Connect with us

ശ്രീനിയേട്ടനെ അങ്ങനെ അങ്ങ് ഒതുക്കി ഇരുത്തിയാൽ പറ്റില്ല… ഒരു വേദിയിലേക്കൊക്കെ കൊണ്ടുവരണമെന്ന് പറഞ്ഞപ്പോൾ ശ്രീനിയേട്ടൻ പറഞ്ഞത് എനിക്ക് കുറച്ച് ബുദ്ധിമുട്ടുകളൊക്കെയുണ്ടെന്നായിരുന്നു.. വേദിയിൽ നിന്നിറങ്ങി ശ്രീനിയേട്ടനെ സീറ്റിലിരുത്തിയിട്ട് മാറിയപ്പോൾ നാദിർഷ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചിട്ട് പൊട്ടിക്കരഞ്ഞു…അന്ന് സംഭവിച്ചത്, തുറന്ന് പറഞ്ഞ് നടൻ സിദ്ധിഖ്!

Actor

ശ്രീനിയേട്ടനെ അങ്ങനെ അങ്ങ് ഒതുക്കി ഇരുത്തിയാൽ പറ്റില്ല… ഒരു വേദിയിലേക്കൊക്കെ കൊണ്ടുവരണമെന്ന് പറഞ്ഞപ്പോൾ ശ്രീനിയേട്ടൻ പറഞ്ഞത് എനിക്ക് കുറച്ച് ബുദ്ധിമുട്ടുകളൊക്കെയുണ്ടെന്നായിരുന്നു.. വേദിയിൽ നിന്നിറങ്ങി ശ്രീനിയേട്ടനെ സീറ്റിലിരുത്തിയിട്ട് മാറിയപ്പോൾ നാദിർഷ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചിട്ട് പൊട്ടിക്കരഞ്ഞു…അന്ന് സംഭവിച്ചത്, തുറന്ന് പറഞ്ഞ് നടൻ സിദ്ധിഖ്!

ശ്രീനിയേട്ടനെ അങ്ങനെ അങ്ങ് ഒതുക്കി ഇരുത്തിയാൽ പറ്റില്ല… ഒരു വേദിയിലേക്കൊക്കെ കൊണ്ടുവരണമെന്ന് പറഞ്ഞപ്പോൾ ശ്രീനിയേട്ടൻ പറഞ്ഞത് എനിക്ക് കുറച്ച് ബുദ്ധിമുട്ടുകളൊക്കെയുണ്ടെന്നായിരുന്നു.. വേദിയിൽ നിന്നിറങ്ങി ശ്രീനിയേട്ടനെ സീറ്റിലിരുത്തിയിട്ട് മാറിയപ്പോൾ നാദിർഷ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചിട്ട് പൊട്ടിക്കരഞ്ഞു…അന്ന് സംഭവിച്ചത്, തുറന്ന് പറഞ്ഞ് നടൻ സിദ്ധിഖ്!

മലയാളത്തിൽ ഹിറ്റ് കോമഡി കോംബോയാണ് മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ട്. നാടോടിക്കാറ്റ് സിനിമയിൽ ഇരുവരും ചെയ്ത ദാസനെയും വിജയനെയും അറിയാത്ത മലയാളികൾ ഇല്ലെന്ന് തന്നെ പറയാം. അടുത്തിടെയാണ് നടൻ ശ്രീനിവാസനെ ആരോഗ്യം മോശമായതിനെ തുടർന്ന് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ശസ്ത്രിക്രിയയ്ക്കും മറ്റ് ചികിത്സക്കും ശേഷം ആരോഗ്യം വീണ്ടെടുക്കുകയാണ് നടൻ

ഏറെ നാളുകൾക്ക് ശേഷം ശ്രീനിവാസൻ ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് അമ്മ ഷോയുടെ വേദിയിലായിരുന്നു. വേദിയിലെത്തിയ ശ്രീനിവാസനെ മോഹൻലാൽ ചുംബനം നൽകിയാണ് സ്വീകരിച്ചത്. കാഴ്ചക്കാരുടെ മനംമയക്കുന്ന കാഴ്ചയായിരുന്നു അത്. അത് കണ്ട് കണ്ണു നിറയാത്ത പ്രേക്ഷകരും കുറവാണ്. സോഷ്യൽ മീഡിയയിലും ഈ ക്ലിപ്പ് വൈറലായി. ഷോർട്ട് വീഡിയോകൾ ട്വിറ്ററിലും ഫേസ്ബുക്കിലും യൂട്യൂബിലും വാട്ട്സാപ്പിലും ഇൻസ്റ്റാഗ്രാമിലുമടക്കം തരംഗം സൃഷ്ടിച്ചു.

