ഹാപ്പി ബര്‍ത്ത് ഡേ ദുല്‍ഖര്‍, അധികം വൈകാതെ തന്നെ നമുക്ക് നേരില്‍ കാണാമെന്ന് സുപ്രിയ കുഞ്ഞിക്കയ്ക്ക് ഇന്ന് ജന്മദിനം, പിറന്നാൾ ദിനത്തിൽ ദുൽഖറിന് പൃഥിരാജ് കൊടുത്തത് വമ്പൻ വാക്ക്; ആശംസകളുമായി താരലോകം
ഹാപ്പി ബര്‍ത്ത് ഡേ ദുല്‍ഖര്‍, അധികം വൈകാതെ തന്നെ നമുക്ക് നേരില്‍ കാണാമെന്ന് സുപ്രിയ കുഞ്ഞിക്കയ്ക്ക് ഇന്ന് ജന്മദിനം, പിറന്നാൾ ദിനത്തിൽ ദുൽഖറിന് പൃഥിരാജ് കൊടുത്തത് വമ്പൻ വാക്ക്; ആശംസകളുമായി താരലോകം
ഹാപ്പി ബര്‍ത്ത് ഡേ ദുല്‍ഖര്‍, അധികം വൈകാതെ തന്നെ നമുക്ക് നേരില്‍ കാണാമെന്ന് സുപ്രിയ കുഞ്ഞിക്കയ്ക്ക് ഇന്ന് ജന്മദിനം, പിറന്നാൾ ദിനത്തിൽ ദുൽഖറിന് പൃഥിരാജ് കൊടുത്തത് വമ്പൻ വാക്ക്; ആശംസകളുമായി താരലോകം
താരപുത്രൻ എന്ന നിലയിൽ മാത്രമല്ല മലയാള സിനിമയിലെ മുൻനിര താരങ്ങളിൽ ഏറ്റവും ആരാധക പിന്തുണയുള്ള താരമാണ് ദുൽഖർ സൽമാൻ. സിനിമയിലെത്തി പത്ത് വർഷം പിന്നിടുമ്പോൾ സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ദുൽഖറിന് കഴിഞ്ഞു. ദുബായില്‍ ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു ദുല്‍ഖര്‍ അഭിനയത്തില്‍ പരീക്ഷണം നടത്തിയത്. നവാഗത സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനൊപ്പമുള്ള വരവിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ ദുല്‍ഖറിന് നിരവധി മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്.
താരപുത്രന് ഇമേജിന് അപ്പുറത്ത് തന്നിലെ പ്രതിഭയെ രേഖപ്പെടുത്തുകയായിരുന്നു അദ്ദേഹം. സ്റ്റീരിയോടൈപ്പ് വേഷങ്ങളില്‍ നിന്നും മാറി എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ചതോടെയാണ് ദുല്‍ഖറിന്റെ കരിയറും മാറിയത്. ഇന്ന് താരപുത്രന്റെ പിറന്നാളാണ്. ദുല്‍ഖറിന് ആശംസ അറിയിച്ച് താരങ്ങളും ആരാധകരുമെല്ലാം എത്തിയിട്ടുണ്ട്.
ദുല്‍ഖറുമായി അടുത്ത സൗഹൃദമുള്ളയാളാണ് പൃഥ്വിരാജും സുപ്രിയയും. കുടുംബസമേതമായും സൗഹൃദം നിലനിര്‍ത്തുന്നുണ്ട് ഇരുവരും. പിറന്നാള്‍ ദിനത്തില്‍ ദുല്‍ഖറിന് ആശംസയുമായി സുപ്രിയയും പൃഥ്വിരാജും എത്തിയിട്ടുണ്ട്. ഹാപ്പി ബര്‍ത്ത് ഡേ ദുല്‍ഖര്‍, പുതിയ സിനിമയായ സിതാരാമത്തിന് ആശംസകള്‍, അധികം വൈകാതെ തന്നെ നമുക്ക് നേരില്‍ കാണാമെന്നുമായിരുന്നു സുപ്രിയ കുറിച്ചത്. ദുല്‍ഖറിനും അമാലിനുമൊപ്പമുള്ള ഫോട്ടോയും സുപ്രിയ പോസ്റ്റ് ചെയ്തിരുന്നു. ഹാപ്പി ബര്‍ത്ത് ഡേ ബ്രദര്‍ മാന്‍, പുതിയ സിനിമയ്ക്ക് എല്ലാവിധ ആശംസകളും. നിങ്ങളെയും കുടുംബത്തെയും കാണാനായി ഞങ്ങള്‍ ഉടനെ തന്നെയെത്തുമെന്നായിരുന്നു പൃഥ്വിരാജ് കുറിച്ചത്. നിങ്ങളെ എനിക്ക് ശരിക്കും മിസ് ചെയ്തു. നിങ്ങളുടെ വെക്കേഷന് അടിപൊളിയാണെന്ന് കരുതുന്നു. ഈ വെക്കേഷന് ആഘോഷമാക്കൂ, ഉടനെ നേരില്‍ കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നു എന്നുമായിരുന്നു ദുല്‍ഖറിന്റെ മറുപടി
ദുല്‍ഖര്‍ സല്മാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കുഞ്ചാക്കോ ബോബന് എത്തിയിട്ടുണ്ട്. നിന്റെ വാപ്പച്ചിയുടെ ഒരു കടുത്ത ആരാധകനാണെന്നും നിന്നില്‍ നിന്നും പുതിയ കാര്യങ്ങള്‍ പഠിക്കുകയാണെന്നും കുഞ്ചാക്കോ ബോബന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.
സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ അടക്കമുള്ള താരങ്ങള്‍ ദുല്‍ഖറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ ആദിവാസി ജനതയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് നടനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അഭിഭാഷൻ....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിനയ് ഫോർട്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കൊല്ലം ടികെഎം എന്‍ജിനിയറിങ്...