിയപ്പോൾ ആദ്യമായി മനസുതുറക്കുകയാണ്.
വായിക്കാം പൂർണ്ണമായി….
“എന്റെ ആദ്യ വിവാഹം ഒരു സാഡ് സ്റ്റോറിയാണ് സര്…. എന്ന് പറഞ്ഞുകൊണ്ടാണ് സീത ലക്ഷ്മി തൻ്റെ ജീവിത കഥ പറഞ്ഞു തുടങ്ങിയത് . പ്രണയ വിവാഹമായിരുന്നു. അനില്‍ എന്നാണ് പേര്. ആന്ധ്രാ സ്വദേശിയായ അദ്ദേഹം റെഡ്ഡിയാണ്. ഞാന്‍ അഭിനയിച്ച തെലുങ്ക് സീരിയലില്‍ എന്റെ പെയര്‍ ആയിട്ടാണ് വന്നത്. അദ്ദേഹം എന്നെക്കാള്‍ ജൂനിയര്‍ ആണ്. എന്നാല്‍ ആ വേര്‍തിരിവ് ഒന്നും ഞാന്‍ കാണിച്ചിരുന്നില്ല.
എന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തി. എല്ലാ പ്രണയത്തെയും പോലെ ആദ്യം നിരസിച്ചുവെങ്കിലും പിന്നീട് ഞാനും പ്രണയത്തിലായി. കൂടെ അഭിനയിക്കുന്നവര്‍ പലരും പറഞ്ഞു, വേണ്ട, അയാളുടെ സ്വഭാവം നല്ലതല്ല, എന്നോടും വിവാഹ അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട് എന്ന്. എന്നാല്‍ അതൊന്നും ഞാന്‍ കാതില്‍ വാങ്ങിയില്ല. ഞങ്ങളെ പിരിയ്ക്കാന്‍ വേണ്ടി പറയുന്നതായിരിയ്ക്കും എന്ന് കരുതി.
പക്ഷെ കല്യാണം കഴിക്കാന്‍ ഞാന്‍ അയാളോട് രണ്ട് വര്‍ഷത്തെ സാവകാശം ചോദിച്ചിരുന്നു. അമ്മയുടെ പേരില്‍ ഞാനൊരു ഫ്ളാറ്റ് എടുത്തിട്ടുണ്ട്. അതിന്റെ ഇ എം ഐ എല്ലാം അടയ്ക്കണം. അതുകൊണ്ട് രണ്ട് വര്‍ഷം, ആ ബാധ്യത കഴിഞ്ഞിട്ട് മതി എന്ന് പറഞ്ഞു. അയാളും ഓകെ പറഞ്ഞു. പക്ഷെ രണ്ട് മാസം ആയപ്പോഴേക്കും കല്യാണത്തിന് നിര്‍ബന്ധിച്ചു. കല്യാണം കഴിഞ്ഞും അഭിനയിക്കാമല്ലോ എന്നായി പിന്നെ.
വീട്ടില്‍ ഞാന്‍ ആയാളെ കല്യാണം കഴിക്കുന്നതിന് ഒട്ടും യോജിപ്പ് ഉണ്ടായിരുന്നില്ല. ഇപ്പോള്‍ തന്നെ ഇങ്ങനെ ടോര്‍ച്ചര്‍ ചെയ്താല്‍ കല്യാണം കഴിഞ്ഞാല്‍ എന്തായിരിയ്ക്കും അവസ്ഥ എന്ന് എന്റെ ചേട്ടന് ചോദിച്ചു. അതൊന്നും വിഷയമല്ല, എനിക്ക് അയാളെ തന്നെ കല്യാണം കഴിച്ചാല്‍ മതി എന്ന് പറഞ്ഞ് ഞാന്‍ വീട്ടില്‍ പ്രശ്നം ഉണ്ടാക്കി. അങ്ങനെ കല്യാണം കഴിഞ്ഞു. ആദ്യ ദിവസം മുതല്‍ പ്രശ്നവും തുടങ്ങി.
സ്നേഹത്തോടെ എന്നോട് പെരുമാറാറില്ല. എപ്പോഴും തല്ലും വഴക്കുമാണ്. സ്റ്റൂള് എടുത്ത് അടിക്കാനൊക്കെ വന്നിട്ടുണ്ട്. അതിനിടയില്‍ ഞാന്‍ ഗര്‍ഭിണിയായി. ചവിട്ടും അടിയും കിട്ടി അത് അബോര്ഷന് ആയി പോയി. പത്ത് കൊല്ലം ആ ദാമ്പത്യ ജീവിതം ഉണ്ടായിരുന്നു. പക്ഷെ മൂന്ന് കൊല്ലം മാത്രമേ അയാള്‍ക്കൊപ്പം ഞാന്‍ ജീവിച്ചിട്ടുള്ളൂ. ബാക്കി ഏഴ് വര്‍ഷം എന്റെ വീട്ടില്‍ തന്നെയായിരുന്നു.
