Connect with us

“കല്യാണം കഴിഞ്ഞ് അങ്ങനെ ചെയ്തില്ലെങ്കിൽ കുടുംബകലഹം ഉണ്ടാകും കേട്ടോ”; ലക്ഷ്മി നക്ഷത്രയുടെ ഉപദേശം കേട്ട് കയ്യടിച്ച് ആരാധകർ ; പരിഹാസവും വിമർശനവും സ്നേഹവും ഏറ്റുവാങ്ങിയ വീഡിയോ ലക്ഷങ്ങൾ കടന്നു!

News

“കല്യാണം കഴിഞ്ഞ് അങ്ങനെ ചെയ്തില്ലെങ്കിൽ കുടുംബകലഹം ഉണ്ടാകും കേട്ടോ”; ലക്ഷ്മി നക്ഷത്രയുടെ ഉപദേശം കേട്ട് കയ്യടിച്ച് ആരാധകർ ; പരിഹാസവും വിമർശനവും സ്നേഹവും ഏറ്റുവാങ്ങിയ വീഡിയോ ലക്ഷങ്ങൾ കടന്നു!

“കല്യാണം കഴിഞ്ഞ് അങ്ങനെ ചെയ്തില്ലെങ്കിൽ കുടുംബകലഹം ഉണ്ടാകും കേട്ടോ”; ലക്ഷ്മി നക്ഷത്രയുടെ ഉപദേശം കേട്ട് കയ്യടിച്ച് ആരാധകർ ; പരിഹാസവും വിമർശനവും സ്നേഹവും ഏറ്റുവാങ്ങിയ വീഡിയോ ലക്ഷങ്ങൾ കടന്നു!

സ്റ്റാർ മാജിക് റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ കണ്ണിലുണ്ണിയായ താരമാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക്കിന്റെ അവതാരക മാത്രമല്ല ലക്ഷ്മി നക്ഷത്ര, പകരം മലയാളികൾക്ക് ഒരു ആശ്വാസ സ്പർശം കൂടിയാണ്.

യൂട്യൂബ് ചാനലിലൂടെയും ലക്ഷ്മി ആരാധകരെ നേടിയെടുക്കുന്നുണ്ട്. സിനിമാ സീരിയൽ താരങ്ങളുടെ അത്രത്തോളം തന്നെ ആരാധക പിന്തുണ നേടാൻ വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് ലക്ഷ്മി നക്ഷത്രയ്ക്ക്
സാധിച്ചു . ചിന്നു എന്നാണ് ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത്.

ലക്ഷ്മി വരുന്ന സ്ഥലങ്ങളിലൊക്കെയും ആരാധകരുടെ ഒരു വലിയ കൂട്ടം തന്നെ കാണാറുണ്ട്. അടുത്തിടെ ഒരു ആരാധകൻ ലക്ഷ്മിയുടെ മുഖം തൻ്റെ നെഞ്ചിൽ പച്ചകുത്തിയത് വലിയ ശ്രദ്ധ നേടിയിരുന്നു. അതിൻ്റെ വീഡിയോ ലക്ഷ്മി തന്റെൻ്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കുകയും വളരെ പെട്ടന്നുതന്നെ വീഡിയോ വൈറലാകുകയും ചെയ്തിരുന്നു.

ഈ കുഞ്ഞാരാധകനെ കണ്ടു മുട്ടിയ സന്തോഷത്തിലാണ് ലക്ഷ്മി നക്ഷത്ര ഇപ്പോൾ. തൻ്റെ കട്ട ആരാധകനെ കണ്ടതിന്റെ സന്തോഷം കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത എപ്പിസോഡിലൂടെ ലക്ഷ്മി നക്ഷത്ര പങ്കുവെക്കുകയുമുണ്ടായി. ആ ആരാധകനെ നേരിട്ട് പരിചയപ്പെടുത്തിക്കൊണ്ടാണ് ലക്ഷ്മി സന്തോഷം പങ്കിട്ടത്.

ലക്ഷ്മിയുടെ ഈ കടുത്ത ആരാധകൻ കായംകുളം സ്വദേശിയായ 18 വയസുകാരൻ കാർത്തിക് ആണ്. നെഞ്ചിലാണ് നല്ല വലുപ്പത്തിൽ ലക്ഷ്മി നക്ഷത്രയുടെ മുഖം പച്ചകുത്തിയിരിക്കുന്നത്. എനിക്ക് വേണ്ടി ഇത്രയും വേദന സഹിക്കാൻ കാരണമെന്താണെന്ന് ലക്ഷ്മി നക്ഷത്ര ആരാധകനോട് നേരിട്ട് തന്നെ ചോദിക്കുകയുമുണ്ടായി. ഈ ചോദ്യത്തിന് കാർത്തിക്ക് നൽകിയ മറുപടി എന്താണെന്നാൽ ചേച്ചിയെ ഇഷ്ടമായതു കൊണ്ടാണ് എന്നായിരുന്നു.ലക്ഷ്മിയുടെ ഈ കടുത്ത ആരാധകൻ കായംകുളം സ്വദേശിയായ 18 വയസുകാരൻ കാർത്തിക് ആണ്.

