Connect with us

കാലങ്ങൾക്കിപ്പുറം ഓർമ്മകൾ പങ്കുവെക്കാൻ ഒരു ഫോട്ടോ യാദൃശ്ചികമായി കിട്ടി, മഞ്ജുവിന്റെയും ദിലീപിന്റെയും കല്യാണ ഫോട്ടോയിൽ ഷെയ്ൻ നി​ഗവും; ചിത്രവുമായി കണ്ണൻ സാ​ഗർ

Social Media

കാലങ്ങൾക്കിപ്പുറം ഓർമ്മകൾ പങ്കുവെക്കാൻ ഒരു ഫോട്ടോ യാദൃശ്ചികമായി കിട്ടി, മഞ്ജുവിന്റെയും ദിലീപിന്റെയും കല്യാണ ഫോട്ടോയിൽ ഷെയ്ൻ നി​ഗവും; ചിത്രവുമായി കണ്ണൻ സാ​ഗർ

കാലങ്ങൾക്കിപ്പുറം ഓർമ്മകൾ പങ്കുവെക്കാൻ ഒരു ഫോട്ടോ യാദൃശ്ചികമായി കിട്ടി, മഞ്ജുവിന്റെയും ദിലീപിന്റെയും കല്യാണ ഫോട്ടോയിൽ ഷെയ്ൻ നി​ഗവും; ചിത്രവുമായി കണ്ണൻ സാ​ഗർ

ഒരുകാലത്ത് മലയാളികൾക്കേറെ ഇഷ്ടപ്പെട്ട താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വിവാഹ ശേഷം മഞ്ജു വാര്യർ സിനിമയിൽ നിന്നും മാറി നിന്നു. മീനാക്ഷിയെന്ന മകളും ഇരുവർക്കും പിറന്നു. 1998 ലായിരുന്നു മഞ്ജു വാര്യർ ദിലീപ് വിവാഹം. അന്ന് ചടങ്ങുകൾക്കെല്ലാം നേതൃത്വം നൽകി ദിലീപ്-മഞ്ജു ജോഡിക്കൊപ്പം നിന്നത് സുഹൃത്തുക്കളും ചുരുക്കം ചില കുടുംബാം​ഗങ്ങളും മാത്രമാണ്.

ആഢംബരം നിറഞ്ഞ താലികെട്ട് അല്ലാതിരുന്നതിനാൽ ഇവരുടെ വിവാഹ നേരത്ത് പകർത്തിയ ചിത്രങ്ങൾ ചുരുക്കമാണ്. ഇപ്പോഴിതാ ദിലീപ്-മഞ്ജു ജോഡിയുടെ വിവാഹ സമയത്തുള്ള ഒരു പഴയ ഫോട്ടോയും അതുമായി ബന്ധപ്പെട്ടുള്ള ഓർമകളും പങ്കിട്ട് എത്തിയിരിക്കുകയാണ് നടനും മിമിക്രി കലാകാരനുമായ കണ്ണൻ സാ​ഗർ.

ആലുവയിൽ അതീവ രഹസ്യമായി നടന്ന വിവാഹം തങ്ങൾ എങ്ങനെ അറിഞ്ഞുവെന്നതും ഫോട്ടോയ്ക്കൊപ്പം സോഷ്യൽമീഡിയയിൽ പങ്കിട്ട കുറിപ്പിൽ കണ്ണൻ സാ​ഗർ വിവരിച്ചു. ആലുവ ടാസ്സ് ഓഡിറ്റോറിയത്തിൽ സ്റ്റേജ് ഷോകളിൽ ഒരു പുതിയ അധ്യായത്തിന് തിരിതെളിച്ചു. അവൈ ഷണ്മുഖൺ എന്ന കോമഡി ഡ്രാമ കൊച്ചിൻ സാഗറിന്റെ ബാനറിൽ റിഹേഴ്സൽ ക്യാംപ് നടക്കുന്ന സമയം… ഒരുദിനം രാവിലെ ഓഡിറ്റോറിയത്തിന് കുറച്ച് മാറിയുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഒരു വിവാഹം നടക്കുന്നു.

ഒരു എത്തും പിടിയും കിട്ടുന്നില്ല… ആരുടെ കല്യാണമാണ് അവിടെ എന്നറിയാനുള്ള ആകാംഷ കൂടി. ഇടുക്കി രാജൻ മാഷ് (കലാഭവൻ രാജൻ ഇടുക്കി) ഒരുങ്ങുന്നു. എന്റെ ഓർമ്മയിൽ രാവിലെ ഏഴ് മണിക്ക് മുമ്പാണ് ഒരുക്കം. എന്താ മാഷേ എങ്ങോട്ടാ രാവിലെയെന്ന് ഞാൻ ചോദിച്ചു. നീ ആരോടും പറയേണ്ട ദിലീപിന്റെ കല്യാണം നടക്കുന്നു അതീവ രഹസ്യമാണ് അബിയോട് മാത്രമേ പറഞ്ഞിട്ടുള്ളൂ… ഞങ്ങൾ ഒന്നിച്ച് സഹകരിച്ചവരാ…

അറിഞ്ഞ സ്ഥിതിക്ക് അവിടെവരെ പോകുവാ… ആളും പേരും ഒക്കെ കുറവായിരിക്കും പത്രക്കാരുപോലും അറിഞ്ഞിട്ടില്ല. എനിക്കും കൗതുകം കൂടി ആരായിരിക്കും വധു..? അപ്പോഴാണ് മാഷ് പറഞ്ഞത് സല്ലാപത്തിലെ നായിക മഞ്ജു വാര്യരാണ് വധുവെന്ന്. ഞാനും ഞെട്ടി… ധൃതിയിൽ മാഷ് നടന്നുപോയി. രാത്രി മുഴുവൻ റിഹേഴ്സൽ കഴിഞ്ഞ് ക്ഷീണിച്ചിരുന്നു. എഴുന്നേറ്റ ഉടനെയാണ് ഇതൊക്കെ നടക്കുന്നത്. മാഷേ ഞാനും വരട്ടെയെന്ന് ചോദിച്ചാൽ‌ ചെല്ലാൻ പറയും.

