ആ ദിവസങ്ങളിൽ ആത്മഹത്യ ചെയ്യാൻ പോലും തോന്നിയിരുന്നു; അമ്മയാണ് രക്ഷപെടുത്തിയത് ; വിഷാദാവസ്ഥ നേരിട്ട നാളുകളുടെ ഓർമ്മ പങ്കുവെച്ച് ദീപിക പദുകോൺ!

ഏറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് ദീപിക പദുകോൺ . അഭിനയം കൊണ്ടുമാത്രമല്ല, തന്റെ വ്യക്തിത്വം കൊണ്ടും സ്റ്റൈൽ സ്റ്റേറ്റ്മെന്റ കൊണ്ടും ദീപിക യുവ ആരാധകരുടെ മനം കവരാറുണ്ട്. ഇപ്പോൾ താൻ വിഷാദാവസ്ഥ നേരിട്ട നാളുകളുടെ ഓർമ്മ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ദീപിക . അഭിനയ ജീവിതത്തിന്റെ ഏറ്റവും മികച്ച സമയമായിരുന്നു അത്. ആ ദിനങ്ങളിൽ താൻ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നു. അമ്മയാണ് അവസ്ഥയിൽ നിന്ന് തിരിച്ചുവരാൻ തന്നെ സഹായിച്ചത് എന്നും നടി വ്യക്തമാക്കി. മുംബൈയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു ദീപിക.
‘
കരിയർ മികച്ച രീതിയിൽ മുന്നോട്ട് പോകുന്ന സമയമായിരുന്നു അത്. യാതൊരു കാരണവുമായില്ലാതെയാണ് അത്തരം തോന്നലുകൾ ഉണ്ടായത്. പലപ്പോഴും തകര്‍ന്നു പോകുന്നുണ്ടായിരുന്നു. ചില ദിവസങ്ങള്‍ എനിക്ക് കിടന്നുറങ്ങാന്‍ തോന്നും. ഉറക്കം ഒരുതരം രക്ഷപ്പെടലായിരുന്നു. ആ ദിവസങ്ങളിൽ ആത്മഹത്യ ചെയ്യാൻ പോലും തോന്നിയിരുന്നു’, ദീപിക ഓർക്കുന്നു.എന്റെ മാതാപിതാക്കള്‍ ബാംഗ്ലൂരിലാണ് താമസം. അവര്‍ എന്നെ കാണാന്‍ വരുമ്പോള്‍ ഞാന്‍ അതൊക്കെ മറച്ചു പിടിക്കാൻ ശ്രമിക്കുമായിരുന്നു.
അവർ മടങ്ങി പോകും മുന്നേ ഒരു ദിവസം ഞാൻ അവർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. കാമുകന് ആണോ ജോലിയിലെ പ്രശ്നം ആണോ എന്നൊക്കെ അമ്മ ചോദിച്ചു. എന്നാല്‍ അതിനൊന്നും എനിക്ക് ഉത്തരമില്ലായിരുന്നു. ഇതൊന്നുമായിരുന്നില്ല കാരണം. തീർത്തും ശൂന്യമായ ഒരു സ്ഥലത്ത് നിന്നുമാണ് അത് വന്നത്. അമ്മയ്ക്ക് അത് മനസിലായി. ദൈവമാണ് അമ്മയെ അയച്ചത്’, നടി പറഞ്ഞു.
തനിക്ക് വൈദ്യസഹായം ആവശ്യമായിരുന്നു. മാനസികമായ ബുദ്ധിമുട്ടുകളെക്കുറിച്ച് ഏറെ തെറ്റിദ്ധാരണകൾ ഉള്ളതിനാൽ ആദ്യമൊക്കെ വൈദ്യസഹായം തേടാൻ തനിക്ക് മടിയായിരുന്നു. പിന്നീട് കുറച്ച് മാസത്തെ ചികിത്സയ്ക്ക് ശേഷം തന്റെ അവസ്ഥയിൽ മാറ്റമുണ്ടായെന്നും ദീപിക കൂട്ടിച്ചേർത്തു
ഹർഷ്വർധൻ റാണെയും സോനം ബജ്വയും അഭിനയിക്കുന്ന ‘ഏക് ദീവാനേ കി ദീവാനീയത്’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയ്ക്കിടെ ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു....
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ നടൻ സൽമാൻ ഖാനും ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗും മുംബൈയിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കിയതായി...
ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുൻഭർത്താവും വ്യവസായിയുമായ സഞ്ജയ് കപൂർ(53) അന്തരിച്ചു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിൽ വെച്ചായിരുന്നു സംഭവം. പോളോ കളിക്കുന്നതിനിടെയാണ്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള സൂപ്പർ താരമാണ് ആമിർ ഖാൻ. പലപ്പോഴും നടൻ അഭിനയം നിർത്തുന്നുവെന്നുള്ള വാർത്തകൾ പുറത്തെത്താറുണ്ട്. ‘മഹാഭാരത്’ എന്ന തന്റെ...
പ്രശസ്ത ബോളിവുഡ് – ബംഗാളി സംവിധായകൻ ആയ പാർഥോ ഘോഷ് അന്തരിച്ചു. 76 വയസായിരുന്നു പ്രായം. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്നാണ് അന്ത്യം സംഭവിച്ചത്....