അതിജീവിതയ്ക്ക് വേണ്ടി ഏറ്റവും നല്ല ടീമിനെ രംഗത്ത് ഇറക്കിയാണ് പോരാടുന്നത്, സത്യം വിജയിക്കുമെന്ന് തന്നെയാണ് വിശ്വാസം; അഡ്വ. ടിബി മിനി!

നടിയെ ആക്രമിച്ച കേസ് നിർണ്ണായക ഘട്ടത്തിൽ എത്തി നിൽകുകയാണ് . ഇനി കേസിൽ എന്താണ് സംഭവിക്കുക എന്ന്
ഉറ്റുനോക്കുകയാണ് കേരളക്കര . നടി ആക്രമിക്കപ്പെട്ട കേസിൽ എത്രയും പെട്ടെന്ന് തന്നെ വിചാരണ പൂർത്തിയാക്കി വിധി പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എട്ടാം പ്രതി സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിരിക്കുകയാണെന്ന് അതിജീവിതയുടെ അഭിഭാഷക കൂടിയായ അഡ്വ. ടിബി മിനി. നേരത്തെ തന്നെ കൊടുത്തിരിക്കുന്ന ഒരു ഹർജിയുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ടുകൊണ്ട് കോടതി തന്നെ നേരത്തെ ഒരു സമയപരിധി നിശ്ചയിച്ചിരുന്നു. അത് ഒരുപാട് നീണ്ടുപോയി.
യഥാർത്ഥത്തിൽ തീർന്ന് പോയ ആ കേസിൽ ഒരു അപേക്ഷയായിട്ടാണ് ദിലീപ് ഇപ്പോൾ വീണ്ടും രംഗത്ത് എത്തിയിരിക്കുന്നതെന്നും അഡ്വ.ടിബി മിനി വ്യക്തമാക്കുന്നു. ഒരു ഓൺലൈൻ മീഡിയക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ഒരു വനിത ജഡ്ജിയെ കേസിൽ വെക്കണമെന്ന അതിജീവിത ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സി ബി ഐ -3 കോടതിയിലേക്കായിരുന്നു ഈ കേസ് വിചാരണയ്ക്ക് വെച്ചത്.
ഈ കോടതിതിയിൽ നിന്നും കേസ് കേട്ടുകൊണ്ടിരുന്ന ജഡ്ജി പ്രിൻസിപ്പൽ സെഷൻ കോടതിയിലേക്ക് മാറിയതോടെ കേസിനേയും കോടതി മാറ്റിക്കൊണ്ടുള്ള ഒരു ഉത്തരവുണ്ടായി. എന്നാൽ ആ ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ല എന്ന് പറഞ്ഞുകൊണ്ട് പ്രോസിക്യൂഷനും അതിജീവിതയും ഇപ്പോൾ ഹർജി നൽകിയിരിക്കുകയാണെന്നും ടിബി മിനി ചൂണ്ടിക്കാട്ടുന്നു.
വനിത ജഡ്ജിയെ ആവശ്യപ്പെട്ടുകൊണ്ട് അതിജീവിത കൊടുത്ത ഹർജിയുടെ അടിസ്ഥാനത്തിലാണ് വനിത ജഡ്ജിയിരുന്ന സി ബി ഐ -3 കോടതിയിലേക്കാണ് കേസ് ട്രാൻസ്ഫർ ചെയ്തത്. നിയമപരമായി ഈ വനിത ജഡ്ജി ഏത് കോടതിയിലേക്ക് മാറിപ്പോഴാലും കേസ് ട്രാൻസ്ഫർ ചെയ്ത് പോവാൻ സാധിക്കില്ല. വാദം പറയുന്ന സമയത്ത് പല കാര്യങ്ങളും കോടതിയിൽ പറയും. അതിജീവിതയും പ്രതികളുമൊക്കെ പല കാര്യങ്ങളും ഈ സമയത്ത് വ്യക്തമാക്കും.
