
News
‘വേട്ടയാട് വിളയാട്’ രണ്ടാം ഭാഗം ഉടന്‍..!, തിരക്കഥ പുരോഗമിക്കുന്നു, അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സംവിധായകന് ഗൗതം മേനോന്
‘വേട്ടയാട് വിളയാട്’ രണ്ടാം ഭാഗം ഉടന്‍..!, തിരക്കഥ പുരോഗമിക്കുന്നു, അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സംവിധായകന് ഗൗതം മേനോന്

2006ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ‘വേട്ടയാട് വിളയാട്’. എന്നാല്‍ ഇപ്പോഴിതാ ഈ ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് സ്ഥിരീകരിച്ച് എത്തിയിരിക്കുകയാണ് സംവിധായകന് ഗൗതം മേനോന്. രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണെന്നും തിരക്കഥ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തെ കുറിച്ച് കമല്‍ഹാസനുമായി ചര്‍ച്ച ചെയ്തെന്നും ഗൗതം മേനോന് പറഞ്ഞു.
തമിഴ് സിനിമ മാഗസിനായ ആനന്ദ വികടന് നല്കിയ അഭിമുഖത്തിലാണ് വേട്ടയാട് വിളയാട് 2 നെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് സംവിധായകന് വിരമാമിട്ടത്. ലോക്ക്ഡൗണിന് മുമ്ബ് ഞാന്‍ കമല്‍ സാറുമായി ഏകദേശം 45 മിനിറ്റോളം കൂടിക്കാഴ്ച നടത്തിയിരുന്നു. തിരക്കഥയെ കുറിച്ചും സൂചിപ്പിച്ചു.
തിരക്കഥ വികസിപ്പിക്കാന്‍ അദ്ദേഹം എന്നോട് അഭ്യര്‍ത്ഥിച്ചു. കഥ പറയാനുള്ള ഒരു സ്ലോട്ടും അദ്ദേഹം നല്‍കിയിട്ടുണ്ട്. 2023 പകുതിയോടെ സിനിമ ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗൗതം മേനോന് പറഞ്ഞു.
പൊലീസ് െ്രെകം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായിരുന്ന വേട്ടയാട് വിളയാട് വന്‍ വിജയമായിരുന്നു നേടിയിരുന്നത്. ജ്യോതിക, ഡാനിയല്‍ ബാലാജി, പ്രകാശ് രാജ് എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു.
തന്റെ ഏറ്റവും പുതിയ ചിത്രമായ ‘വെന്ത് തണിന്തത് കാടിന്റെ’ റിലീസിന് തയ്യാറെടുക്കുകയാണ് ഗൗതംമേനോനിപ്പോള്. ഇതിന് പുറമെ ധ്രുവനച്ചത്തിരവും ഗൗതംമോനോന്റെതായി അണിയറയില്‍ പുരോഗമിക്കുകയാണ്. അതേസമയം, വിക്രം സിനിമയുടെ കൂറ്റന്‍ വിജയത്തിന് ശേഷം കമല്ഹാസന് ഇന്ത്യന്‍ 2 വിലാണ് അടുത്തതായി അഭിനയിക്കുന്നത്. ചിത്രം അടുത്തമാസം ചിത്രീകരണം ആരംഭിക്കും.
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...