Connect with us

ജസ്മിൻ ചിത്രത്തിലേക്ക് കാസ്റ്റിം​ഗ് നടത്തുമ്പോൾ അദ്ദേഹത്തിന്റെ ഓഡിഷൻ എന്നെ കാണിച്ചിരുന്നു, വീഡിയോ കണ്ടപ്പോൾ തന്നെ തനിക്ക് ഇഷ്ടമായി ; റോഷൻ മാത്യുവിനെ കുറിച്ച് ആലിയ ഭട്ട്!

Bollywood

ജസ്മിൻ ചിത്രത്തിലേക്ക് കാസ്റ്റിം​ഗ് നടത്തുമ്പോൾ അദ്ദേഹത്തിന്റെ ഓഡിഷൻ എന്നെ കാണിച്ചിരുന്നു, വീഡിയോ കണ്ടപ്പോൾ തന്നെ തനിക്ക് ഇഷ്ടമായി ; റോഷൻ മാത്യുവിനെ കുറിച്ച് ആലിയ ഭട്ട്!

ജസ്മിൻ ചിത്രത്തിലേക്ക് കാസ്റ്റിം​ഗ് നടത്തുമ്പോൾ അദ്ദേഹത്തിന്റെ ഓഡിഷൻ എന്നെ കാണിച്ചിരുന്നു, വീഡിയോ കണ്ടപ്പോൾ തന്നെ തനിക്ക് ഇഷ്ടമായി ; റോഷൻ മാത്യുവിനെ കുറിച്ച് ആലിയ ഭട്ട്!

ആലിയ ഭട്ട്, ഷെഫാലി ഷാ, വിജയ് വർമ്മ എന്നിവർക്കൊപ്പം മലയാളി താരം റോഷൻ മാത്യുവും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രം ഡാർലിം​ഗ്സിനു വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ . നവാ​ഗതയായ ജസ്മീത് കെ റീനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ആ​ഗസ്റ്റ് അഞ്ചിന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. കോമഡി, സസ്പെൻസ് മൂഡിലുള്ള സിനിമയാണിതെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. ​ഗം​ഗുഭായ് കത്തെവാടി എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം ആലിയ നായികയായെത്തുന്ന സിനിമയിൽ ഏറെ പ്രതീക്ഷയാണ് ആരാധകർക്ക് ഉള്ളത്. ആലിയ ഭട്ടും ഷാരൂഖ് ഖാനും ഡാർലിം​ഗ്സിന്റെ പ്രൊഡക്ഷനിൽ പങ്കാളികളാണ്.ഇപ്പോൾ നടൻ റോഷൻ മാത്യുവിനെ ചിത്രത്തിലേക്ക് തെരഞ്ഞെടുത്തതിനെ പറ്റി സംസാരിക്കുകയാണ് ആലിയ ഭട്ട്. റോഷന്റെ ഓഡിഷൻ വീഡിയോ കണ്ടപ്പോൾ തന്നെ തനിക്ക് ഏറെ ഇഷ്ടമായെന്ന് ആലിയ പറയുന്നു. ‘ജസ്മിൻ ചിത്രത്തിലേക്ക് കാസ്റ്റിം​ഗ് നടത്തുമ്പോൾ അദ്ദേഹത്തിന്റെ (റോഷന്റെ) ഓഡിഷൻ എന്നെ കാണിച്ചിരുന്നു. അദ്ദേഹത്തിന്റെ ഓഡിഷനിൽ എനിക്ക് മതിപ്പ് തോന്നി,’ ആലിയ ഭട്ട് പറയുന്നു.

സ്വീകരണ മുറിയിൽ അദ്ദേഹം ഉൾപ്പെടുന്ന ഒരു രം​ഗം ഉണ്ടായിരുന്നു. സിനിമയിലെ എന്റെ പ്രിയപ്പെട്ട രം​ഗങ്ങളിൽ ഒന്നാണത് ഒരു നടന് തനിയെ എക്സിക്യൂട്ട് ചെയ്യാൻ‌ ബുദ്ധിമുട്ടുള്ള രം​ഗമായിരുന്നു അത്. ഒരു വീഡിയോകോളിൽ അദ്ദേഹം ഓഡിഷൻ നടത്തി. വളരെ മികച്ചതായിരുന്നു. അദ്ദേഹത്തിന്റെ എനർജി മറ്റ് അഭിനേതാക്കളുടെ എനർജിയുമായി പൊരുത്തപ്പെടുന്നു. സുഹൃത്തുക്കളോടൊപ്പം മുംബൈയിൽ ചെലവഴിച്ചതിനാൽ അദ്ദേഹത്തിന് ഹിന്ദിയും വഴങ്ങും,’ ആലിയ പറഞ്ഞു.
സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രമാണത്. ഡാർലിം​ഗ്സിൽ അഭിനേതാക്കളുടെ ഊർജം തമ്മിൽ ചേർച്ചയുണ്ടാവേണ്ടത് അത്യാവശ്യമായിരുന്നെന്നും ആലിയ പറഞ്ഞു.

കപ്പേള, മൂത്തോൻ, കൂടെ, ആണും പെണ്ണും, സീ യു സൂൺ, കുരുതി തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ട റോഷൻ നേരത്തെ സംവിധായകൻ അനുരാ​ഗ് കശ്യപിന്റെ ചോക്ഡ് എന്ന സിനിമയിലും അഭിനയിച്ചിരുന്നു. ​ഗം​ഗുഭായ് കത്തെവാടിയാണ് ആലിയ ഭട്ടിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത സിനിമ വൻ വിജയമായിരുന്നു.

കാമാത്തിപുരയിലെ ​ഗം​ഗുഭായ് എന്ന ലൈം​ഗിക തൊഴിലാളിയുടെ വേഷമായിരുന്നു ചിത്രത്തിൽ ആലിയ അവതരിപ്പിച്ചത്. ചിത്രത്തിെല ആലിയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ബോക്സ് ഓഫീസ് വിജയത്തിനൊപ്പം നിരൂപക പ്രശംസയും ചിത്രം നേടി. ഈ വിജയത്തിളക്കത്തിൽ നിൽക്കുന്നതിനാൽ തന്നെ അടുത്ത ചിത്രമായ ഡാർലിം​ഗ്സിൽ ഏറെ പ്രതീക്ഷയാണ് സിനിമാ പ്രേമികൾക്കുള്ളത്. ചിത്രത്തിന്റെ ട്രെയ്ലറും ടീസറും നേരത്തെ ഹിറ്റായിരുന്നു.

More in Bollywood

Trending

Recent

To Top