എന്തൊക്കെ തന്നെയായാലും ജുഡീഷ്യൽ ഉത്തരവില്ലാതെ ഈ കേസ് അഡ്മിനിസ്ട്രേറ്റീവ് ഉത്തരവ് പ്രകാരം മാത്രം പ്രിൻസിപ്പിൽ സെഷൻസ് കോടതിയിലേക്ക് മാറിപ്പോയ ജഡ്ജിക്ക് തന്നെ വീണ്ടും പരിഗണിക്കാൻ ട്രാൻസ്ഫർ ചെയ്തത് നിയമപരമായി നിലനിൽക്കുന്നതല്ലെന്നാണ് പ്രോസിക്യൂഷന്റേയും അതിജീവിതയുടെ വാദം.സിആർപിസി 406 മുതൽ 409 വരേയുള്ള സെക്ഷനുമായി ബന്ധപ്പെട്ടുകൊണ്ട് അഡ്മിനിസ്ട്രേറ്റീവ് ഉത്തരവ് പ്രകാരം ഒരു കേസ് ട്രാൻസ്ഫർ ചെയ്യാൻ പാടില്ലെന്ന നിലപാടാണ് കോടതിയിൽ അതീജീവിത പറഞ്ഞിരിക്കുന്നത്. നിലവിൽ ഈ കേസ് പരിഗണിച്ചുകൊണ്ടിരിക്കുന്ന ജഡ്ജിക്ക് കേസ് മുന്നോട്ട് കൊണ്ടുപോവാനുള്ള നിയമപരമായ ചിലതടസ്സങ്ങളുണ്ടെന്നും ടിബി മിനി വ്യക്തമാക്കുന്നു.
ഇതോടൊപ്പം തന്നെ ഈ കേസിൽ നിന്നും നിലവിലെ ജഡ്ജിയെ മാറ്റണമെന്ന ഒരു ഹർജി അതിജീവിത വീണ്ടും കോടതിയിൽ കൊടുത്തിട്ടുണ്ട്. രണ്ട് കേസും 19 ന് പരിഗണിക്കും. ഞങ്ങൾ ഒരു ടീം വർക്കായിട്ടാണ് മുന്നോട്ട് പോവുന്നത്. അതിജീവിതയ്ക്ക് വേണ്ടി ഏറ്റവും നല്ല ടീമിനെ രംഗത്ത് ഇറക്കിയാണ് പോരാടുന്നത്. സത്യം വിജയിക്കുമെന്ന് തന്നെയാണ് വിശ്വാസം.
ആരേയും ഞങ്ങൾ ലക്ഷ്യം വെക്കുന്നില്ല. പക്ഷെ ലോകത്ത് തന്നെ ഇന്നുവരെ കേട്ടിട്ടാല്ലാത്ത തരത്തിൽ ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തുവെന്ന കേസാണിത്. അത് നമ്മുടെ പെൺകുട്ടികളെയാകെ ബാധിക്കുന്ന കാര്യമാണ്. കേവലമായ ഒരു മനുഷ്യാവകാശ പ്രശ്നമായി മാത്രം ഇതിനെ കാണാനാവില്ല. ഹാജരാക്കുന്ന തെളിവുകളൊക്കെ മികച്ച രീതിയിൽ പരിഗണിക്കപ്പെടുന്ന ഒരു അന്തരീക്ഷം കോടതിയിൽ ഉണ്ടാവുക എന്നുള്ളത് മാത്രമാണ് ഞങ്ങൾ ലക്ഷ്യം വെക്കുന്നതെന്നും ടിബി മിനി കൂട്ടിച്ചേർക്കുന്നു.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
തെന്നിന്ത്യൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് മാധവൻ. അടുത്തിടെ, തന്റെ ആദ്യ സംവിധാന സംരംഭമായ റോക്കട്രി: ദി നമ്പി ഇഫക്റ്റിനായി ശരീരഭാരം...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മ യക്കുമരുന്നുകേസിൽ തമിഴ് നടന്മാരായ ശ്രീകാന്തും കൃഷ്ണയും അറസ്റ്റിലായത്. ഇപ്പോഴിതാ ശ്രീകാന്തിനും കൃഷ്ണയ്ക്കും കർശന ഉപാധികളോടെ ജാമ്യം...
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...