
Bollywood
നഗ്ന ഫോട്ടോഷൂട്ട്; അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി രണ്‍വീര്‍ സിംഗ്
നഗ്ന ഫോട്ടോഷൂട്ട്; അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി രണ്‍വീര്‍ സിംഗ്

നഗ്ന ഫോട്ടോഷൂട്ട് നടത്തിയതിന് പിന്നാലെ ബോളിവുഡ് നടൻ രണ്‍വീര്‍ സിംങ്ങിനെതിരെ പോലീസ് കേസ് എടുത്തിരുന്നു. സംഭവത്തില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെ രണ്‍വീര്‍ സിംഗ് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരായെന്നാണ് പുതിയ റിപ്പോര്‍ട്ട്. നടൻ രണ്‍വീര്‍ സിംഗിന്റെ മൊഴി രേഖപ്പടുത്തുകയും ചെയ്തു.
പല തവണ പൊലീസ് നോട്ടീസ് അയച്ചതിനെ തുടര്‍ന്നാണ് ഇന്ന് രണ്‍വീര്‍ സിംഗ് ഹാജരായിരിക്കുന്നത്.
സ്ത്രീകളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഒരുവിഭാഗം രംഗത്തെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് രൺവീറിനെതിരെ മുംബൈ പൊലീസ് കേസെടുത്തത്
നടൻ രണ്‍വീര്‍ സിംഗിന് എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതതിനെ വിമര്‍ശിച്ച് ഒരുവിഭാഗം പേര് രംഗത്ത് എത്തിയിരുന്നു. ‘കശ്മീർ ഫയൽ’ സംവിധായകൻ വിവേക് അഗ്നിഹോത്രി അടക്കമുള്ളവരായിരുന്നു രണ്‍വീര്‍ സിംഗിനെ പിന്തുണച്ച് രംഗത്ത് എത്തിയത്. എന്തായാലും രണ്‍വീര്‍ സിംഗ് മൊഴി നല്കിയ സാഹചര്യത്തില്‍ കേസിന്റെ തുടര്‍ സാധ്യതകള്‍ എന്തായിരിക്കും എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ അടക്കമുള്ളവര്‍.
ജൂലൈ 21നാണ് രൺവീറിന്റെ നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവന്നത്. പിന്നാലെ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. ഒരു സ്ത്രീയാണ് ഇത്തരത്തില്‍ ഫോട്ടോഷൂട്ട് നടത്തിയതെങ്കില്‍ നിങ്ങളുടെ മനോഭാവം ഇങ്ങനെയായിരിക്കുമോ എന്ന് ചോദിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും ബംഗാളി നടിയുമായ മിമി ചക്രവർത്തിയും രംഗത്തെത്തിയിരുന്നു. ശേഷമാണ് താരത്തിനെതിരെ മുംബൈ പൊലീസ് കേസെടുത്തത്. എൻജിഒ ഭാരവാഹിയും, ഒരു ഒരു വനിതാ അഭിഭാഷകയുമാണ് രൺവീർ സിങിനെതിരെ പൊലീസിൽ പരാതി നൽകിയത്. നടനെതിരെ ഐടി നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....