Connect with us

ഈ ഒരു അവസ്ഥയിലൂടെ കടന്ന് പോകുക അത്ര എളുപ്പമുള്ള കാര്യമല്ല, ഈ സാഹചര്യം മനസ്സിലാക്കി പിന്തുണയ്ക്കണം,ഞങ്ങള്‍ വേര്‍പിരിഞ്ഞു, പക്ഷെ വിവാഹ മോചിതരായിട്ടില്ല കാരണം ഇതാണ്! ഒടുവിൽ ആ വാർത്ത സ്ഥിരീകരിച്ച് വീണ നായരുടെ ഭർത്താവ്; വേദന അടക്കിപ്പിടിച്ച് ആരാധകർ

Malayalam

ഈ ഒരു അവസ്ഥയിലൂടെ കടന്ന് പോകുക അത്ര എളുപ്പമുള്ള കാര്യമല്ല, ഈ സാഹചര്യം മനസ്സിലാക്കി പിന്തുണയ്ക്കണം,ഞങ്ങള്‍ വേര്‍പിരിഞ്ഞു, പക്ഷെ വിവാഹ മോചിതരായിട്ടില്ല കാരണം ഇതാണ്! ഒടുവിൽ ആ വാർത്ത സ്ഥിരീകരിച്ച് വീണ നായരുടെ ഭർത്താവ്; വേദന അടക്കിപ്പിടിച്ച് ആരാധകർ

ഈ ഒരു അവസ്ഥയിലൂടെ കടന്ന് പോകുക അത്ര എളുപ്പമുള്ള കാര്യമല്ല, ഈ സാഹചര്യം മനസ്സിലാക്കി പിന്തുണയ്ക്കണം,ഞങ്ങള്‍ വേര്‍പിരിഞ്ഞു, പക്ഷെ വിവാഹ മോചിതരായിട്ടില്ല കാരണം ഇതാണ്! ഒടുവിൽ ആ വാർത്ത സ്ഥിരീകരിച്ച് വീണ നായരുടെ ഭർത്താവ്; വേദന അടക്കിപ്പിടിച്ച് ആരാധകർ

അടുത്ത ദിവസങ്ങളിലാണ് വീണ നായരും ഭർത്താവ് ആർ ജെ അമാനും പിരിയുന്നു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്. വിവാഹമോചന വാര്‍ത്തകള്‍ വൈറലായപ്പോഴും വീണയോ ഭര്‍ത്താവോ ആദ്യം ഇതേ കുറിച്ച് പ്രതികരിച്ചിരുന്നില്ലായിരുന്നു

ഇപ്പോഴിതാ തങ്ങള്‍ വേര്‍പിരിഞ്ഞു എന്ന വാര്‍ത്ത സ്ഥിരീകരിച്ച് വീണ നായരുടെ ഭർത്താവ് അമന്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിയ്ക്കുകയാണ്. വേര്‍പിരിഞ്ഞുവെങ്കിലും വിവാഹ മോചിതരായിട്ടില്ല എന്നാണ് അമന്‍ പറയുന്നത്.

അവസാന ഭാഗം വീണ്ടും വീണ്ടും വായിച്ചു നോക്കാതെ ജീവിതത്തിന്റെ അടുത്ത ഘട്ടം തുടങ്ങാന്‍ സാധിയ്ക്കില്ല എന്ന ക്വാട്ടിന് ഒപ്പമാണ് വേര്‍പിരിഞ്ഞു എന്ന കാര്യം അമന്‍ പറയുന്നത്. എന്റെ വിവാഹ മോചനത്തെ കുറിച്ചുള്ള കിംവദന്തികള്‍ പ്രചരിച്ചുകൊണ്ടിരിയ്ക്കുന്ന ഈ സമയത്ത്, അതിനൊരു വ്യക്തത വരുത്തേണ്ട സമയമായി. മറ്റ് പല കഥകളും മെനയുന്നതിന് ഇടയില്‍ ഈ വിശദീകരണം ആവശ്യമാണ് – അമന്‍ പറഞ്ഞു തുടങ്ങി.

