നിങ്ങളുടെ വാക്ക് പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ആ കാര്യത്തിൽ എനിയ്ക്ക് ഒത്തിരി സന്തോഷമുണ്ട്… ദിൽഷയുടെ സഹോദരിമാർക്ക് പിന്നാലെ സൂരജ്, റോബിനോട് പറഞ്ഞത് കേട്ടോ?

ബിഗ് ബോസ്സ് കഴിഞ്ഞെങ്കിലും റോബിനെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ഹൗസില്‍ വച്ച് റോബിന് പ്രണയാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ തന്നെ റോബിന് തന്റെ സുഹൃത്ത് ആണെന്ന് ദില്‍ഷ പറഞ്ഞിരുന്നു. ദില്‍ഷയെ ജയിപ്പിയ്ക്കാന്‍ പുറത്ത് നിന്ന് റോബിനും ശ്രമിച്ചു. എന്നാല്‍ പുറത്തിറങ്ങിയ ശേഷം റോബിന് തന്നെ സമ്മര്‍ദ്ദത്തിലാക്കുന്നു എന്ന് പറഞ്ഞ് ദില്‍ഷ തന്നെയാണ് സൗഹൃദവും അവസാനിപ്പിയ്ക്കുന്നു എന്ന് പ്രഖ്യാപിച്ചത്
അതോടെ ദില്‍ഷയ്ക്കെതിരെയുള്ള സൈബര്‍ ആക്രമണം കൂടി. സൈബര്‍ ആക്രമണം ശക്തമായതോടെ ഇതില്‍ പ്രതികരിച്ച് കൊണ്ട് റോബിന് ലൈവിലെത്തിയിരുന്നു. റോബിന്റെ വീഡിയോ വൈറലായതോടെ എല്ലാം അവസാനിപ്പിക്കുകയാണെന്ന് ദില്‍ഷയുടെ സഹോദരിമാരും പറഞ്ഞു. ഇതിന് പിന്നാലെ ഇപ്പോഴിതാ പ്രശ്നം പരിഹരിച്ചെന്ന പറഞ്ഞ് ദില്‍ഷയുടെ സുഹൃത്ത് സൂരജുമെത്തി. അദ്ദേഹത്തിന്റെ സ്റ്റോറി റോബിനും ഷെയര്‍ ചെയ്തിരിക്കുകയാണ്. ഇതോടെ ദില്‍-റോബിനെ ചൊല്ലിയുള്ള തമ്മില്ത്തല്ലൊക്കെ അവസാനിച്ചെന്ന് വേണം പറയാന്‍.
റോബിന്-ദില്‍ഷ പ്രശ്നത്തിനിടയില്‍ മദ്ധ്യസ്ഥം വഹിച്ചതിനെ പറ്റി സൂരജിന്റെ വാക്കുകളിങ്ങനെ..
‘ഈ പ്രശ്നം അവസാനിക്കുന്നതിന് ഇടയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ എനിക്കൊത്തിരി സന്തോഷമുണ്ട്. ഡോ. റോബിന് രാധാകൃഷ്ണന് നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയത് പോലെ നിങ്ങളുടെ വീഡിയോ അംഗീകരിച്ച് കൊണ്ട് ഞാന്‍ ഒരു സ്റ്റോറി പോസ്റ്റ് ചെയ്യുന്നു. ഇനിയൊരു പ്രകോപനം ഉണ്ടാവാത്തിടത്തോളം കാലം ഈ വിഷയത്തെ കുറിച്ച് ഞാന്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നില്ലെന്ന് ഇതിനാല്‍ അറിയിക്കുകയാണ്
നിങ്ങളുടെ വാക്ക് പാലിക്കുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു. അതുപോലെ നിങ്ങളുടെ ആര്‍മിക്കാരില്‍ നിന്നും യൂട്യൂബ്് ചാനലുകളില്‍ നിന്നുമുള്ള ഡീഗ്രെഡിങ് അവസാനിക്കുമെന്നാണ് കരുതുന്നത്. നമ്മളെല്ലാവര്‍ക്കും സ്വന്തം കാര്യം നോക്കി മുന്നോട്ട് ജീവിക്കാം. എല്ലാവര്ക്കും സമാധാനം ഉണ്ടാവട്ടേ… ഡോ. റോബിന് രാധാകൃഷ്ണനും ആരതി പൊടിയ്ക്കും അവരുടെ വിവാഹനിശ്ചയത്തിനും വിവാഹത്തിനുമൊക്കെയുള്ള എല്ലാവിധ ആശംസകളും അറിയിക്കുകയാണ്. നിങ്ങള്‍ക്ക് മനോഹരമായൊരു ജീവിതം ഉണ്ടാവട്ടേ.. എന്നുമാണ് സൂരജ് പങ്കുവെച്ച സ്റ്റോറിയില്‍ എഴുതിയിരിക്കുന്നത്.
എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതിനെ പറ്റി ദില്‍ഷയുടെ സഹോദരിമാര്‍ പറഞ്ഞത് ഇങ്ങനെയാണ്
ഹായ് റോബിന് ചേട്ടാ.. നിങ്ങളിട്ട വീഡിയോ കണ്ടിരുന്നു. ഇന്നത്തോടെ എല്ലാത്തിനും വിശദീകരണം നല്കി ക്ലോസ് ചെയ്യണമെന്ന് വിചാരിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്. എന്തായാലും ഇപ്പോഴെങ്കിലും ഇങ്ങനൊരു വീഡിയോ ചെയ്യാന്‍ തോന്നിയതിന് നന്ദി. അതുകൊണ്ട് വലിയ കാര്യമൊന്നുമില്ല. കാരണം ഞങ്ങള്‍ അനുഭവിച്ച ഡ്രീഗ്രേഡിങ്ങിനോ വേദനയ്ക്കോ ഒന്നും അത് പരിഹാരമാവില്ല.
ഇപ്പോഴെങ്കിലും പറയാന്‍ തോന്നിയതിന് നന്ദി. ഞങ്ങളും എല്ലാം ഇവിടെ വച്ച് അവസാനിപ്പിക്കുകയാണ്. റോബിനും പറഞ്ഞ വാക്ക് പാലിക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ വീഡിയോയില്‍ നിങ്ങള്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് ക്ഷമ ചോദിക്കുന്നു. പിന്നെ കല്യാണമായെന്ന് കേട്ടു. ഞങ്ങള്‍ക്കും അതില്‍ വലിയ സന്തോഷമുണ്ട്. രണ്ട് പേര്‍ക്കും നല്ലൊരു ഭാവി ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു… എന്നുമാണ് ദില്‍ഷയുടെ സഹോദിരമാര് റോബിനോട് പറഞ്ഞത്. ഈ വീഡിയോ റോബിന് പങ്കുവെക്കുകയും ചെയ്തു.
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....