നെഞ്ചിലാണ് നല്ല വലുപ്പത്തിൽ ലക്ഷ്മി നക്ഷത്രയുടെ മുഖം പച്ചകുത്തിയിരിക്കുന്നത്. എനിക്ക് വേണ്ടി ഇത്രയും വേദന സഹിക്കാൻ കാരണമെന്താണെന്ന് ലക്ഷ്മി നക്ഷത്ര ആരാധകനോട് നേരിട്ട് തന്നെ ചോദിക്കുകയുമുണ്ടായി. ഈ ചോദ്യത്തിന് കാർത്തിക്ക് നൽകിയ മറുപടി എന്താണെന്നാൽ ചേച്ചിയെ ഇഷ്ടമായതു കൊണ്ടാണ് എന്നായിരുന്നു.

ലക്ഷ്മി നക്ഷത്ര ചേച്ചി തൻ്റെ സ്വന്തം ചേച്ചിയെ പോലെയാണ് അതുകൊണ്ടാണ് ടാറ്റൂ ചെയ്തത് എന്ന് കാർത്തിക്ക് വ്യക്തമാക്കി. എനിക്ക് ഒരു അനിയനെ കൂടി കിട്ടി എന്നായിരുന്നു ലക്ഷ്മിയുടെ പ്രതികരണം. ഇങ്ങനെ സ്നേഹം എന്നും അവിടെ തന്നെ ഉണ്ടാകട്ടേ എന്നും ലക്ഷ്മി നക്ഷത്ര പറഞ്ഞു. അതിനു പിന്നാലെ ലക്ഷ്മി ആരാധകനോട് ചോദിച്ച ചോദ്യം വളരെ രസകരമായിരുന്നു. നിൻ്റെ പ്രണയിനിയോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടോ എന്നായിരുന്നു കാർത്തിക്കിൽ നിന്ന് ലക്ഷ്മിയ്ക്ക് അറിയേണ്ടിയിരുന്നത്.

ഉണ്ടെന്നായിരുന്നു ആരാധകൻ നാണം കലർന്ന ചെറു ചിരിയോടെ നൽകിയ മറുപടി. ഭയങ്കര സന്തോഷമുണ്ടെന്നാണ് ലക്ഷ്മി നക്ഷത്ര പറഞ്ഞത്. കാരണം സ്റ്റാർ മാജിക്കിൽ വന്നിട്ട് ഒരു അനിയൻ കുട്ടിയെ എനിക്ക് കിട്ടിയതിൽ തനിക്കൊരുപാട് സന്തോഷമുണ്ടെന്നും ലക്ഷ്മി പറഞ്ഞു. ആരാധകന് ഒരു സ്നേഹ നിർദ്ദേശവും കൊടുത്താണ് ലക്ഷ്മി നക്ഷത്ര വിട്ടത്. അതെന്താണെന്നല്ലേ.

കല്യാണമൊക്കെ കഴിഞ്ഞ് ഇടനെഞ്ചിൽ തന്നെ തൻ്റെ ഭാര്യയാകാൻ പോകുന്ന ആ ലവ്വറിൻ്റെ മുഖവും പച്ച കുത്തണം കേട്ടോ, അങ്ങനെ ചെയ്തില്ലെങ്കിൽ കുടുംബകലഹം ഉണ്ടാകും എന്നും ലക്ഷ്മി നക്ഷത്ര പറഞ്ഞു. കാർത്തിക്കിനും കാർത്തിക്കിന് ഈ പിന്തുണ നൽകി ഒപ്പം നിൽക്കുന്ന പ്രണയിനിക്കും ഒരുപാട് താങ്സ് ഉണ്ടെന്നും ആരാധകനെ പൊതുവേദിയിൽ വിളിച്ച് വരുത്തി ലക്ഷ്മി നക്ഷത്ര പറഞ്ഞു. ഇതിൻ്റെ വീഡിയോ സൂപ്പർഹിറ്റായി മാറിയിരിക്കുകയാണ്. പരിഹാസവും വിമർശനവും ഒരുപോലെ വീഡിയോയ്ക്ക് വരുന്നുണ്ട്.

about lakshmi nakshthra

More in News

Trending

Recent

To Top