രണ്‍ബീര്‍ കപൂര്‍ ചിത്രത്തിന്റെ സെറ്റില്‍ തീ പിടുത്തം; ഒരാള്‍ പൊള്ളലേറ്റ് മരിച്ചു!
Published on

രണ്‍ബീര്‍ കപൂര്‍-ശ്രദ്ധ കപൂര്‍ എന്നിവര്‍ ഒന്നിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ സെറ്റിലുണ്ടായ തീ പിടുത്തത്തില്‍ പൊള്ളലേറ്റ് ഒരാള്‍ മരിച്ചു. മനീഷ്(32) എന്നയാളാണ് മരിച്ചത്. ഇന്നലെ മുംബൈയിലെ അന്ധേരിയിലെ സെറ്റിലായിരുന്നു അപകടം സംഭവിച്ചത്.
അന്ധേരി സ്പോര്‍ട്സ് കോംപ്ലക്സിന് അടുത്തുള്ള ചിത്രകൂട് ഗ്രൗണ്ടിലായിരുന്നു ചിത്രത്തിന്റെ സെറ്റ് സജ്ജീകരിച്ചിരുന്നത്. സമീപത്തെ ഒരു കടയില്‍ നിന്നാണ് തീ പിടിച്ചത് എന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ ചിത്രത്തിന്റെ സെറ്റില്‍ നിന്നായിരുന്നു എന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.
വിവരം അറിഞ്ഞയുടന്‍ മൂന്ന് അഗ്നിശമന സേനാ സംഘങ്ങള്‍ സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും മനീഷിന് ഗുരുതര പൊള്ളലേറ്റിരുന്നു.
അപകടം സംഭവിച്ച സ്ഥലത്തിന് അടുത്ത് തന്നെയായി യഷ് രാജ് സ്റ്റുഡിയോസ്, ഫണ്‍ സിനിമാസ്, ബാലാജി ഓഫീസ് തുടങ്ങി നിരവധി സിനിമാ സെറ്റുകള്‍ ഉണ്ടായിരുന്നു.
റാപ്പർ മുഹമ്മദ് ബിലാൽ ഷെയ്ഖിന് വ ധ ഭീ ഷണി. എമിവേ ബൻടായി എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. പ്രശസ്ത പഞ്ചാബി ഗായകൻ...
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ആലിയ ഭട്ട്. 78-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലും ആലിയ അരങ്ങേറ്റം കുറിച്ചിരുന്നു. കാൻ റെഡ് കാർപറ്റിലെ...
ബോളിവുഡ് നടൻ മുകുൾ ദേവ്(54) അന്തരിച്ചു. മരണ കാരണം എന്താണെന്ന് വ്യക്തമല്ല. കുറച്ചുനാളായി അസുഖ ബാധിതനായി ഐസിയുവിൽ ആയിരുന്നു. വിന്ദു ധാര...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...