
News
15 മില്യണ്‍ ഡോളറിന്റെ നികുതി തട്ടിപ്പ്; പോപ് ഗായിക ഷക്കീറയ്ക്ക് എട്ട് വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷ?
15 മില്യണ്‍ ഡോളറിന്റെ നികുതി തട്ടിപ്പ്; പോപ് ഗായിക ഷക്കീറയ്ക്ക് എട്ട് വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷ?

നികുതി തട്ടിപ്പ് കേസില്‍ പ്രശസ്ത പോപ് ഗായികയായ ഷക്കീറയ്ക്ക് തടവ് ശിക്ഷ തന്നെ വാങ്ങിക്കൊടുക്കുമെന്ന് സ്പാനിഷ് സര്‍ക്കാരിന്റെ അഭിഭാഷകര്‍. സ്പാനിഷ് സര്‍ക്കാരില്‍ 15 മില്യണ്‍ ഡോളറിന്റെ നികുതി തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് മുന്നോട്ട് വച്ച കരാര്‍ തള്ളി നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ ഷക്കീറ തീരുമാനിച്ചതോടെയാണ് അഭിഭാഷകരുടെ ഈ തീരുമാനം.
കേസില്‍ എട്ട് വര്‍ഷത്തില്‍ കൂടുതല്‍ ജയില്‍ വാസമായിരിക്കും താരം അനുഭവിക്കേണ്ടി വരികെയെന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഷക്കീറ 2012നും 2014നും ഇടയില്‍ സമ്പാദിച്ച വരുമാനത്തില്‍ സ്പാനിഷ് നികുതി ഓഫീസില്‍ അടക്കാതെ 14.5 മില്യണ്‍ യൂറോയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 2018ലാണ് താരത്തിനെതിരെ സ്പാനിഷ് അഭിഭാഷകര്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയാല്‍ പിഴ ഒടുക്കുകയോ ജയില്‍വാസം അനുഭവിക്കേണ്ടിയോ ചെയ്യേണ്ടി വരും. കേസുമായി ബന്ധപ്പെട്ട വിചാരണയുടെ തീയതി ഇനിയും തീരുമാനിച്ചിട്ടില്ല. അതേസമയം, സ്പാനിഷ് നികുതി ഏജന്‍സിയില്‍ എല്ലാ പണവും അടച്ചിട്ടുണ്ടെന്നും നികുതി അടയ്ക്കാതിരുന്നിട്ടില്ലെന്നുമാണ് ഷക്കീറയുടെ പബ്ളിക് റിലേഷന്‍സ് സ്ഥാപനം വ്യക്തമാക്കിയിട്ടുള്ളത്.
പ്രശസ്ത ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു. 67 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...