വധഭീഷണി ഉയര്‍ന്നതിന് പിന്നാലെ വീണ്ടും സുരക്ഷ വര്‍ധിപ്പിച്ച് സല്മാന് ഖാന്; തോക്കിനുള്ള ലൈസന്‍സിന് അപേക്ഷ നല്‍കിയതിന് പിന്നാലെ ബുള്ളറ്റ്പ്രൂഫ് കാര്‍ വാങ്ങി നടന്
വധഭീഷണി ഉയര്‍ന്നതിന് പിന്നാലെ വീണ്ടും സുരക്ഷ വര്‍ധിപ്പിച്ച് സല്മാന് ഖാന്; തോക്കിനുള്ള ലൈസന്‍സിന് അപേക്ഷ നല്‍കിയതിന് പിന്നാലെ ബുള്ളറ്റ്പ്രൂഫ് കാര്‍ വാങ്ങി നടന്
വധഭീഷണി ഉയര്‍ന്നതിന് പിന്നാലെ വീണ്ടും സുരക്ഷ വര്‍ധിപ്പിച്ച് സല്മാന് ഖാന്; തോക്കിനുള്ള ലൈസന്‍സിന് അപേക്ഷ നല്‍കിയതിന് പിന്നാലെ ബുള്ളറ്റ്പ്രൂഫ് കാര്‍ വാങ്ങി നടന്
തോക്കിനുള്ള ലൈസന്‍സിന് അപേക്ഷ നല്കി ദിവസങ്ങള്‍ക്ക് ശേഷം പുതിയ ബുള്ളറ്റ്പ്രൂഫ് കാര്‍ വാങ്ങി ബോളിവുഡ് താരം സല്മാന് ഖാന്. താരത്തിന്റെ വീട്ടില്‍ ബുള്ളറ്റ്പ്രൂഫ് ഗ്ലാസ്സുള്ള ഒരു കാറും പ്രത്യേക സുരക്ഷകളും കണ്ടുവെന്ന് ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തനിക്കും പിതാവിനും നേരെ വധഭീഷണി ഉയര്‍ന്നതിന് പിന്നാലെയാണ് താരം കൂടുതല്‍ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്.
തന്റെ വാഹനങ്ങളില്‍ ഒന്നായ ലാന്‍ഡ് ക്രൂയിസറാണ് ബുള്ളറ്റ്പ്രൂഫായി അപ്ഗ്രേഡ് ചെയ്തിരിക്കുന്നത്. കാര്‍ പുതിയ മോഡല്‍ അല്ലെങ്കിലും, അപകടങ്ങളില്‍ നിന്ന് സംരക്ഷണം നല്കാന് ഇതിനു കഴിയും.
ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ സംഘം, ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ധു മുസേവാലയെ കൊലപ്പെടുത്തി ദിവസങ്ങള്‍ക്കുള്ളിലാണ് സല്‍മാനും പിതാവിനും വധഭീഷണി കത്ത് ലഭിച്ചത്. തുടര്‍ന്ന് താരം സ്വന്തം സുരക്ഷയും കുടുംബാംഗങ്ങളുടെ സുരക്ഷയും ഉറപ്പാക്കുന്നതിന് വേണ്ടിയാണ് തോക്ക് ലൈസന്‍സിന് അപേക്ഷിച്ചത് എന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജൂണിലാണ് സല്‍മാനും പിതാവിനുമെതിരെ വധ ഭീഷണി ഉണ്ടായത്. ബാന്ദ്ര ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും കത്ത് മുഖാന്തരമാണ് താരത്തിനെതിരെ ഭീഷണി ഉണ്ടായത്.
‘മൂസെവാലയുടെ അവസ്ഥ തന്നെയാകും’ എന്നായിരുന്നു കത്തില്‍ കുറിച്ചിരുന്നത്. സലിം ഖാന് സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ എന്നും നടക്കാന്‍ പോകുന്ന പതിവുണ്ട്. അദ്ദേഹം നടത്തത്തിന് ശേഷം പതിവായി വിശ്രമിക്കാറുള്ള സ്ഥലത്ത് നിന്നും സുരക്ഷാ ഉദ്യോഗസ്ഥരാണ് കത്ത് കണ്ടെത്തിയത്. സംഭവത്തില്‍ ഇരുവരുടെയും മൊഴിയും പൊലീസ് ശേഖരിച്ചിരുന്നു.
ഇന്നലെ പുലർച്ചെ തൃശൂർ കയ്പമംഗലത്ത് വെച്ച് ഉണ്ടായ അപകടത്തിലാണ് നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി മരിച്ചത്. സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ...
ഏറ്റവും വലിയ ആഗ്രഹം ബാക്കിയാക്കിയാണ് സുധി യാത്രയായതെന്ന് നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു വീടുവെയ്ക്കണമെന്നായിരുന്നു...