അതെ ഞങ്ങള്‍ വേര്‍പിരിഞ്ഞു, പക്ഷെ വിവാഹ മോചിതരായിട്ടില്ല. മകന് വേണ്ടി ഞങ്ങള്‍ അത് ചെയ്യുന്നില്ല. ഒരു അച്ഛന്‍ എന്ന നിലയിലുള്ള എന്റെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ എനിക്ക് കഴിയില്ല. അതുകൊണ്ട് അവന് വേണ്ടി എപ്പോഴും ഞാന്‍ ഉണ്ടാവും. എന്നാല്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞു – അമന്‍ വ്യക്തമാക്കി.

ഈ ഒരു അവസ്ഥയിലൂടെ കടന്ന് പോകുക എന്നാല്‍ അത്ര എളുപ്പമുള്ള കാര്യമല്ല. ജീവിതം ചിലപ്പോള്‍ ബുദ്ധിമുട്ടുള്ളതാണ്. പക്ഷെ നമ്മള്‍ ശക്തമായി നിലകൊണ്ടേ പറ്റൂ. അതിനാല്‍ ഈ സാഹചര്യം മനസ്സിലാക്കി പിന്തുണയ്ക്കണം എന്ന് എല്ലാ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും അഭ്യര്‍ത്ഥിയ്ക്കുന്നു. -അമന്‍ എഴുതി.

വിവാഹ മോചന വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നതിന് ഇടയില്‍ ആണ് വീണ നായര്‍ ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന ഷോയില്‍ എത്തിയത്. പ്രചരിയ്ക്കുന്ന വാര്‍ത്തയെ കുറിച്ച് ചോദിച്ചപ്പോള്‍, എല്ലാ കുടുംബത്തിലും എന്ന പോലെ ഞങ്ങള്‍ക്ക് ഇടയിലും പ്രശ്‌നങ്ങളുണ്ട്, പക്ഷെ വിവാഹ മോചിതരായിട്ടില്ല എന്നാണ് വീണ നായരും പറഞ്ഞത്. ആ വിഷയത്തെ കുറിച്ച് അധികം സംസാരിക്കാനും നടി തയ്യാറായിരുന്നില്ല.

വീണയുടെ ആ പ്രതികരണത്തോടെ വിവാഹ മോചന ഗോസിപ്പുകള്‍ അവസാനിച്ചിരുന്നു. അതിനിടയില്‍ ആണ് മകന്‍ അമ്പാടിയുടെ സ്‌കൂളിലെ പരിപാടിയ്ക്ക് ഇരുവരും ഒന്നിച്ച് എത്തിയ ഫോട്ടോകളും വീഡിയോകളും വൈറലായത്. അതോടെ വീണ വിവാഹ മോചിതയായിട്ടില്ല എന്ന നിലയില്‍ വാര്‍ത്തകള്‍ പുറത്ത് വന്നു. എന്നാല്‍ അത് എല്ലാം തള്ളിക്കൊണ്ട് ആണ് ഇപ്പോള്‍ അമന്റെ പ്രതികരണം.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വീണ നായർ. നിരവധി ടെലിവിഷൻ പരുപാടികളിലൂടെയും പരമ്പരകളിലൂടെയും വീണ നായർ പ്രശസ്തമായിട്ടുണ്ട്. ബി​ഗ് ബോസ് മലയാളം സീസൺ 2 വിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് വീണയെ കുറിച്ച് പ്രേക്ഷകർ കൂടുതൽ അറിഞ്ഞ് തുടങ്ങിയത്.

ബിഗ് ബോസിന് ശേഷമായാണ് വീണയ്ക്കും ഭര്‍ത്താവിനുമിടയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത് എന്ന തരത്തിലായിരുന്നു പ്രചരണങ്ങള്‍. വീണയുടെ ഭര്‍ത്താവായ ആര്‍ജെ അമന്‍ ഫേസ്ബുക്കില്‍ നിന്നും വീണയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഒഴിവാക്കിയെന്നും, ഇരുവരും ഒന്നിച്ചുള്ള പുതിയ ചിത്രങ്ങളൊന്നുമില്ലെന്നുമുള്ള കണ്ടെത്തലുകളുമുണ്ടായിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top