Connect with us

കണ്ണാ പഴയ പോലെ അത്ര ആരോഗ്യം പോരാ, ഞാൻ മരുന്നുകൾക്കിടയിൽ പെട്ടിരിക്കുകയാണ്, എന്നെ ഇപ്പോൾ അവരാണ് നിയന്ത്രിക്കുന്നത്! അന്ന് പറഞ്ഞത്; ഓർമ്മകളിൽ കണ്ണൻ സാഗർ

Malayalam

കണ്ണാ പഴയ പോലെ അത്ര ആരോഗ്യം പോരാ, ഞാൻ മരുന്നുകൾക്കിടയിൽ പെട്ടിരിക്കുകയാണ്, എന്നെ ഇപ്പോൾ അവരാണ് നിയന്ത്രിക്കുന്നത്! അന്ന് പറഞ്ഞത്; ഓർമ്മകളിൽ കണ്ണൻ സാഗർ

കണ്ണാ പഴയ പോലെ അത്ര ആരോഗ്യം പോരാ, ഞാൻ മരുന്നുകൾക്കിടയിൽ പെട്ടിരിക്കുകയാണ്, എന്നെ ഇപ്പോൾ അവരാണ് നിയന്ത്രിക്കുന്നത്! അന്ന് പറഞ്ഞത്; ഓർമ്മകളിൽ കണ്ണൻ സാഗർ

കഴിഞ്ഞ ദിവസമാണ് കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് അന്തരിച്ചത്. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് ഒരു വൃക്ക മാറ്റി വച്ച് അദ്ദേഹം വിശ്രമത്തിലായിരുന്നു.

ഇപ്പോഴിതാ പ്രസാദിനെ അനുസ്മരിച്ചെത്തിയിരിക്കുകയാണ് കണ്ണന്‍ സാഗര്‍. മുന്‍പൊരിക്കല്‍ അദ്ദേഹത്തെ നേരില്‍ കണ്ട് സംസാരിച്ചതിനെക്കുറിച്ചും അതിന് ശേഷമുള്ള കുശലാന്വേഷണങ്ങളെക്കുറിച്ചുമായിരുന്നു അദ്ദേഹം പറഞ്ഞത്.

കുറിപ്പ് ഇങ്ങനെയാണ്

കണ്ണാ പരിപാടികൾ ഞാൻ കാണാറുണ്ട്, ചിലപ്പോൾ പൊട്ടി ചിരിച്ചുപോകും, അത്യാവശ്യം കാര്യങ്ങൾ നടന്നു പോകുന്നില്ലേ, അങ്ങനെ പോകട്ടെ. ശ്രീ: സന്തോഷ്‌ ശാന്തിയുടെ ക്ഷണപ്രകാരം കുട്ടനാട് താലൂക് എസ് എൻഡിപി യോഗത്തിന്റെ ഒരു ആദരവ് മങ്കൊമ്പിൽ വെച്ച് കിട്ടിയ സമയം ബഹുമാന്യരായ മറ്റു പ്രാസംഗികർ പ്രസംഗിക്കുമ്പോൾ വേദിയിൽ ശ്രീ: പ്രസാദ് ചേട്ടനുമായി ഒന്നൂച്ചിരിക്കുമ്പോൾ സൗഹൃദമായി ചോദിച്ചതാണ്, തിരിച്ചു ഞാനും ചോദിച്ചു, ഏട്ടന് സുഖമല്ലേയെന്ന്.

കണ്ണാ പഴയ പോലെ അത്ര ആരോഗ്യം പോരാ, “ഞാൻ മരുന്നുകൾക്കിടയിൽ പെട്ടിരിക്കുകയാണ് എന്നെ ഇപ്പോൾ അവരാണ് നിയന്ത്രിക്കുന്നത് ” അദ്ദേഹം സ്വസിദ്ധമായ ശൈലിയിൽ ചിരിച്ചുകൊണ്ട് പറഞ്ഞത് ഞാൻ ഓർക്കുകയായിരുന്നു, ശരിയാണെന്നു എനിക്കും ആ മുഖത്ത് നോക്കിയപ്പോൾ നല്ല ക്ഷീണം തോന്നി, എന്നിട്ടും അദ്ദേഹത്തിന്റെ സംസാരവും ആ വിനയവും ഞാൻ അദ്ദേഹത്തെ ആദ്യം കണ്ടുമുട്ടിയ പോലത്തെ അതേ രീതി, മരുന്നുകൾ കഴിക്കണേ വേഗം സുഖമാകട്ടെയെന്നു ഞാൻ പറയുകയും ചെയ്തു ചേട്ടനോട്.

പണ്ട് ഏഷ്യാനെറ്റ് ചാനലിൽ പരിപാടികൾ അവതരിപ്പിക്കാൻ പോകുന്ന സമയത്തു സുനീഷ് വാരനാട് എന്ന തിരക്കഥാകൃത്തും, എഴുത്തുകാരനും, മിമിക്രി ആർട്ടിസ്റ്റും, കാരിക്കേച്ചർ അവതാരകനും, അഭിനേതാവും ഒക്കെയായ അദ്ദേഹമാണ് പ്രസാദ് ചേട്ടനെ പരിചയപ്പെടുത്തിയത്, പ്രസാദ് ചേട്ടന്റെ അവതരണ പരിപാടികൾ ഞാൻ കാണാറുണ്ട് എന്നു പറഞ്ഞപ്പോൾ, ഞാൻ കുട്ടനാട്ടുകാരനാണ് ചങ്ങനാശ്ശേരിയും കുട്ടനാടും തമ്മിൽ വലിയ വ്യത്യാസമില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു, പിന്നീട് പലപ്പോഴായി പ്രസാദ് ചേട്ടനെ കാണുകയും കുശലാന്വഷണം നടത്തുകയും ഒക്കെ ചെയ്തിരുന്നു.

അദ്ദേഹത്തിന്റെ പ്രസംഗം എനിക്ക് വലിയ ഇഷ്ട്ടമായിരുന്നു പറയുന്ന വാക്കുകൾ ഹൃദയത്തിൽ തട്ടും, ഇങ്ങനെ ഇരുന്നുപോകും എത്രകേട്ടാലും, ആ കുട്ടനാടൻ നൊസ്റ്റാൾജിയ കയറിവരും വാക്കുകളിൽ, കവിയും, നാടകകൃത്തും, അവതാരകൻ, ഗാനരചയിതാവ്, അഭിനേതാവ് അങ്ങനെ തൊട്ടതെല്ലാം പൊന്നാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവുകൾ ഇനിയും ഇനിയും ഈ കലാകേരളത്തിന് ആവശ്യമായിരുന്നു. അത്രയേറെ ആദരവും ബഹുമാനവും, അഭിമാനവും തോന്നിയ പ്രിയ പ്രസാദ് ചേട്ടന്റെ ആത്മശാന്തിക്കായി മനമുരുകി പ്രാർത്ഥനകളോടെ, കണ്ണീർ പ്രണാമം. യോഗം പിരിയുമ്പോൾ ഞാനെടുത്ത സെൽഫിയാണ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top