Malayalam
സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി നവ്യ നായര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി നവ്യ നായര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.
വിവാഹത്തോടെ സിനിമയില്‍ നിന്ന് നവ്യ ഇടവേളയെടുത്തിരുന്നു. ശേഷം സീന്‍ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്. ശേഷം ചില കന്നട സിനിമകളിലും നവ്യ അഭിനയിച്ചിരുന്നു. ഒരുത്തീ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് ഗംഭീര തിരിച്ചുവരവാണ് നവ്യ നടത്തിയത്.
തന്റെ സിനിമ രംഗത്തേക്കുള്ള തിരിച്ചുവരവിന്റെ ഭാഗമായി നവ്യ നടത്തിയ അഭിമുഖങ്ങളിലൂടെ താരത്തിന്റെ കാഴ്ചപ്പാടുകളും നിലപാടുകളുമെല്ലാം പ്രേക്ഷകര്‍ക്ക് കൃത്യമായി മനസിലാവുകയും ഏറ്റെടുക്കുകയുമൊക്കെ ചെയ്തിരുന്നു. ഇപ്പോഴിതാ നവ്യയുടെ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാമില്‍ തരംഗമായി മാറുന്നത്.
സോഷ്യല്‍ മീഡിയയിലും സജീവമായ നടി ഇപ്പോള്‍ ചാനല്‍ പരിപാടികളിലും അതിഥിയായി എത്താറുണ്ട്. നടിയുടെ പുത്തന്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ വൈറലാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
