ഒന്ന് ശ്രമിച്ചുനോക്കാം എന്ന് വിചാരിച്ചാണ് അന്ന് ചെന്നത്, ചിത്രത്തില്‍ നായികയായി അല്ലായിരുന്നു തന്നെ തിരഞ്ഞെടുത്തത്, സോണിയ എന്ന കഥാപാത്രത്തിന് വേണ്ടിയായിരുന്നു; ഫഹദിന്റെ നായികയായതിനെ കുറിച്ച് അപര്‍ണ ബാലമുരളി

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് അപര്‍ണ ബാലമുരളി. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ സിനിമാ പ്രവേശനത്തെക്കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഫഹദ് ഫാസിലിന്റെ നായികയായാണ് തന്റെ തുടക്കം. എന്നാല്‍ ചിത്രത്തില്‍ നായികയായി അല്ലായിരുന്നു തന്നെ തിരഞ്ഞെടുത്തത്. ലിജിമോള്‍ ജോസ് ചെയ്ത സോണിയ എന്ന കഥാപാത്രത്തിന് വേണ്ടിയായിരുന്നു തന്നെ തിരഞ്ഞെടുത്തത്.
എന്നാല്‍ പിന്നീട് നടത്തിയ ഓഡീഷനിലാണ് ഫഹദിന്റെ നായികയായ ജിംസിയുടെ കഥാപാത്രം ലഭിച്ചതെന്നുമാണ് അപര്‍ണ പറയുന്നത്. കാസ്റ്റിങ് കോള്‍ കണ്ടിട്ടാണ് ചിത്രത്തിന്റെ ഓഡിഷനിലേയ്ക്ക് പോകുന്നത്. ഒന്ന് ശ്രമിച്ചുനോക്കാം എന്ന് വിചാരിച്ചാണ് അന്ന് ചെന്നത്. എറണാകുളത്ത് ആഷിക് അബുവിന്റെ ഓഫീസില്‍ വെച്ചായിരുന്നു ഇന്റര്‍വ്യൂ നടത്തിയത്.
ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് എന്നെയും ലിജോയെയും ഇടുക്കിയിലേക്ക് വിളിപ്പിച്ചു. അവിടത്തെ നാട്ടുകാരുടെ അടുത്ത് പോയി അവരുടെ ശരീരഭാഷയും സ്ലാങും ഒക്കെ മനസിലാക്കി വരാന്‍ പറഞ്ഞു. തങ്ങള്‍ അവിടെ ചുറ്റിക്കറങ്ങി. ലിജോ ചേച്ചി ഇടുക്കിക്കാരി തന്നെയാണ്. അതൊക്കെ കഴിഞ്ഞ് തിരിച്ചുവന്നപ്പോഴാണ് തങ്ങളുടെ അടുത്ത് കഥ പറയുന്നത്. അതിന്റെ ഇടയിലാണ് താന്‍ ഫഹദിന്റെ നായികയാണ് എന്ന് പറയുന്നത്.
അത് കേട്ടപ്പോള്‍ തനിക്ക് അത്ഭുതവും സന്തോഷവും തോന്നിയെന്നും അവര്‍ പറ!ഞ്ഞു. ആ സന്തോഷത്തിലാണ് താന്‍ കഥ കേട്ടത്. അങ്ങനെയാണ് മഹേഷിന്റെ പ്രതികാരം തുടങ്ങുന്നതെന്നും അപര്‍ണ പറഞ്ഞു. ദിലീഷ് പോത്തന് സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലെ ജിംസി എന്ന കഥാപാത്രമായാണ് അപര്‍ണ സിനിമയില്‍ അവതരിപ്പിച്ചത്.
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...