മമ്മൂട്ടിക്കൊപ്പം ഒരു സിനിമ ചെയ്യാന്‍ പോകുന്നതിന്റെ സന്തോഷവും എക്സ്റ്റൈ്മെന്റും ഉണ്ട്. ഇത് കുറച്ചുകൂടെ ഉത്തരവാദിത്തം കൂടുതലാണല്ലോ’, ജിയോ ബേബി പറയുന്നു !

ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിലൂടെ വന്‍ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് ജിയോ ബേബി. ജിയോ ബേബി മമ്മൂട്ടിക്കൊപ്പം ഒരു സിനിമ ചെയ്യുന്നുവെന്ന തരത്തില്‍ മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു ഇപ്പോഴിതാ ആ വാര്‍ത്തകളെ ശരിവെച്ചിരിക്കുകയാണ് ജിയോ ബേബി. തന്റെ അടുത്ത ചിത്രം മമ്മൂട്ടിക്കൊപ്പമായിരിക്കുമെന്നും അതിന്റെ പണിപ്പുരയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഓൺലൈൻ മീഡിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.’മമ്മൂട്ടിക്കൊപ്പമാണ് എന്റെ അടുത്ത സിനിമ. എന്റെ രണ്ട് കൂട്ടുകാരാണ് കഥ എഴുതുന്നത്. അത്ര മാത്രമേ സിനിമയെ കുറിച്ച് ഇപ്പോള്‍ പറയാന്‍ സാധിക്കൂ. മമ്മൂട്ടിക്കൊപ്പം ഒരു സിനിമ ചെയ്യാന്‍ പോകുന്നതിന്റെ സന്തോഷവും എക്സ്റ്റൈ്മെന്റും ഉണ്ട്. എനിക്ക് അങ്ങനെ ടെന്‍ഷന്‍ ഇല്ല. എന്നാല്‍ കുറച്ചുകൂടെ ഉത്തരവാദിത്തം കൂടുതലാണല്ലോ’, ജിയോ ബേബി പറഞ്ഞു.
നിലവില്‍ ‘ശ്രീധന്യ കാറ്ററിംഗ് സര്‍വീസ്’എന്ന സിനിമയാണ് ജിയോ ബേബിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ഓഗസ്റ്റ് 26നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജിയോ ബേബി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്.’ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ നിര്‍മ്മാതാക്കളായ മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന് ജേക്കബ്, ഡിജോ അഗസ്റ്റിന്, സജിന്‍ എസ് രാജ്, വിഷ്ണു രാജന് എന്നിവരാണ് നിര്‍മ്മാണം. ചിത്രത്തില്‍ ജിയോ ബേബിയും അഭിനയിക്കുന്നുണ്ട്.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാർവതിയും. ഒരുമിച്ച് സിനിമയിൽ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. വീട്ടുകാരെ അറിയിക്കാതെ സിനിമാ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...