Connect with us

‘ഗാലക്‌സി ഡ്രസ്സില്‍’ പുത്തന്‍ പരീക്ഷണം നടത്തി ഉര്‍ഫി ജാവേദ്; വസ്ത്രത്തിന്റെ പകുതി എവിടെ എന്ന സോഷ്യല്‍ മീഡിയ

News

‘ഗാലക്‌സി ഡ്രസ്സില്‍’ പുത്തന്‍ പരീക്ഷണം നടത്തി ഉര്‍ഫി ജാവേദ്; വസ്ത്രത്തിന്റെ പകുതി എവിടെ എന്ന സോഷ്യല്‍ മീഡിയ

‘ഗാലക്‌സി ഡ്രസ്സില്‍’ പുത്തന്‍ പരീക്ഷണം നടത്തി ഉര്‍ഫി ജാവേദ്; വസ്ത്രത്തിന്റെ പകുതി എവിടെ എന്ന സോഷ്യല്‍ മീഡിയ

വസ്ത്രധാരണത്തിന്റെ പേരില്‍ നിരന്തരം ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കു പാത്രമാകുന്ന ബോളിവുഡ് താരമാണ് ഉര്‍ഫി ജാവേദ്. അതീവ ഗ്ലാമറസ് വസ്ത്രങ്ങളിലാണ് ഉര്‍ഫി പലപ്പോഴും രംഗത്തെത്താറുള്ളത്. വിമര്‍ശിച്ച് എത്തുന്നവര്‍ ചില്ലറയൊന്നുമല്ല, നിരവധിയാണ്. എന്നാല്‍ ഇവയൊന്നും താരത്തെ ബാധിക്കാറില്ലെന്ന് മാത്രമല്ല ഫാഷനില്‍ ആരും പരീക്ഷിക്കാത്ത സ്‌റ്റൈലുകള്‍ കൊണ്ടുവരാറുമുണ്ട് ഉര്‍ഫി.

ഇപ്പോഴിതാ പുതിയ പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉര്‍ഫി. ഈ ലുക്ക് വളരെപ്പെട്ടെന്നാണ് വൈറലായി മാറിയത്. നിരവധി പേര്‍ നല്ല കമന്റുകളും മോശം കമന്റുകളും ഇടുന്നുണ്ട്.

‘ഗാലക്‌സി ഡ്രസ്സ്’ ആണ് താരത്തിന്റെ പുതിയ പരീക്ഷണം. മിനി ഓഫ് ഷോള്‍ഡര്‍ ഡ്രസ്സാണിത്. തിളങ്ങുന്ന മെറ്റീരിയലാണ് ഡ്രസ്സിന്റെ പകുതി ഭാഗം. എന്നാല്‍ മറുഭാഗത്ത് ചര്‍മത്തിന്റെ അതേ നിറത്തിലുള്ള മെറ്റീരയലാണുള്ളത്. കണ്ടാല്‍ ഒരു ഭാഗത്ത് വസ്ത്രമില്ലാത്തതുപോലെയാണ് തോന്നുക.

ഇതോടെ ഈ സ്‌റ്റൈല്‍ ട്രോളുകളിലും ഇടം നേടി. വസ്ത്രത്തിന്റെ പകുതി എവിടെ എന്നാണ് പലരും ചോദിക്കുന്നത്. ഒരു അവാര്‍ഡ് ഷോയിലാണ് ഉര്‍ഫി ഈ വസ്ത്രം ധരിച്ചെത്തിയത്. ഇതിന്റെ വീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

നക്ഷത്രങ്ങളെ പോലെ തിളങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നും നക്ഷത്രങ്ങളുടെ കൂട്ടമാണ് ഈ ഔട്ട്ഫിറ്റിന് പ്രചോദനമായതെന്നും കുറിപ്പില്‍ ഉര്‍ഫി പറയുന്നു. ശ്വേത ഗുര്‍മീത് കൗറാണ് ഈ വസ്ത്രത്തിന്റെ ഡിസൈനര്‍.

More in News

Trending