നിരവധി ചിത്രങ്ങളിലൂടെയും കോമഡി പരിപാടികളിലൂടെയും പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് കണ്ണന് സാഗര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന കുറിപ്പാണ് വൈറലാകുന്നത്.
കണ്ണന് സാഗറിന്റെ വാക്കുകള്‍;
മക്കള്‍ മൂലം ഉണ്ടാവുന്ന വലിയ സന്തോഷങ്ങളില്‍ ഒന്നാണ് ഇന്ന് നടന്നത്,
ഉള്ളിന്റെ ഉള്ളില്‍ ചെറിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു ഒരു വാഹനം, സഹപ്രവര്‍ത്തകരുടെയും, സുഹൃത്തുക്കളുടെയും കൂടെ അവരുടെ വാഹനങ്ങളില്‍ യാത്രചെയ്യുമ്ബോള്‍, വാഹനം മുഴുവന്‍ അവരുപോലും അറിയാതെ ഒന്ന് പരതിനോക്കി ഇങ്ങനെ ഒരു വാഹനം എന്നു എടുക്കാം എന്നും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, സഹപ്രവര്‍ത്തകരില്‍ പലരും പറയുകയും ചെയ്തിരുന്നു ഒരു കാര്‍ എടുക്കു ചേട്ടായെന്നു…
സമയവും, സാമ്ബത്തികവും, സാഹചര്യവും ഒത്തുവരണ്ടേ ഇതൊക്കെ വാങ്ങാന്‍ എന്നു വിചാരിക്കുന്നിടത്താണ്, ഞങ്ങളുടെ മകന് പ്രവീണ്‍ കണ്ണന് ഒരു കാര്‍ വാങ്ങാം എന്നു പറയുന്നതും, അവന് മുന്നിട്ടു നിന്നു അവന്റെ പേരില്‍ ഒരു ചെറിയ കാര്‍ സ്വന്തമായി വാങ്ങി,
അത് പോയി വാങ്ങാനുള്ള യോഗം അവന് എന്നെയേയും, അവന്റെ അമ്മയേയും ഏല്‍പ്പിച്ചു, സത്യത്തില്‍ കണ്ണുകള്‍ നിറഞ്ഞ സമയമായിരുന്നു ഈ നിമിഷം, മക്കളാല്‍ നേടിത്തരുന്ന സൗഭാഗ്യങ്ങളില്‍ ഒന്നുതന്നെയാണ് ഈ വാഹനം. ഈ വലിയ സന്തോഷം എന്റെ പ്രിയപ്പെട്ടവരേ ഒന്ന് മനസ് നിറഞ്ഞു സന്തോഷത്തോടെ അറിയിക്കുകയാണ്, പ്രാര്‍ത്ഥനയും അനുഗ്രഹവും ആത്മാര്‍ത്ഥമായി എന്റെയേയും കുടുംബത്തോടും കൂടെ ഉണ്ടാവണമെന്ന് പ്രതീക്ഷയോടെ,
മോഹൻലാലിന്റേതായി പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ ശോഭനയായിരുന്നു നായികയായി എത്തിയിരുന്നത്. സിനിമയിൽ ശോഭന എത്തുന്നതിന് മുമ്പ്...
ആരോഗ്യത്തിലും ഫിറ്റ്നെസിലും വളരെയേറെ ശ്രദ്ധ പുലർത്തുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡയറ്റീഷ്യൻ നതാഷ മോഹൻ....
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...