
Actor
ലംബോര്‍ഗിനിയുടെ ഉറൂസ് സ്വന്തമാക്കി ഫഹദ് ഫാസിൽ! വില അറിഞ്ഞോ? കണ്ണ് തള്ളി മലയാളികൾ
ലംബോര്‍ഗിനിയുടെ ഉറൂസ് സ്വന്തമാക്കി ഫഹദ് ഫാസിൽ! വില അറിഞ്ഞോ? കണ്ണ് തള്ളി മലയാളികൾ

ലംബോര്‍ഗിനിയുടെ ഉറൂസ് സ്വന്തമാക്കി ഫഹദ് ഫാസിൽ. പൃഥ്വിരാജിന് പിന്നാലെയാണ് താരം ഇത് സ്വന്തമാക്കിയത്. ലംബോര്‍ഗിനിയുടെ എസ് യു വി മോഡലായ ഉറൂസ് ആലപ്പുഴ ആര്‍ ടി ഓഫീസിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 3.15 കോടി രൂപ മുതല്‍ വിലയിൽ ആരംഭിക്കുന്ന ആഡംബര വാഹനം ജൂലൈയിലാണ് ഫഹദ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേരളത്തിൽ ലംബോർഗിനി ഉറുസ് ബുക്ക് ചെയ്താൽ വാഹനം ലഭിക്കാൻ ഏകദേശം ഒരുവർഷം വരെ കാല താമസമെടുക്കുമെന്നാണ് റിപ്പോർട്ട്. 3.6 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗവും 12.8 സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗതയും കൈവരിക്കാന്‍ ശേഷിയുള്ള ഉറുസിന് ‘സൂപ്പര്‍ എസ് യു വി’ എന്ന വിശേഷണമുണ്ട്. 305 കിലോമീറ്ററാണ് പരമാവധി വേഗം. നാല് ലിറ്ററിന്റെ ട്വിന്‍ ടര്‍ബോ വി-8 എന്‍ജിനാണ് ലംബോര്‍ഗിനി ഉറുസിന് കരുത്ത് നല്‍കുന്നത്.
650 ബി എച്ച് പി പവറും 850 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനൊപ്പം ഏത് ടെറൈനിലും ഓടിക്കാന്‍ കഴിയുന്ന ആറ് ഡ്രൈവിങ്ങ് മോഡുകളാണ് ഉറുസിലുള്ളത്. സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്‍പന്തിയിലാണ് ഈ വാഹനം. ഇതേ മോഡൽ വാഹനം സ്വന്തമാക്കിയ മറ്റൊരു താരമാണ് പൃഥ്വിരാജ്.
ലംബോർഗിനി എസ്‌യുവി ഉറുസ് പ്രീമിയം സെക്കന്‍ഡ് ഹാൻഡായാണ് പൃഥ്വി ജൂണിൽ സ്വന്തമാക്കിയത്. കേരള രജിസ്ട്രേഷനിലുള്ള 2019 മോഡൽ ഉറുസിന്റെ അന്നത്തെ ഓൺറോഡ് വില ഏകദേശം 4.35 കോടിയാണ്. 5000 കിലോമീറ്ററിൽ താഴെ ഓടിയ ഉറുസ് ആണ് പൃഥ്വി സ്വന്തമാക്കിയത്.. ആഗോളതലത്തില്‍ ലംബോര്‍ഗിനിയുടെ ടോപ്പ് സെല്ലിങ്ങ് മോഡലാണ് ഇത്.
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമല്ല, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. ഇപ്പോഴിതാ വിവാഹിതനാകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് നടൻ....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....