റോബിനെ വിടാതെ പിന്തുടരുന്ന കുരുക്കൊ?; ജീവിതത്തിലെ എല്ലാ കാര്യങ്ങളും എന്തിന് സോഷ്യൽ മീഡിയയിൽ പറയണം?; ദിൽറോബ് എങ്ങും എത്തിയില്ല.. ഇനി ഇതോ..?; കേരളം കത്തുന്ന ചർച്ച!
റോബിനെ വിടാതെ പിന്തുടരുന്ന കുരുക്കൊ?; ജീവിതത്തിലെ എല്ലാ കാര്യങ്ങളും എന്തിന് സോഷ്യൽ മീഡിയയിൽ പറയണം?; ദിൽറോബ് എങ്ങും എത്തിയില്ല.. ഇനി ഇതോ..?; കേരളം കത്തുന്ന ചർച്ച!
റോബിനെ വിടാതെ പിന്തുടരുന്ന കുരുക്കൊ?; ജീവിതത്തിലെ എല്ലാ കാര്യങ്ങളും എന്തിന് സോഷ്യൽ മീഡിയയിൽ പറയണം?; ദിൽറോബ് എങ്ങും എത്തിയില്ല.. ഇനി ഇതോ..?; കേരളം കത്തുന്ന ചർച്ച!
ബിഗ് ബോസ് മലയാളം സീസൺ ഫോർ ചർച്ചകൾ അടുത്ത സീസൺ വന്നാലും അവസാനിക്കാത്ത അവസ്ഥയിലാണ്. ഡോക്ടർ റോബിൻ രാധാകൃഷ്ണനാണ് ഇന്നും സോഷ്യൽ മീഡിയയിലും ഓൺലൈൻ പത്രങ്ങളിലും വലിയ വാർത്തയാണ് .
ഷോയിൽ നിന്ന് അപ്രതീക്ഷിതമായി എഴുപതാം ദിവസം ഇറങ്ങേണ്ടി വന്നെങ്കിലും സോഷ്യൽ മീഡിയ നിറയെ ഡോക്ടർ റോബിൻ തരംഗമാണ്. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ ഡോക്ടർ ഉദ്ഘാടനങ്ങളും പുതിയ സിനിമകളുടെ മീറ്റിങ്ങുകളുമായി തിരക്കിലാണ്.
ഇപ്പോഴത്തെ റോബിന്റെ വാർത്തകൾ ഭൂരുഭാഗവും ആരതി പൊടിയുമായി ബന്ധപ്പെട്ടതാണ്.
റോബിനെ അഭിമുഖം ചെയ്യാൻ എത്തിയതാണ് ആരതി. എന്നാൽ ആദ്യത്തെ വീഡിയോയിലൂടെ തന്നെ റോബിൻ്റെ കോംബോ ആയി ആരാധകർ ഏറ്റെടുത്തിരുന്നു. പിന്നിടിങ്ങോട്ട് ഡോക്ടർ റോബിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലും ആരതി പൊടിയുമായി റൊമാൻ്റിക്ക് റീൽസുകളും പ്രത്യക്ഷപ്പെട്ട് തുടങ്ങി.
ഇതോടെ ഡോക്ടർ റോബിൻ്റെ ഫാൻസുകാർ ആകെ കൺഫ്യൂഷനിലാണ്. എന്താണ് സംഭവമെന്ന് അറിയാതെ. കാരണം മുമ്പ് സോഷ്യൽ മീഡിയയിൽ ആഘോഷിച്ച ദിൽറൊബ് എങ്ങുമെത്താതെ അവസാനിച്ചിരുന്നു. അതുകൊണ്ട് തന്നെ ആരാധകർ ഇരുവരുടെയും വിശേഷങ്ങൾ ആഘോഷമാക്കാറുണ്ടെങ്കിലും അതിര് കടക്കാറില്ല.
https://youtu.be/-UUCxKPIB8Y
എന്തുതന്നെ ആയാലും റോബിനോട് അടുപ്പമുള്ളവരും ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. ഇപ്പോഴിതാ റോബിൻ്റെയും ആരതിയുടെയും പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സംവിധായകൻ ടോം ഇമ്മട്ടി റോബിന് സർപ്രൈസ് നൽകുന്നതാണ് വീഡിയോ. ഒട്ടും പ്രതിക്ഷിക്കാതെ റോബിനെ ആരതിയുമായി പരസ്പരം മീറ്റ് ചെയ്യിപ്പിക്കുന്ന വീഡിയോ ആണ് ടോം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്.
നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായത്. റോബിൻ ആരതിയെ വീഡിയോ കോൾ വിളിച്ച് കൊണ്ടാണ് വീട്ടിലേക്ക് എത്തുന്നത്. വീഡിയോ കോളിൽ കണ്ട ആരതിയെ പെട്ടെന്ന് മുന്നിൽ കണ്ടതോടെ ഞെട്ടിയിരിക്കുകയാണ് റോബിൻ. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ വരുന്നുണ്ടെങ്കിലും റേബിനും ആരതിയും ഇതുവരെ അതിനോട് പ്രതികരിച്ചിട്ടില്ല.
പക്ഷെ ദിൽഷയുടെ അനുഭവം ഉള്ളതുകൊണ്ടാണോ റോബിൻ ആരതിയുടെ കാര്യം മറച്ചുപിടിക്കുന്നത്. റോബിൻ ഇനിയെങ്കിലും സ്വന്തം കാര്യം നോക്കണം. , റോബിന്റെ നിഷ്ക്കളങ്കതയാണ് ആരാധകർ ഉൾപ്പടെ ചിലർ മുതലെടുക്കുന്നത് എന്നൊക്കെ ആണ് പല പ്രേക്ഷകരും പറയുന്നത്. റോബിനെ ചുറ്റിപ്പറ്റിയുള്ള കഥകൾ എല്ലാം അവസാനിപ്പിക്ക്.. അയാൾ എങ്ങനെ എങ്കിലും ജീവിക്കട്ടെ എന്ന് പറയുന്ന ആരാധകരും ഉണ്ട്…
അതേസമയം, മുമ്പൊരിക്കൽ ആരതിയുടെ കാര്യത്തിൽ റോബിൻ പറഞ്ഞത് ഇങ്ങനെയാണ്: ‘ഞാൻ ഒരാളുമായി ഇൻ്റർവ്യൂ എടുത്തെന്ന് കരുതിയോ ഫോട്ടോ എടുത്തെന്ന് കരുതിയോ അവരുമായി പ്രത്യേകിച്ച് എന്തെങ്കിലും ഒരു ബന്ധം ഉണ്ടെന്ന് അതിന് അർത്ഥമില്ല. എന്നെ ഒരുപാട് ആളുകൾ ഇൻ്റർവ്യൂ ചെയ്യുന്നുണ്ട്. അതിൽ ഒരാളാണ് ആ കുട്ടിയും. എന്നുവെച്ച് ഇനി ഭാവിയിൽ എന്തെങ്കിലും ഉണ്ടായിക്കൂടാ എന്നുമില്ല. അതൊക്കെ ഓരോരുത്തരുടെ കാര്യങ്ങളല്ലേ’.
https://youtu.be/-UUCxKPIB8Y
‘ഓരോരുത്തർക്കും അവരുടെ വ്യക്തി ജീവിതത്തിൽ ഒരു സ്പേസ് ഉണ്ടാകണം. എനിക്കും അത് വേണം. എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഞാൻ എന്തിന് സോഷ്യൽ മീഡിയയിൽ പറയണം’.
ബിഗ് ബോസ് ഷോയിൽ നിന്നായിരുന്നില്ല റോബിൻറെയും ദിൽഷയുടെയും ജീവിതം മാറിയത്. പകരം ഷോയിൽ നിന്നിറങ്ങിയതോടെ ആരാധകർ പോലും ഞെട്ടിപ്പോയി. മുൻ സീസണിൽ ഒന്നും കണ്ടിട്ടില്ലാത്ത വലിയ ചർച്ചകൾ ഈ സീസണിൽ നടന്നു. ഒരു വ്യക്തിയുടെ ജീവിതം നിശ്ചയിക്കുന്നത് സോഷ്യൽ മീഡിയ ആയത് പോലെയാണ് റോബിന്റെ ലൈഫ് മലയാളികൾ ഏറ്റെടുത്തത്.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...