അന്ന് ഞാൻ നല്ല സുഖിച്ച് പാട്ടൊക്കെ പാടി ഡാന്‍സ് ഒക്കെ കളിച്ച് പോവുകയായിരുന്നു മത്സരിക്കാന്‍ ആരും തന്നെയില്ലായിരുന്നു; ഇന്ന് അങ്ങനെയല്ല ; കുഞ്ചാക്കോ ബോബൻ പറയുന്നു !
Published on

ധന്യ എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തി പിന്നീട് നായകനായി മാറി മലയാളികളുടെ മനം കവര്‍ന്ന താരമാണ് കുഞ്ചാക്കോ ബോബൻ. ചാക്കോച്ചൻ എത്ര മുതിര്‍ന്നാലും അന്നും ഇന്നും മലയാളി മനസ്സിൽ നിത്യഹരിത മധുരപ്പതിനേഴുകാരനായി തുടരുകയാണ്. ആരാധകര്‍ സ്നേഹത്തോടെ ചാക്കോച്ചൻ എന്ന വിളിക്കുന്നത്
സമീപ കാലത്തിറങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച നടനാണ് കുഞ്ചാക്കോ ബോബന്. അദ്ദേഹത്തിന്റെ അഭിനയത്തെ കുറിച്ചും മേക്ക് ഓവറിനെ കുറിച്ചും ഒരുപാട് നല്ല അഭിപ്രായങ്ങള്‍ വരുന്നുണ്ട്. തൊണ്ണൂറുകളില്‍ ചോക്ലേറ്റ് ഹീറോ എന്ന ലേബലില്‍ ആഘോഷിക്കപെട്ട അദ്ദേഹം അതെല്ലാം പൊളിച്ചടുക്കി മികച്ച അഭിനയമാണ് ഇപ്പോള്‍ കാഴ്ചവെക്കുന്നത്.
തിരിച്ച് വരവിന് ശേഷം അദ്ദേഹം ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ചെയ്തിരുന്നു. എന്നാല്‍ സിനിമയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിരുന്നെന്ന് പറഞ്ഞിരിക്കുകയാണ് നടന് ഇപ്പോള്‍. റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രേക്ക് എടുക്കുന്നതിന് മുമ്പേ തനിക്ക് മത്സരിക്കാന്‍ അഭിനേതാക്കള്‍ ഇല്ലായിരുന്നുവെന്നും ഇപ്പോള്‍ സിനിമയെ മാരത്തോണ്‍ ആയിട്ടാണ് താന്‍ കാണുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്.‘ഞാന്‍ സിനിമയില്‍ നിന്നും ബ്രേക്ക് എടുക്കുന്നതിന്റെ മുമ്പുള്ള കാലം നോക്കുകയാണെങ്കില്‍ എനിക്ക് മത്സരിക്കാന്‍ ആരും തന്നെയില്ലായിരുന്നു. അത്തരത്തിലുള്ള സിനിമകളോ നടന്മാരോ ഒന്നുമുണ്ടായിരുന്നില്ല. അതെന്റെ ഭാഗ്യമായി കരുതുന്നു. പക്ഷെ അതേ സമയം തന്നെ അതൊരു ഭാഗ്യക്കേടായി കൂടെ ഞാന്‍ കരുതുന്നുണ്ട്.’
കാരണം ഒരു ആക്ടര്‍ എന്ന രീതിയില്‍ പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ ആ കംഫേര്‍ട്ട് സോണ്‍ എന്നെ ഒരിക്കലും നിര്‍ബന്ധിച്ചിരുന്നില്ല. നമ്മള് കംഫേര്‍ട്ട് സ്പേസില്‍ നിന്നും മാറിയാലേ മാറ്റങ്ങള്‍ സംഭവിക്കുകയുള്ളൂ. ഞാന്‍ നല്ല സുഖിച്ച് പാട്ടൊക്കെ പാടി ഡാന്‍സ് ഒക്കെ കളിച്ച് പോവുകയായിരുന്നു.പിന്നീട് തിരിച്ച് സിനിമയിലേക്ക് വന്നപ്പോള്‍ മത്സരം കൂടി. പുതിയ ടെക്നോളജിയൊക്കെ വന്നു. അപ്പോള്‍ അതിനനുസരിച്ച് ഞാനും മാറേണ്ടി വന്നു. ഞാന്‍ എടുത്ത് ചാടി, നീന്തി പഠിച്ചു.സിനിമയെ മാരത്തോണ്‍ ആയിട്ടാണ് ഞാന്‍ കാണുന്നത്. ആ ഓട്ടത്തിലാണ് കാര്യം. ഞാന്‍ ഇങ്ങനെ നൈസ് ആയി പോയികൊണ്ടിരിക്കുകയാണ്,’ കുഞ്ചാക്കോ ബോബന് പറഞ്ഞു.
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള് സംവിധാനം ചെയ്യുന്ന ന്നാ താന്‍ കേസ് കൊട് എന്ന സിനിമയാണ് ഇനി അദ്ദേഹത്തിന്റേതായി പുറത്ത് വരാനുള്ളത്.
എസ്.എസ്. രാജമൗലിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ബാഹുബലി. ഇപ്പോഴിതാ ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുകയാണ്. രണ്ടുവർഷത്തിന്റെ ഇടവേളയിൽ രണ്ടുഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രം...
ചത്ത പച്ച റിംഗ് ഓഫ് റൗഡീസ് എന്ന ചിത്രത്തിലൂടെ ബോളിവുഡ്ഡിലെ പ്രശസ്ത മ്യൂസിക്ക് ടീം ആയ ശങ്കർ – ഇഹ്സാൻ –...
തെലങ്കാന സർക്കാരിന്റെ സംസ്ഥാന പുരസ്കാരത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നിവേദ തോമസും മികച്ച നടനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം ദുൽഖർ സൽമാനും...
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഇരുന്നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ഈ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട...
ചങ്ങനാശ്ശേരി മാർക്കറ്റിൽ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ഒരു സിനിമയുടെ ഷൂട്ടിംഗ് നടന്നു. ഇന്നും പ്രേഷകർ വീർപ്പടക്കിയും കൈയ്യടിച്ചും കാണുന്നുന്ന ഒരു...