
News
തന്നെ ഇനി ആരും വിവാഹം ചെയ്യില്ല എന്ന ആശങ്കയിലാണ് അമ്മ; തുറന്ന് പറഞ്ഞ് വിജയ് വര്‍മ
തന്നെ ഇനി ആരും വിവാഹം ചെയ്യില്ല എന്ന ആശങ്കയിലാണ് അമ്മ; തുറന്ന് പറഞ്ഞ് വിജയ് വര്‍മ

ആലിയ ഭട്ട് പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ഡാര്‍ലിങ്സ്. ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് നെറ്റ്ഫ്ളിക്സിലൂടെയാണ് പ്രേക്ഷകരിലേയ്ക്ക് എത്തിയത്. ചിത്രം ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര് രംഗത്തെത്തിയിരുന്നു. എന്നിരുന്നാലും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.
മലയാളി താരം റോഷന് മാത്യുവും പ്രധാന വേഷത്തില്‍ ചിത്രത്തിലെത്തുന്നുണ്ട്. നടന് വിജയ് വര്‍മയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. മദ്യപാനിയും ക്രൂരനുമായ ഹംസ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിച്ചത്. താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ചു നിരവധി പേരാണ് രംഗത്തെത്തിയത്.
എന്നാല്‍ ഇപ്പോഴിതാ സിനിമ കണ്ടതിന് ശേഷം അമ്മയുടെ കമന്റായിരുന്നു ഏറ്റവും രസകരം എന്നാണ് വിജയ് വര്‍മ പറയുന്നത്. തന്നെ ഇനി ആരും വിവാഹം ചെയ്യില്ല എന്ന ആശങ്കയിലാണ് അമ്മ എന്നാണ് വിജയ് പറയുന്നത്. ഡാര്‍ലിങ്സ് കണ്ടതിനു ശേഷം പലതരത്തിലുള്ള അഭിപ്രായങ്ങളാണ് എനിക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്.
ചിലര്‍ പറയുന്നത് ഹംസയെ വെറുത്തു എന്നാണ്, മറ്റ് ചിലര്‍ എന്റെ പ്രകടനത്തെ പ്രശംസിച്ചു. പക്ഷേ ഏറ്റവും രസകരമായത് അമ്മയുടെ കമന്റായിരുന്നു. സിനിമ കണ്ടതിനുശേഷം ആശങ്കയോടെ എന്നെ വിളിച്ചു. തന്റെ മകനെ ഇനി ആരും വിവാഹം ചെയ്യില്ല എന്നാണ് അമ്മയുടെ ആശങ്ക.
അമ്മയുടെ വികാരം മനസിലാക്കിയെങ്കിലും പ്രതികരണം കേട്ട് ഞാന്‍ ശരിക്കു ചിരിച്ചു. അമ്മയെ സമാധാനിപ്പിക്കേണ്ടി വരികയും ഇങ്ങനെയൊന്നും നടക്കില്ലെന്നും ഉറപ്പു നല്‍കുകയും ചെയ്യേണ്ടിവന്നു. രഹസ്യമായി ഞാനും കരുതുന്നുണ്ട് അങ്ങനെ സംഭവിക്കില്ലെന്ന്. വിജയ് വര്‍മ പറഞ്ഞു.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ഇപ്പോഴിതാ അനിരുദ്ധ് വിവാഹിതനാകുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഹൈദരാബാദ് സൺറൈസേഴ്സ് ടീം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
ലോകേഷ്-കാർത്തി കൂട്ടുക്കെട്ടിൽ പുറത്തെത്താനിരിക്കുന്ന കൈതി 2 ല്‍ അനുഷ്ക ഷെട്ടി എത്തുന്നുവെന്ന് വിവരം. എന്നാൽ ഇതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകണം ഇല്ല....
ഹർഷ്വർധൻ റാണെയും സോനം ബജ്വയും അഭിനയിക്കുന്ന ‘ഏക് ദീവാനേ കി ദീവാനീയത്’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയ്ക്കിടെ ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു....
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ നടൻ സൽമാൻ ഖാനും ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗും മുംബൈയിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കിയതായി...