ഖാദിയണിഞ്ഞ് സൺഗ്ലാസും വച്ച് ഓപ്പൺ ജീപ്പിൽ സ്റ്റൈലായി നിന്ന് അബിസംബോധന ചെയ്ത് മുന്നോട്ട് വരുന്ന ദുൽഖറിൻ്റെ വീഡിയോ ; സൈബറാബാദ് പൊലീസിൻ്റെ പ്രത്യേക അതിഥിയായെത്തി ദേശീയ പതാക ഉയർത്തി ദുൽഖർ!
ഖാദിയണിഞ്ഞ് സൺഗ്ലാസും വച്ച് ഓപ്പൺ ജീപ്പിൽ സ്റ്റൈലായി നിന്ന് അബിസംബോധന ചെയ്ത് മുന്നോട്ട് വരുന്ന ദുൽഖറിൻ്റെ വീഡിയോ ; സൈബറാബാദ് പൊലീസിൻ്റെ പ്രത്യേക അതിഥിയായെത്തി ദേശീയ പതാക ഉയർത്തി ദുൽഖർ!
ഖാദിയണിഞ്ഞ് സൺഗ്ലാസും വച്ച് ഓപ്പൺ ജീപ്പിൽ സ്റ്റൈലായി നിന്ന് അബിസംബോധന ചെയ്ത് മുന്നോട്ട് വരുന്ന ദുൽഖറിൻ്റെ വീഡിയോ ; സൈബറാബാദ് പൊലീസിൻ്റെ പ്രത്യേക അതിഥിയായെത്തി ദേശീയ പതാക ഉയർത്തി ദുൽഖർ!
നമ്മുടെ രാജ്യം ഇന്ന് 7ാം സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ സന്തോഷത്തിലാണ് .സോഷ്യൽ മീഡിയയിൽ പാറിപ്പറക്കുന്ന ത്രിവർണ്ണ പതാക എല്ലാവരുടെയും രാജ്യസ്നേഹം വിളിച്ചോതുന്നുണ്ട്. ഇന്ന് രാജ്യസ്നേഹം
എന്നത് സോഷ്യൽ മീഡിയ പോസ്റ്റ് മാത്രമാണെങ്കിലും ആരും അത് കുറയ്ക്കാറില്ല. പ്രൊഫൈൽ പിക്ച്ചർ ത്രിവർണ്ണ പതാക ആക്കിയില്ലെങ്കിൽ രാജ്യസ്നേഹം ഇല്ലാത്തവർ ആണ്
എന്നാണ് അതിന്റെ ഒരു ഇത്.
സിനിമാ – സാസ്കാരിക രംഗത്തെ പ്രമുഖരും ആശംസകളുമായി രംഗത്ത് വന്നിരുന്നു. മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ഉണ്ണി മുകുന്ദനും അടക്കം ആശംസകളുമായി രംഗത്ത് വന്നിട്ടുണ്ട്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിക്കുന്നത് ദുൽഖർ സൽമാൻ പങ്കുവെച്ച ആശംസയാണ്. സ്വാതന്ത്ര്യ ദിനത്തിൽ തെലങ്കാന സൈബറാബാദ് മെട്രോപൊളിറ്റൻ പൊലീസിൻ്റെ പ്രത്യേക അതിഥിയായി ദുൽഖർ സൽമാൻ എത്തിയിരിക്കുകയാണ്. താരം തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
തെന്നിന്ത്യൻ താര ലോകത്തിൻ്റെ കേന്ദ്രം എന്ന് വിശേഷിപ്പിക്കുന്ന ഇടമാണ് ഹൈദരാബാദിലെ ജൂബിലി ഹിൽസ്. ഇത്രയധികം തെന്നിന്ത്യൻ താരങ്ങൾ അവിടെ ഉണ്ടായിരുന്നിട്ടും ദുൽഖർ സൽമാനെ തന്നെ സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്താൻ ക്ഷണിച്ചതിൻ്റെ അഭിമാനത്തിലാണ് മലയാളികൾ. വെള്ള കുർത്തയും പാന്റുമണിഞ്ഞാണ് ദുൽഖർ എത്തിയത്. സീതാരാമം സിനിമയുടെ സംവിധായകൻ ഹനു രാഘവപുടിയും ദുൽഖറിനൊപ്പം ഉണ്ടായിരുന്നു.
സീതാരാമം സിനിമ തീയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. സീതാരാമം പ്രൊമോഷൻ പരിപാടികളുടെ തിരക്കിലാണ് താരം. അതിൻ്റെ ഭാഗമായിട്ടാവാം സ്വാതന്ത്ര്യദിനത്തിൽ തന്നെ തെലങ്കാന സൈബറാബാദ് മെട്രോപൊളിറ്റൻ പൊലീസിൻ്റെ പ്രത്യേക അതിഥിയായി ദുൽഖർ ക്ഷണിക്കപ്പെട്ടതെന്നും കരുതുന്നുണ്ട്.
ചിത്രം അൻപത് കോടി ക്ലബ്ബിൽ പ്രവേശിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. റിപ്പോർട്ടുകൾ വിശ്വാസയോഗ്യമാണ് എങ്കിൽ ആദ്യമായാണ് ഒരു മലയാളി താരം നായകനായി എത്തിയ തെലുങ്ക് ചിത്രം അൻപത് കോടി ക്ലബ്ബിൽ കയറുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇത് ദുൽഖറിന് തെലുങ്ക് സിനിമാ പ്രേമികൾക്കിടയിൽ കൂടുതൽ സ്വീകാര്യത നൽകുന്നുണ്ട്.
സൺഗ്ലാസും വച്ച് ഓപ്പൺ ജീപ്പിൽ സ്റ്റൈലായി നിന്ന് അബിസംബോധന ചെയ്ത് മുന്നോട്ട് വരുന്ന ദുൽഖറിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കകം തന്നെ വീഡിയോ നിരവധി പേരാണ് ഏറ്റെടുത്തത്. ആയിരക്കണക്കിന് പേരാണ് വിഡിയോക്ക് ലൈക്കുമായി രംഗത്ത് വന്നിരിക്കുന്നത്.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം എത്തുന്നത്. ക്രിക്കറ്റ് ആസ്പദമാക്കിയാണ് ചിത്രം...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....