അയാള്‍ക്ക് പണം മാത്രമായിരുന്നു ആവശ്യം. അമ്മ കാന്‍സര്‍ ബാധിച്ച് സുഖമില്ലാതെ കിടക്കുമ്പോള്‍ അമ്മയുടെ പേരില്‍ ഞാന്‍ വാങ്ങിച്ച ഫ്ളാറ്റ് ഒപ്പിട്ട് വാങ്ങാന്‍ എന്നെ നിര്‍ബന്ധിച്ചു. അതിന് എന്നും തല്ലും വഴക്കുമായിരുന്നു. സുഖമില്ലാത്ത അമ്മയോട് എങ്ങിനെയാണ് ഞാന്‍ സ്വത്ത് എഴുതി തരാന്‍ പറയുന്നത്. അവസാനം അമ്മ മരിച്ചു. പിന്നെ ചേട്ടന്റെയും ഒപ്പ് വാങ്ങി ഫ്ളാറ്റ് സ്വന്തമാക്കണം എന്ന് പറഞ്ഞ് അടിയായി. ഫ്ളാറ്റ് വാങ്ങിയിട്ട് മാത്രം നീ ഇനി എന്റെ കൂടെ ജീവിച്ചാല്‍ മതി എന്ന് പറഞ്ഞു. അതോടെ ഞാന്‍ ഡൈവോഴ്സ് ചോദിക്കുകയായിരുന്നു. പക്ഷെ അതിനും ഒരുപാട് ബുദ്ധിമുട്ടിച്ചു
അതിനിടയില്‍ ലൊക്കേഷനില്‍ വച്ച് അടിക്കാന്‍ വന്ന സംഭവവും ഉണ്ടായിട്ടുണ്ട്. അടിയും വഴക്കും ഒക്കെയാണെങ്കിലും എനിക്ക് അയാളോട് ഇഷ്ടമായിരുന്നു. എന്നെങ്കിലും തിരിച്ച് സ്നേഹിയ്ക്കും എന്ന് ഞാന്‍ പ്രതീക്ഷിച്ചു. ആ സമയത്താണ് ഞാന്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന സീരിയലില്‍ ഒരു നടനെ വേണം എന്ന് പറഞ്ഞത്. അടുത്ത് വന്നാല്‍ എനിക്ക് കാണാമല്ലോ എന്ന് കരുതി കാസ്റ്റിങ് ഡയറക്ടറോട് ഞാന്‍ അദ്ദേഹത്തെ വിളിച്ചു നോക്കൂ എന്ന് പറഞ്ഞു. പക്ഷെ ഞാന്‍ പറഞ്ഞിട്ടാണ് എന്ന് പറയരുത് എന്നും പറഞ്ഞു. അങ്ങനെ സെറ്റിലെത്തി. ഒരു ദിവസം എന്നെ അദ്ദേഹം അടുത്ത് വിളിച്ചു. സ്നേഹത്തോടെ എന്തെങ്കിലും പറയാനാവും എന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അവിടെയും എന്നെ തല്ലാന്‍ വേണ്ടി വിളിച്ചതായിരുന്നു.
പക്ഷെ ഡൈവോഴ്സ് ചോദിച്ച് വാങ്ങിയ ശേഷവും എന്നെ തിരിച്ച് വിളിക്കും എന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നു. സീത മ്യൂച്ചല്‍ ഡൈവോഴ്സ് ചെയ്യാം. രണ്ട് വര്‍ഷം നീ നിന്റെ വീട്ടില്‍ നില്ക്ക്, സീരിയല്‍ ഒന്നും ചെയ്യേണ്ട.. അത് കഴിഞ്ഞ് ഞാന്‍ നിന്നെ തിരികെ വിളിക്കും എന്നൊക്കെ അവര്‍ പറഞ്ഞിരുന്നു. ഡൈവോഴ്സ് ആയി ഞാന്‍ ചേട്ടന്റെ വീട്ടിലാണ് പോയത്. അവിടെ എത്ര കാലം നില്ക്കാന് പറ്റും. എന്നെ തിരിച്ച് വിളിയ്ക്കൂ എന്ന് ഞാന്‍ അവരോട് ഫോണ്‍ ചെയ്തു പറയുമായിരമായിരുന്നു. അപ്പോള്‍ ഒരു ദിവസം പറഞ്ഞു, എന്റെ കല്യാണം കഴിഞ്ഞു ഇനി നീ വേറെ ആരെയെങ്കിലും നോക്കിക്കോ എന്ന്.
എന്റെ അമ്മയും അച്ഛനും ഡൈവോഴ്സ് ആയതാണ്. വളരെ കഷ്ടപ്പെട്ട് അമ്മ ഞങ്ങളെ വളര്‍ത്തി. അപ്പോള്‍ മുതല്‍ ഞാന്‍ അമ്മയോട് പറയുമായിരുന്നു, നിസ്സാര പ്രശ്നത്തിന് നിങ്ങള്‍ ഡൈവോഴ്സ് ആയി. നോക്കിക്കോ ഞാനൊന്നും കല്യാണം കഴിച്ചാല്‍ വേര്പിരിയില്ല എന്ന്. പക്ഷെ ഞാന്‍ ഒരു തെറ്റും ചെയ്തില്ല. എന്നിട്ടും എനിക്ക് സംഭവിച്ചത് ഡൈവോഴ്സ് ആണ്. പണത്തിന് വേണ്ടി എന്നെ അയാള്‍ ഇങ്ങനെയാക്കി എന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് സീത ലക്ഷ്മി പറഞ്ഞു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...