ബഹിഷ്കരണങ്ങള്‍ ബഹിഷ്കരിക്കണം ; ബോയ്കോട്ട് ആലി ഭട്ട്’ ക്യാംപെയ്നിന് എതിരെ ആലിയ!
Published on

കഴിഞ്ഞ ദിവസമാണ് സാമൂഹിക മാധ്യമങ്ങളില്‍ ബോളിവുഡ് സിനിമകൾക്കെതിരെ ബോയ്കോട്ട് ക്യാംപെയ്ന് ഉയർന്നത് . മൂന്ന് ബോളുവുഡ് സിനിമകള്‍ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹാഷ് ടാഗുകള്‍ ട്രെന്‍ഡിങ് ആണ്. ഇത്തരത്തില്‍ ഹാഷ് ടാഗ് ക്യാംപെയ്നിന് എതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി ആലിയ ഭട്ട്. ബഹിഷ്കരണങ്ങള്‍ ബഹിഷ്കരിക്കേണ്ടതുണ്ടെന്നാണ് വിഷയത്തില്‍ ആലിയ പ്രതികരിച്ചത്.
ആലിയ ഭട്ടിന്റെ പുതിയ ചിത്രം ‘ഡാര്‍ലിങി’ന് എതിരെയും ബഹിഷ്കരണ ക്യാംപെയ്ന് ശക്തമായതിനെ തുടര്‍ന്നാണ് നടിയുടെ പ്രതികരണം. സിനിമയുടെ ട്രെയ്ലര് പുറത്തിറങ്ങിയതിന് പിന്നാലെ ആലിയക്കെതിരെ വലിയ തോതിലുള്ള ബഹിഷ്കരണ ക്യാംപെയ്നാണ് ആരംഭിച്ചിരിക്കുന്നത്. സിനിമയിലൂടെ ആലിയ പുരുഷന്മാര്ക്കെതിരെയുള്ള അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് എന്നാണ് ആരോപണം.
ട്രെയ്ലറില് ആലിയ ഭട്ട് അവതരിപ്പിക്കുന്ന കഥാപാത്രം ഭര്‍ത്താവിന്റെ വേഷത്തിലെത്തുന്ന വിജയ് വര്‍മ്മയെ ഉപദ്രവിക്കുന്ന രംഗങ്ങളുണ്ട്. ഇതാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. സിനിമ ബഹിഷ്കരിക്കണമെന്ന് ആവശ്യവുമായി നിരവധിപ്പേര്‍ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്ത് എത്തിയിട്ടുണ്ട്. ‘ബോയ്കോട്ട് ആലി ഭട്ട്’ എന്ന ഹാഷ് ടാഗും ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്.
ആമിര്‍ ഖാന് ചിത്രം ‘ലാല്‍ സിങ് ഛദ്ദ’ അക്ഷയ് കുമാറിന്റെ ‘രക്ഷാ ബന്ധന്’ എന്നീ സിനിമകളും ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഷാഷ് ടാഗ് ക്യാംപെയ്ന് നിലനില്‍ക്കുന്നുണ്ട്.
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
നടിയും മോഡലുമായ നേഹമാലിക്കിന്റെ വീട്ടിൽ നിന്ന് 34.49 ലക്ഷം രൂപ വിലമതിപ്പുള്ള സ്വർണാഭരണങ്ങൾ മോഷണം പോയി. പിന്നാലെ ഇവരുടെ വീട്ടു ജോലിക്കാരിക്കെതിരെ...