ഇപ്പോഴിതാ ശ്രീനിവാസനെ തിരികെ പൊതുവേദിയിലെത്തിക്കാൻ എടുത്ത തീരുമാനത്തെ കുറിച്ച് സിദ്ദിഖ് പറയുന്ന കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. ഒരു അഭിമുഖത്തിലാണ് സിദ്ദിഖ് ഇക്കാര്യം സംസാരിച്ചത്.

സിദ്ദിഖിൻ്റെ വാക്കിന്റെ പൂർണ്ണ രൂപം

ശ്രീനിയേട്ടൻ വലിയൊരു ആപത്ഘട്ടം കഴിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വന്ന ഒരാളാണ്. വളരെ മോശം അവസ്ഥയിലൂടെ കടന്ന് പോയിരുന്നു. അദ്ദേഹത്തിന് കാർഡിയാക് പ്രശ്നങ്ങളൊക്കെയുണ്ടായിരുന്നു. ശരിക്ക് പറഞ്ഞാൽ അദ്ദേഹത്തിൻ്റെ ഓർമ്മ നഷ്ടപ്പെട്ട് അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ച് കിട്ടുമോ എന്ന് പോലും നമ്മൾ വേവലാതിപ്പെട്ടിരുന്ന കുറെ സമയങ്ങളുണ്ടായിരുന്നു. അന്ന് എല്ലാ ദിവസവും ഞാൻ സത്യൻ അന്തിക്കാടുമായി സംസാരിക്കാറുണ്ടായിരുന്നു. സത്യേട്ടൻ അന്ന് പറഞ്ഞത് ഇപ്പോ നമുക്ക് ശ്രീനിയേട്ടനെ അങ്ങനെ വിട്ടുകളയാൻ പറ്റില്ല, ഒന്നൂടി അദ്ദേഹത്തെ തിരിച്ച് കൊണ്ടുവരണം. ഇനി ഒന്നുകൂടി ശ്രീനി വരണം, നമ്മൾ കൊണ്ടുവരണം. അത് വരും എന്നായിരുന്നു, അങ്ങനെയൊക്കെ നമ്മൾ സംസാരിച്ചിരുന്നു. അതായിരുന്നു സ്പിരിറ്റ്.

ശ്രീനിയേട്ടനെ അങ്ങനെ അങ്ങ് ഒതുക്കി ഇരുത്തിയാൽ പറ്റില്ല. ഒരു വേദിയിലേക്കൊക്കെ കൊണ്ടുവരണം. അത് പറഞ്ഞപ്പോൾ ശ്രീനിയേട്ടൻ പറഞ്ഞത് എനിക്ക് കുറച്ച് ബുദ്ധിമുട്ടുകളൊക്കെയുണ്ട് എന്നായിരുന്നു. ഞങ്ങൾ ടീച്ചറോടും പറഞ്ഞു. എങ്ങനെയെങ്കിലുമൊക്കെ ശ്രീനിയേട്ടനെ കൊണ്ടുവരണം എന്ന്. ഇങ്ങനെയൊരു വേദിയുടെ മുന്നിൽ വെച്ചൊരു ആദരവ് കിട്ടുന്നത് നല്ല കാര്യമല്ലേ, അദ്ദേഹത്തിന് അതുണ്ടാക്കുന്ന ഒരു എനർജി വളരെ വലുതാണല്ലോ എന്നായിരുന്നു പറഞ്ഞത്. എന്നെ എല്ലാവരും ഇത്രയേറെ സ്നേഹിക്കുന്നു, അവരുടെ മനസ്സിൽ തനിക്ക് ലഭിക്കുന്ന സ്ഥാനം വളരെ വലുതാണ് എന്ന് മനസിലാക്കുമ്പോഴുണ്ടാകുന്ന എനർജി. ആദരിക്കപ്പെടുക എന്നത് വലിയ കാര്യമാണല്ലോ എന്ന് സിദ്ദിഖ് പറയുന്നു. നമ്മളിൽ എല്ലാവരിലും അങ്ങനൊരു ചിന്ത ഉണ്ടെന്നും നടൻ പറയുന്നു.

