Malayalam
സോഷ്യൽ മീഡിയയിൽ റോബിൻ വിഷയം ആളിക്കത്തുന്നു, ദിൽഷയെ മാധ്യമങ്ങൾ വളഞ്ഞു, പിടിവിടാതെ ആ ചോദ്യം, താരത്തിന്റെ ആദ്യ പ്രതികരണം ഇങ്ങനെ; ഞെട്ടിച്ചു
സോഷ്യൽ മീഡിയയിൽ റോബിൻ വിഷയം ആളിക്കത്തുന്നു, ദിൽഷയെ മാധ്യമങ്ങൾ വളഞ്ഞു, പിടിവിടാതെ ആ ചോദ്യം, താരത്തിന്റെ ആദ്യ പ്രതികരണം ഇങ്ങനെ; ഞെട്ടിച്ചു
ബിഗ് ബോസ്സിൽ നിന്ന് പുറത്തെത്തിയതിന് ശേഷം ദിൽഷയ്ക്ക് സൈബർ ആക്രണം കൂടിയിരുന്നു. ദിൽഷയുമായി തനിക്കിപ്പോൾ സൗഹൃദമൊന്നുമില്ലെന്നും അതുകൊണ്ട് തന്നെ ഇനി ആരും ദിൽഷയേയോ ദിൽഷയുടെ കുടുംബത്തേയോ സോഷ്യൽമീഡിയ ഫൈറ്റിലൂടെ അധിക്ഷേപിക്കരുതെന്നാണ് റോബിൻ അവസാനമായി വീഡിയോയിലൂടെ പറഞ്ഞത്.
ഇപ്പോൾ ഇതാ ഈ സംഭവത്തിൽ ദിൽഷയും തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. റോബിൻ വിഷയത്തിൽ തനിക്കിനി ഒന്നും പറയാനില്ലെന്നാണ് ദിൽഷ പറഞ്ഞത്. കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് ദിൽഷയുടെ ഈ പ്രതികരണം.
ബിഗ് ബോസിലെ മത്സരാർത്ഥിയായി റോബിനുമായുള്ള സൗഹൃദം നിർത്തിയതോടെയാണ് സൈബർ അറ്റാക്കുകൾ താരം നേരിട്ടത്. ദിൽഷയ്ക്ക് പലതവണ വലിയ രീതിയിൽ സൈബർ ബുള്ളിയിങ് നേരിട്ടപ്പോഴും റോബിൻ ഒരിക്കൽ പോലും ദിൽഷയെ സപ്പോർട്ട് ചെയ്ത് ഒന്നും സംസാരിച്ചിരുന്നില്ലെന്നും അടുത്തിടെ ദിൽഷയുടെ സഹോദരിമാർ വെളിപ്പെടുത്തിയിരുന്നു. ദിൽഷയുടെ സഹോദരിമാർ ദിൽഷയ്ക്ക് എന്താണ് സംഭവിച്ചതെന്ന് വിശദമായി പറഞ്ഞ് പങ്കുവെച്ച വീഡിയോ വൈറലായിരുന്നു. റോബിനും ദിൽഷ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.
ബിഗ് ബോസിൽ നിന്ന് ഇറങ്ങിയതിന് ശേഷം ഉദ്ഘാടനങ്ങളും ഫോട്ടോഷൂട്ടും ടിവി പ്രോഗ്രാമുകളിലായി തിരക്കിലാണ് ദിൽഷ. റോബിൻ സിനിമയിൽ അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ്.
മോഡലും നടിയുമായ ആരതി പൊടിയുമായി പ്രണയത്തിലാണെന്നും വരുന്ന ഫെബ്രുവരിയിൽ വിവാഹമുണ്ടാകുമെന്നും അടുത്തിടെ റോബിൻ വെളിപ്പെടുത്തിയിരുന്നു. ഒരു അഭിമുഖത്തിൽ വെച്ചാണ് ആരതിയും റോബിനും പരിചയപ്പെട്ടത്. പിന്നീട് ആ പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇതുവരെയുള്ള ബിഗ് ബോസ് സീസണുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും കൂടുതൽ ഫാൻസുള്ള മത്സാർഥി റോബിനാണ്.