Connect with us

കൊച്ചി ഇന്ന് ഉണരും, വൈകിട്ട് 6ന് നടക്കുന്ന സം​ഗീത പരിപാടിയിൽ വിജയ് ദേവരക്കൊണ്ട പങ്കെടുക്കുന്നു, ഇനി മണിക്കൂറുകൾ മാത്രം

Actor

കൊച്ചി ഇന്ന് ഉണരും, വൈകിട്ട് 6ന് നടക്കുന്ന സം​ഗീത പരിപാടിയിൽ വിജയ് ദേവരക്കൊണ്ട പങ്കെടുക്കുന്നു, ഇനി മണിക്കൂറുകൾ മാത്രം

കൊച്ചി ഇന്ന് ഉണരും, വൈകിട്ട് 6ന് നടക്കുന്ന സം​ഗീത പരിപാടിയിൽ വിജയ് ദേവരക്കൊണ്ട പങ്കെടുക്കുന്നു, ഇനി മണിക്കൂറുകൾ മാത്രം

നടൻ വിജയ് ദേവരക്കൊണ്ട ഉൾപ്പടെയുള്ള താരങ്ങളും അണിയറ പ്രവർത്തകരും ഇന്ന് കൊച്ചിയിലെത്തും. ബി​ഗ് ബജറ്റ് തെലുങ്ക് ചിത്രമായ ലൈഗറിന്റെ പ്രെമോഷന്റെ ഭാ​ഗമായിട്ടാണ് താരങ്ങൾ കൊച്ചിയിൽ എത്തുന്നത് കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം പരിസരത്ത് വൈകിട്ട് 6ന് നടക്കുന്ന സം​ഗീത പരിപാടിയിൽ ദേവരക്കൊണ്ടയും അണിയറപ്രവർത്തകരും പങ്കെടുക്കും. മലയാള സിനിമയിലെ പ്രമുഖ താരങ്ങളും ചടങ്ങിൽ പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കും

പെർഫ്യൂം മ്യൂസിക് ബാന്റിന്റെ സം​ഗീത നിശയും ഒരുക്കിയിട്ടുണ്ട് തെലുങ്കിലെ മുൻനിര സംവിധായകരിലൊരാളായ പുരി ജഗന്നാഥ് മിക്‌സഡ് മാർഷ്യൽ ആർട്‌സ് പശ്ചാത്തലമാക്കി ഒരുക്കുന്ന മെഗാ ബജറ്റ് ചിത്രമാണ് ലൈഗർ. പാൻ ഇന്ത്യൻ റീലീസ് ആയാണ് ലൈഗർ ആരാധകർക്ക് മുന്നിലേക്ക് എത്തുന്നത്.

തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിച്ച സിനിമ മലയാളം ഉൾപ്പടെ വേറെ അഞ്ച് ഭാഷകളിലേക്ക് കൂടി മൊഴി മാറ്റിയിട്ടുണ്ട്. ആഗസ്റ്റ് 25നാണ് ചിത്രം തീയ്യേറ്ററുകളിൽ എത്തുന്നത്. പ്രശസ്ത ബോക്സിംഗ് താരം മൈക്ക് ടൈസൺ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ കേരള വിതരണവകാശം ശ്രീഗോകുലം മൂവീസിനാണ്.’

കേരളത്തിൽ നൂറ്റമ്പതിലേറെ തീയ്യേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. മലയാളം പതിപ്പിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും കേരളത്തിൽ പ്രദർശിപ്പിക്കും. ചിത്രത്തിന്റെ ട്രെയ്ലറും പാട്ടും ഇതിനകം തന്നെ വലിയ ഹിറ്റായി മാറിയിട്ടുണ്ട്.

More in Actor

Trending

Recent

To Top