അദ്ദേഹം അത്രമേൽ ആദരിക്കപ്പെട്ട വ്യക്തിയാണ് എന്ന തിരിച്ചറിവ് അദ്ദേഹത്തിലുണ്ടാക്കുന്ന ഊർജ്ജം വളരെ വലുതാണ് എന്നും അതുകൊണ്ടാണ് അമ്മയുടെ പരിപാടിയിൽ അദ്ദേഹത്തെ കൊണ്ടുവരാൻ തീരുമാനിച്ചത്. എനിക്കാണ് ശ്രീനിയെയും ലാലിനെയും വേദിയിലേക്ക് വിളിക്കാനുള്ള സാഹചര്യമുണ്ടായത്. പക്ഷേ അവിടെ ഞെട്ടിച്ചുകളഞ്ഞത് മോഹൻലാലാണ്. അദ്ദേഹം അതുപോലെയാണ് ശ്രീനിയേട്ടനെ വേദിയിലേക്ക് ആനിയിക്കുകയും ചെയ്തത് എന്ന് സിദ്ദിഖ് നിറഞ്ഞ മനസ്സോടെ പറയുന്നു.

അത് കഴിഞ്ഞ് ഞാൻ വേദിയിൽ നിന്നിറങ്ങി ശ്രീനിയേട്ടനെ സീറ്റിലിരുത്തിയിട്ട് മാറിയപ്പോൾ നാദിർഷ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചിട്ട് പൊട്ടിക്കരഞ്ഞു. കാരണം ശ്രീനിയേട്ടൻ്റെയൊക്കെ ഏറ്റവും നല്ല സമയം കണ്ടിട്ടുള്ള വ്യക്തിയാണ് നാദിർഷ. ഇപ്പോൾ അങ്ങനെ ഒരു അവസ്ഥയിൽ ശ്രീനിയേട്ടനെ അങ്ങനെ കാണാൻ നാദിർഷയെ പോലുള്ള ഒരാളൊന്നും ആഗ്രഹിക്കുന്നില്ല. നാദിർഷ എന്നെ കെട്ടിപ്പിടിച്ച് പൊട്ടിയങ്ങ് കരയുവായിരുന്നു. ഒരുപാട് പേരുടെ കണ്ണ് നിറഞ്ഞു അന്ന്. നമ്മളെ എത്രയോ കാലം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരു വ്യക്തിയാണ് അദ്ദേഹം.

സന്ദേശം പോലുള്ള ഒരു പൊളിറ്റിക്കൽ സറ്റയർ സിനിമ ഇന്നും അത് ഇവിടെ ഫിറ്റാണ്. അങ്ങനൊരു സിനിമ നമ്മൾക്ക് സമ്മാനിച്ച ജീനിയസാണ് അദ്ദേഹം. അദ്ദേഹത്തെ ഇങ്ങനെയങ്കിലും കാണാൻ സാധിച്ചത് വലിയൊരു ഭാഗ്യമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് അദ്ദേഹം മാറി അദ്ദേഹത്തിന് ഒരു തിരിച്ച് വരവ് കൂടി ഉണ്ടാകും, പൂർണ്ണ ആരോഗ്യവാനായി അദ്ദേഹം തിരിച്ച് വരുമെന്ന് തന്നെയാണ് തൻ്റെ പ്രതീക്ഷയെന്നും സിദ്ദിഖ് ഉറപ്പിച്ച് പറയുന്നുണ്ട്. ആ വീഡിയോ ഷോർട്ട്സ് സോഷ്യൽ മീഡിയയിൽ നിന്ന് വലിയ പോസിറ്റീവ് റെസ്പോൺസാണ് ലഭിച്ചതെന്നും സിദ്ദിഖ് ഓർമ്മിപ്പിക്കുന്നുണ്ട്.

Continue Reading
You may also like...

More in Actor

Trending

Recent

To Top