
Malayalam
പാലക്കാട് ഉദ്ഘാടനത്തിനെത്തിയ റിയാസിനെ കണ്ടതോടെ പൊട്ടിക്കരഞ്ഞ് ആരാധിക.. ആശ്വസിപ്പിച്ച് റിയാസ്; നാടകീയ രംഗങ്ങൾ
പാലക്കാട് ഉദ്ഘാടനത്തിനെത്തിയ റിയാസിനെ കണ്ടതോടെ പൊട്ടിക്കരഞ്ഞ് ആരാധിക.. ആശ്വസിപ്പിച്ച് റിയാസ്; നാടകീയ രംഗങ്ങൾ

ന്യൂ നോർമൽ എന്ന ടാഗ് ലൈനോടെയാണ് ഇത്തവണത്തെ ബിഗ് ബോസ്സ് തുടങ്ങിയത്. സീസണ് 4 ലെ ശക്തനായ മത്സരാര്‍ത്ഥിയായിരുന്നു റിയാസ് സലീം. വൈല്‍ഡ് കാര്‍ഡിലൂടെ ഷോയിലെത്തിയ റിയാസ് ടോപ് ത്രീ വരെ എത്തിയിരുന്നു. ബിഗ് ബോസ് വീടിനകത്തും പുറത്തും ഒരുപോലെ വലിയ ചലനങ്ങൾ സൃഷ്ടിച്ച റിയാസ് ബിഗ് ബോസ് ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളെന്നാണ് സഹതാരങ്ങളും പ്രേക്ഷകരുമെല്ലാം പറഞ്ഞത്.
ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയതോടെ എല്ലാ മത്സരാർത്ഥികളുടെയും ജീവിതം മാറിമറിഞ്ഞു. അഭിമുഖങ്ങളുടേയും ഉദ്ഘാടങ്ങളുടേയും തിരക്കിലാണ് മത്സരാർത്ഥികൾ എല്ലാം. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് റിയാസ് സലീം എന്ന മത്സരാർത്ഥിയുടെ വീഡിയോ ആണ്. കഴിഞ്ഞ ദിവസം റിയാസ് പാലക്കാട് ഉദ്ഘാടനത്തിനെത്തിയിരുന്നു. അവിടെ വെച്ച് റിയാസിനെ കണ്ട ആരാധിക സന്തോഷം കൊണ്ട് പൊട്ടിക്കരയുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. അവരുടെ കരച്ചിൽ മാറിയ ശേഷമാണ് റിയസിനൊപ്പം ചിത്രം എടുത്തത്. റിയാസ് ആരാധികയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നുമുണ്ട്.
ഈ വീഡിയോക്ക് മറ്റ് ആരാധകർ പറയുന്ന കമൻ്റും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്. ശരിക്കും റിയാസിനെ കാണുന്ന നിമിഷത്തിൽ ഞങ്ങൾക്കും സന്തോഷവും സങ്കടവുമാണ് വന്നതെന്ന് നിരവധി പേരാണ് കമൻ്റ് ചെയ്ത് കൊണ്ട് രംഗത്ത് വന്നത്. റിയാസ് ഈ വീഡിയോ യൂട്യൂബിൽ പങ്കുവെച്ചിട്ടുണ്ട്. നന്ദിയുണ്ട് ഇതിന് എന്ന അടിക്കുറിപ്പോടെയാണ് റിയാസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...