Connect with us

ഭ്രാന്തിന്റെ മറ്റൊരു വർഷം…8 വർഷം മുമ്പ് ഏകദേശം ഈ സമയത്താണ് ഞങ്ങൾ വിവാഹിതരായത്, ദൈവമേ, ഇത് ഒരു സവാരിയാണെന്ന് നസ്രിയ; വിവാഹ വാർഷികം ആഘോഷിച്ച് താരദമ്പതികൾ

Actress

ഭ്രാന്തിന്റെ മറ്റൊരു വർഷം…8 വർഷം മുമ്പ് ഏകദേശം ഈ സമയത്താണ് ഞങ്ങൾ വിവാഹിതരായത്, ദൈവമേ, ഇത് ഒരു സവാരിയാണെന്ന് നസ്രിയ; വിവാഹ വാർഷികം ആഘോഷിച്ച് താരദമ്പതികൾ

ഭ്രാന്തിന്റെ മറ്റൊരു വർഷം…8 വർഷം മുമ്പ് ഏകദേശം ഈ സമയത്താണ് ഞങ്ങൾ വിവാഹിതരായത്, ദൈവമേ, ഇത് ഒരു സവാരിയാണെന്ന് നസ്രിയ; വിവാഹ വാർഷികം ആഘോഷിച്ച് താരദമ്പതികൾ

എട്ടാം വിവാഹവാർഷികം ആഘോഷിച്ച് മലയാളികളുടെ പ്രിയ താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയും. വിവാഹ വാർഷിക ദിനത്തിൽ നസ്രിയ പങ്കുവച്ച ഇൻസ്റ്റാ​ഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഫഹദും നസ്രിയയും സൈക്കിൾ റൈഡ് നടത്തുന്നതാണ് വീഡിയോ. “ശരി….ഭ്രാന്തിന്റെ മറ്റൊരു വർഷം…8 വർഷം മുമ്പ് ഏകദേശം ഈ സമയത്താണ് ഞങ്ങൾ വിവാഹിതരായത്, ദൈവമേ, ഇത് ഒരു സവാരിയാണ്”, എന്നാണ് വീഡിയോ പങ്കുവച്ച് നസ്രിയ കുറിച്ചത്. ഹാപ്പി ആനിവേഴ്സറി ​ഗയ്സ് എന്നാണ് ഫഹദിന്റെ അനുജൻ ഫർഹാൻ കമന്റ് ചെയ്തിരിക്കുന്നത്.

സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് താരദമ്പതികൾക്ക് ആശംസകളുമായി രം​ഗത്തെത്തുന്നത്.

2014 ഓഗസ്റ്റ് 21 നായിരുന്നു ഫഹദ് ഫാസിലും നസ്രിയയും തമ്മിലുള്ള വിവാഹം. ഇരുവരും ഒന്നിച്ചഭിനയിച്ച അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡെയ്സ് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു വിവാഹം. വിവാഹശേഷം അഭിനയത്തിൽ നിന്നും ചെറിയ ഇടവേളയെടുത്ത നസ്രിയ 2018 ൽ അഞ്ജലി മേനോൻ തന്നെ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചെത്തി. 2019 ൽ പുറത്തിറങ്ങിയ അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസിൽ ഫഹദിന്റെ നായികയായി എത്തിയത് നസ്രിയയായിരുന്നു. ‘അണ്ടേ സുന്ദരാനികി’ എന്ന് തെലുങ്ക് ചിത്രമാണ് നസ്രിയയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. നാനിയായിരുന്നു നായകൻ. വിവേക് അത്രേയ സംവിധാനം ചെയ്‍ത ‘അണ്ടേ സുന്ദരാനികി’ ജൂൺ 10ന് ആയിരുന്നു തിയറ്ററില്‍ റിലീസ് ചെയ്‍തത്.

അതേസമയം, മലയൻകുഞ്ഞ് എന്ന സിനിമയാണ് ഫഹദ് ഫാസിലിന്റേതായി ഒടുവിൽ റിലീസ് ചെയ്ത മലയാള സിനിമ. മഹേഷ് നാരായണന്‍റെ രചനയില്‍ നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്‍ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. 30 വര്‍ഷങ്ങള്‍ക്കു ശേഷം എ ആര്‍ റഹ്‍മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന മലയാള ചിത്രമാണ് മലയന്‍കുഞ്ഞ്. സംവിധായകന്‍ ഫാസില്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പതിനെട്ട് വർഷങ്ങൾക്ക് ശേഷമാണ് ഫാസില്‍ ഒരു ചിത്രം നിര്‍മ്മിക്കുന്നത്.

More in Actress

Trending

Recent

To Top