പക്ഷെ ഞാൻ ഒന്നേന്ന് തുടങ്ങണം ഒരുങ്ങണം അപ്പോഴേക്കും കല്യാണം കഴിച്ചവർ ദൂരങ്ങൾ താണ്ടിയിരിക്കും. മാഷ് വന്ന് കല്യാണ വിശേഷങ്ങൾ പറഞ്ഞു. പത്തുപേരിൽ താഴയേ ആളുകൾ ഉണ്ടായിരുന്നുള്ളൂ. നാദിർഷ ഉണ്ടായിരുന്നു. പിന്നെ ദിലീപിന്റെ അടുത്ത സുഹൃത്തുക്കൾ ആരൊക്കെയോ വന്നിരുന്നു. ക്ഷേത്രനടയിൽ താലികെട്ടി അന്നേരമേ അവർ അവിടുന്ന് പോയി. ഞാൻ പോരുമ്പോൾ പത്രക്കാര് കേട്ടറിഞ്ഞ് വന്നുകൊണ്ടിരിക്കുന്നു.

പോകാഞ്ഞതിൽ എനിക്ക് നിരാശത്തോന്നി ച്ചേ… നേരത്തേ അറിഞ്ഞിരുന്നെങ്കിൽ പോകാമായിരുന്നു… അബിയിക്കായുടെ വീട്ടിൽ അന്ന് പ്രോഗ്രാമിന് പോകാൻ എല്ലാവരും ഒത്തുകൂടിയ സമയം ഒരു കാർ വന്ന് നിന്നു. അതിൽ നിന്നും ആ വധൂവരന്മാർ ഇറങ്ങി വന്നു. അത്ഭുതവും ആവേശവും അലയടിച്ച നിമിഷം. കുറേനേരം അവിടെ ചിലവഴിച്ചു. ചായയും കുടിച്ചു. ദിലീപേട്ടനും മഞ്ജു ചേച്ചിയും ഞങ്ങൾക്ക് ആശംസകൾ നേർന്നുകൊണ്ട് പോയി.

അപ്പോഴും പത്രങ്ങളിൽ ഈ ദമ്പതികളെ കുറിച്ച് വാർത്തകൾ വന്നുകൊണ്ടിരുന്നു. ആ നിമിഷം പകർത്തിയ ഫോട്ടോയാണിത് ദിലീപേട്ടനെ പിടിച്ചുകൊണ്ട് നിൽക്കുന്നതാണ് ഞാൻ. ഒരു സിനിമാതാരത്തെ തൊടുവാൻ കിട്ടിയ അവസരം ഞാൻ വിട്ടില്ല. അങ്ങ് പുറകിൽ നിൽക്കുന്ന ഞങ്ങളുടെ സൗണ്ട് എഞ്ചിനീയർ റോയ്മോൻ പാലായുടെ കയ്യിൽ ഇരിക്കുന്ന ആ കുഞ്ഞാണ് മലയാള സിനിമയുടെ യുവതാരം അബിയിക്കായുടെ ഓമനപുത്രൻ ഷെയ്ൻ നിഗം.

ഞങ്ങൾ നിലം തൊടാതെ താലോലിക്കുന്ന ചാനുകുട്ടൻ… കാലങ്ങൾക്കിപ്പുറം ഓർമ്മകൾ പങ്കുവെക്കാൻ ഒരു ഫോട്ടോ യാദൃശ്ചികമായി കിട്ടി. വെറും കഥകളല്ല യാഥാർഥ്യങ്ങളുടെ കയ്യൊപ്പുകളാണ് തെളിവോടെ കുറിക്കാൻ കിട്ടിയ ചിത്രങ്ങളാണ്. ചിത്രത്തിന് മിഴിവ് അൽപ്പം കുറഞ്ഞാലും എന്റെ കലാചരിത്രത്തിന് പറയാൻ ഇത് ധാരാളം എന്നാണ് ദിലീപ്-മഞ്ജു വിവാ​ഹത്തിൽ നിന്നുള്ള ഓർമകൾ പങ്കിട്ട് കണ്ണൻ സാ​ഗർ കുറിച്ചത്. ദിലീപിനും സിനിമയിലേക്കുള്ള വഴി കാട്ടിയായത് മിമിക്രിയും സ്റ്റേജ് ഷോകളും തന്നെയായിരുന്നു. അതുകൊണ്ട് തന്നെ അത്തരം കലാകാരന്മാരെ തനിക്കൊപ്പം വളർത്തികൊണ്ട് വരാൻ എപ്പോഴും ദിലീപ് ശ്രമിക്കാറുണ്ട്.

Continue Reading
You may also like...

More in Social Media

Trending