Connect with us

ആദ്യം എസ്-പ്രെസോ വന്നു… പിന്നെ പോളോ ജിറ്റി വന്നു… ഇപ്പോൾ ദാ ഇവനും… പുതിയ ചങ്ങായി ആരായിരിക്കും അടുത്തത് ? സന്തോഷ വാർത്തയുമായി അമേയമാത്യു

Actress

തിരുവനന്തപുരം സ്വദേശിയായ അമേയ മാത്യു മോഡലിങ്ങിലൂടെയാണ് സിനിമയിലെത്തുന്നത്. ചിഞ്ചു മാത്യു എന്നാണ് യഥാർഥ നാമം. ആട് ടുവിലൂടെ സിനിമയിൽ അരങ്ങേറി. പൊന്നപ്പന്‍റെ കാമുകിയുടെ വേഷത്തിലായിരുന്നു എത്തിയിരുന്നത്. അതിനു പിന്നാലെ ഒരു പഴയ ബോംബ് കഥയിലും അഭിനയിച്ചു.

കരിക്കിലെ ഭാസ്കരൻ പിള്ള ടെക്നോളജി എന്ന എപ്പിസോഡാണ് അമേയയെ താരമാക്കിയത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കിടാറുണ്ട്.

ഇപ്പോഴിതാ പുതിയ വാഹനം സ്വന്തമാക്കിയ വിവരമാണ് അമേയ പങ്കുവച്ചിരിക്കുന്നത്.

കിയയുടെ എസ്‌യുവി സോണറ്റ് ആണ് താരത്തിന്റെ പുതിയ വാഹനം. ആദ്യം എസ്-പ്രെസോ വന്നു… പിന്നെ പോളോ ജിറ്റി വന്നു… ഇപ്പോൾ ദാ ഇവനും… പുതിയ ചങ്ങായി കിയ സോണറ്റ്. ആരായിരിക്കും അടുത്തത് ?? കുറ്റപ്പെടുത്തുന്നവരും വിമർശിക്കുന്നവരും ആ പണി ചെയ്യട്ടെ… നമ്മൾ മുന്നേറി പൊയ്ക്കോണ്ടേയിരിക്കുക. പോകാനേറെ ദൂരമുണ്ടിനിയും എന്ന ക്യാപ്ഷനോടെയാണ് അമേയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് അമേയയ്ക്ക് ആശംസയുമായി എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗോവ കടൽത്തീരത്തു നിന്നുള്ള മനോഹരമായ ചിത്രങ്ങളും അമേയ പങ്കുവച്ചിരുന്നു.

വേഷം കൊണ്ട് ആരെയും വിലയിരുത്താതിരിക്കുക. ഇതിൽ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് തോന്നുന്ന സുഹൃത്തുക്കളുണ്ടോ…’ന്നാ താൻ കേസ് കൊട്’… ബാക്കി തല്ലുമാലയായി കാണാം. സദാചാരക്കാരെ ശാന്തരാകൂ…!!- എന്ന രസകരമായ ക്യാപ്ഷനോടെയായിരുന്നു അമേയ തന്റെ ചിത്രങ്ങൾ പങ്കുവച്ചത്.

Continue Reading
You may also like...

More in Actress

Trending

Recent

To Top