
News
രാജമൗലിയെ കാണാന്‍ സാധിച്ചത് ബഹുമതിയാണെന്ന് റൂസോ ബ്രദേഴ്സ്; മറുപടിയുമായി രാജമൗലി
രാജമൗലിയെ കാണാന്‍ സാധിച്ചത് ബഹുമതിയാണെന്ന് റൂസോ ബ്രദേഴ്സ്; മറുപടിയുമായി രാജമൗലി

ബ്രഹ്മാണ്ഡ സംവിധായകനായ എസ് എസ് രാജമൗലിയുമായി കൂടിക്കാഴ്ച നടത്തിയ സന്തോഷം പങ്കുവച്ച് ഹോളിവുഡ് സംവിധായകര്‍ റൂസോ ബ്രദേഴ്സ്. വെര്‍ച്വല്‍ മീറ്റ് വഴിയാണ് കൂടിക്കഴ്ച നടന്നത്. മഹാനായ രാജമൗലിയെ കാണാന്‍ സാധിച്ചത് ബഹുമതിയാണെന്ന് ട്വീറ്റ് ചെയ്തുകൊണ്ട് റൂസോ ബ്രദേഴ്സ് ട്വീറ്റ് ചെയ്തു.
റൂസോ ബ്രദേഴ്സിന്റെ ട്വീറ്റിന് മറുപടിയുമായി രാജമൗലിയും എത്തി. ‘ബഹുമാനവും സന്തോഷവും എന്റേതാണ്. അതൊരു മികച്ച അനുഭവമായിരുന്നു എന്നും നിങ്ങളുടെ ക്രാഫ്റ്റ് പരിചയപ്പെടാനും പഠിക്കാനും കാത്തിരിക്കുന്നു’ എന്നുമാണ് രാജമൗലി കുറിച്ചത്.
റൂസോ ബ്രദേഴ്സിന്റെ പുതിയ ചിത്രം ‘ദി ഗ്രേ മാനി’ന്റെയും രാജമൗലിയുടെ ‘ആര്‍ആര്‍ആറി’ന്റെ സ്വീകര്യതയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കാണ് മൂവരും ഒരുമിച്ചത്. 15 ഭാഷകളിലെ സബ്ടൈറ്റിലുകളോടെ മൊത്തം 47 ദശലക്ഷത്തിലധികം മണിക്കൂറാണ് പ്രേക്ഷകര്‍ ‘ആര്‍ആര്‍ആര്‍’ കണ്ടിരിക്കുന്നത്. ഹോളിവുഡില്‍ നിന്നും ചിത്രത്തിന് ഇത്രയധികം സ്വീകാര്യത ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് രാജമൗലി പറഞ്ഞു.
‘എനിക്ക് ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല.ഒടിടിയില്‍ ആര്‍ആര്‍ആര്‍ ആദ്യമായി സ്ട്രീം ചെയ്തപ്പോള്‍ ആളുകള്‍ കാണാന്‍ തുടങ്ങിയപ്പോള്‍, വാമൊഴിയായി പ്രചരിക്കാന്‍ തുടങ്ങിയപ്പോള്‍, മികച്ച പ്രതികരണം ലഭിക്കാന്‍ തുടങ്ങിയപ്പോള്‍ ഒക്കെ ശരിക്കും ഞെട്ടിപ്പോയി.’ എന്നും രാജമൗലി കൂട്ടിച്ചേര്‍ത്തു. ഏറ്റവും വിശാലമായ ആകര്‍ഷകമായ വിഭാഗമാണ് ആക്ഷന്‍ സിനിമകള്‍ എന്നാണ് മൂവരും നടത്തിയചര്‍ച്ചയില്‍ പറഞ്ഞത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ...
മലയാള താരസംഘടനയായ അമ്മയുടെ ഓഫീസിന് മുന്നിൽ റീത്ത് വെച്ച സംഭവം താരങ്ങളെ അപമാനിക്കുന്നതാണെന്ന് നടൻ ജയൻ ചേർത്തല. സംഘടനയിലെ അംഗങ്ങൾക്കെതിരെ പീഡന...
ഉലകനായകൻ കമൽ ഹാസന്റെ മകളെന്ന പരിഗണനകളെ ഉപയോഗിക്കാതെ തന്റെ കരിയറിൽ വളർച്ച കണ്ടെത്താൻ ശ്രമിച്ച താരമാണ് ശ്രുതി ഹാസൻ. അഭിനയത്തിലും സംഗീതത്തിലും...
കഴിഞ്ഞ ദിവസമായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ഇപ്പോഴിതാ നടനെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. ജൂലൈ ഏഴ്...