മീനയെ കാണാൻ ഓടിയെത്തി പ്രിയപെട്ടവർ ; മകളേയും ചേര്‍ത്തുപിടിച്ച് പുഞ്ചിരിയോടെ മീന ! ഇങ്ങനെ ചിരിച്ച് കാണുന്നതാണ് സന്തോഷമെന്ന് ആരാധകർ !

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയ നടി മീനയുടെ ഭർത്താവിന്റെ അപ്രീക്ഷിത വിയോഗം ഏവരെയും ദുഃഖത്തിലാഴ്ത്തിയിരുന്നു. 2009 ജൂലൈ 12നായിരുന്നു മീനയും വിദ്യാസാഗറും വിവാഹിതരായത്. ഇക്കഴിഞ്ഞ ജൂലൈ 12ന് ഇരുവരും ഒന്നായിട്ട് പതിമൂന്ന് വർഷം തികയാനിരിക്കെ ആയിരുന്നു ഏവരെയും ദുഃഖത്തിലാഴ്ത്തി വിദ്യാസാഗർ യാത്ര പറഞ്ഞത്
അപ്രതീക്ഷിതമായി പ്രിയതമനെ നഷ്ടമായതിന്റെ വേദനയെ അതിജീവിച്ച് വരികയാണ് താരം ഇപ്പോൾ . തന്നെ കാണാനെത്തിയ പ്രിയപ്പെട്ടവരുടെ ചിത്രങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലൂടെയായാണ് ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ക്രിഷ്, സംഗീത ക്രിഷ്, സംഗവി കാവ്യ രമേഷ്, രംഭ തുടങ്ങിയവരായിരുന്നു മീനയെ കാണാനായെത്തിയത്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്ക്കുമൊപ്പമെല്ലാമായി നില്ക്കുന്ന ഫോട്ടോയായിരുന്നു മീന പോസ്റ്റ് ചെയ്തത്.
മകളേയും ചേര്‍ത്തുപിടിച്ച് പുഞ്ചിരിയോടെയായിരുന്നു മീന ചിത്രം പോസ്റ്റ് ചെയ്തത്. ലവ് സിമ്പലോടെയായാണ മീന ചിത്രങ്ങള്‍ പങ്കുവെച്ചത്. ഇത് പഴയ ഫോട്ടോയാണോയെന്നായിരുന്നു ചിലരുടെ ചോദ്യം. പഴയതല്ലെന്നും പുതിയ ചിത്രങ്ങളാണെന്നുമായിരുന്നു ചിലരുടെ കമന്റുകള്‍. ഇവരെപ്പോഴാണ് ഒന്നിച്ച് ചേര്‍ന്നതെന്നായിരുന്നു ചിലരുടെ ചോദ്യങ്ങള്‍. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെയായി കമന്റുകളുമായെത്തിയത്.
. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്. വിദ്യാസാഗറിന്റെ ആലോചനയില്‍ താല്പര്യമില്ലെന്നായിരുന്നു തുടക്കത്തില്‍ മീന പറഞ്ഞത്. നല്ലൊരു പയ്യനാണെന്നും നിനക്ക് പറ്റിയ ആളാണെന്നും ആന്റിമാരെല്ലാം പറഞ്ഞതോടെയായിരുന്നു മീന തീരുമാനം മാറ്റിയത്. വിവാഹശേഷം മീന അഭിനയിക്കുന്നതില്‍ പ്രശ്നമൊന്നുമില്ലെന്ന് വിദ്യാസാഗര്‍ വ്യക്തമാക്കിയിരുന്നു. മകളുടെ ജനനശേഷവും മീന അഭിനയിച്ചിരുന്നു. എല്ലാകാര്യങ്ങളിലും കൂട്ടായുണ്ടായിരുന്ന പ്രിയതമന്റെ അപ്രതീക്ഷിത വിയോഗം മീന എങ്ങനെ അതിജീവിക്കുമെന്നോര്‍ത്തായിരുന്നു പ്രിയപ്പെട്ടവരും ആശങ്കപ്പെട്ടത്. പ്രതിസന്ധി ഘട്ടത്തില്‍ ചേര്‍ത്തുപിടിച്ച് കൂടെ നിന്നവരോട് നന്ദി പറഞ്ഞ് മീന എത്തിയിരുന്നു.
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...
1957-58 കാലത്തെ കേരളത്തിലെ മലയോര മേഘലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. വലിയ വിജയങ്ങൾ നേടിയ ക്വീൻ,...
വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെ ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദിഡാർക്ക് വെബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. കൊച്ചി, വാഗമൺ, ഒറ്റപ്പാലം,...