ബിഗ് ബോസ് മലയാളം സീസൺ ഫോർ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണ ലഭിച്ച താരമാണ് ബ്ലെസ്ലി. രണ്ടാം സ്ഥാനം ലഭിച്ചത് ബ്ലെസ്ലിക്കായിരുന്നു. മൂന്നാമത് റിയാസുമെത്തി. ഗ്രാന്റ് ഫിനാലെയോട് അടുത്തപ്പോൾ ബ്ലെസ്ലിയും ദിൽഷയും തമ്മിൽ കടുത്ത പോരാട്ടമാണ് നടന്നത്.
ബ്ലെസ്ലിയോ ദിൽഷയോ ആര് കപ്പുയർത്തുമെന്ന് അറിയാൻ വലിയ ആകാംഷയിലാണ് പ്രേക്ഷകരും ഇരുന്നിരുന്നത്. നേരിയ വോട്ടിന്റെ വ്യത്യാസത്തിലാണ് ബ്ലെസ്ലിക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത്. ഹൗസിൽ ഏറ്റവും നന്നായി മൈൻഡ് ഗെയിം കളിച്ചിരുന്നത് ബ്ലെസ്ലിയാണെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. പാടാനുള്ള കഴിവും ഗെയിമുകളിൽ വിജയിക്കാൻ കാണിക്കുന്ന പ്രയത്നവുമാണ് ബ്ലെസ്ലിക്ക് ആരാധകർ ഉണ്ടാകാൻ കാരണമായത്.
രണ്ടാം സ്ഥാനമാണ് ലഭിച്ചതെങ്കിലും ഒന്നാം സ്ഥാനക്കാരന് ലഭിക്കുന്ന സ്വീകരണമാണ് ബ്ലെസ്ലിക്ക് എയർപോട്ടിൽ ആരാധകർ നൽകിയത്. ഇപ്പോൾ ഉദ്ഘാടനവും മീറ്റപ്പുമെല്ലാമായി തിരക്കിലാണ് ബ്ലെസ്ലി. അക്കൂട്ടത്തിൽ പുതിയൊരു സന്തോഷ വാർത്തകൂടി പുറത്ത് വരികയാണ്. ബ്ലെസ്ലിക്ക് ഗോൾഡൻ വിസ ലഭിക്കുന്നതിനുള്ള ജോലികൾ ആരംഭിച്ചുവെന്നതാണ് ആ സന്തോഷ വാർത്ത.
റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ആദ്യമായി ഗോൾഡൻ വിസ ലഭിക്കാൻ പോകുന്ന ബിഗ് ബോസ് താരവും ബ്ലെസ്ലിയായി മാറും. ഗായകനായും സംഗീത സംവിധായകനായുമൊക്കെ വെറും 21 വയസിനുള്ളില്‍ സംഗീത പ്രേമികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാൻ ബ്ലെസ്ലിക്ക് സാധിച്ചിരുന്നു. അതുതന്നെയാണ് ഈ യുവകലാകാരനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതും. നാലാം സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്ഥികളിൽ ഒരാളും ബ്ലെസ്ലിയായിരുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൊക്കെ പുതുതലമുറയിലെ ഏതൊരാളെയുംപോലെ ആക്റ്റീവായ ബ്ലെസ്ലി ഇപ്പോൾ ലക്ഷകണക്കിന് ആരാധകരുമുണ്ട്. ഭാഷാസ്വാധീനമുള്ള, വേറിട്ട കാഴ്ചപ്പാടുകളുള്ള ഒരു ചെറുപ്പക്കാരന് എന്ന ഇമേജാണ് ബിഗ് ബോസില്‍ ബ്ലെസ്ലിക്ക് ആദ്യം ലഭിച്ചത്. വൈകാരികതയുടേയും വ്യക്തിബന്ധങ്ങളുടെയുമൊക്കെ തലങ്ങളിലും മറ്റ് മത്സരാര്ഥികളില് നിന്ന് വേറിട്ടുനിന്ന ഒരാളായിരുന്നു ബ്ലെസ്ലി.
ബിഗ് ബോസ് ഹൗസിലേക്ക് വന്നപ്പോള്‍ താന്‍ ഒറ്റയ്ക്കായിരുന്നുവെന്നും പോകുമ്പോഴും അങ്ങനെതന്നെ ആയിരിക്കുമെന്നും ബ്ലെസ്ലി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഒരാളുമായി അടുപ്പമുണ്ടായാല്‍ അയാളില്‍ നിന്ന് ഉണ്ടാകാവുന്ന ചെറിയ വേദന പോലും താങ്ങാനാവാത്ത ഒരാളാണ് താനെന്നും ആയതിനാല്‍ ഏത് ബന്ധത്തേയും അതില്‍ എത്രത്തോളം സത്യമുണ്ടെന്ന് എപ്പോഴും സംശയദൃഷ്ടിയോടെ നോക്കിക്കാണുന്ന ഒരാള്‍ തനിക്കുള്ളിലുണ്ടെന്നും ബ്ലെസ്ലി പറഞ്ഞിട്ടുണ്ട്. പുറത്തിറങ്ങിയ ശേഷവും സഹമത്സരാർഥികളിൽ പലരും ബ്ലെസ്ലിയെ കരിവാരിത്തേക്കാൻ ശ്രമിച്ചപ്പോഴും ബ്ലെസ്ലി സമ്യമനം പാലിച്ച് മുന്നോട്ട് പോവുകയാണ് ചെയ്തത്.
മറ്റുള്ള മത്സരാർഥികളെല്ലാം പരസ്പരം പഴിചാരി തടിതപ്പാൻ നോക്കിയപ്പോൾ ഒരാളുടെ അസാന്നിധ്യത്തിൽ അയാളെ കുറിച്ച് സംസാരിക്കാനോ അയാളുടെ കുറ്റം പറയാനോ താൻ ഇഷ്ടപ്പെടുന്നില്ലെന്നാണ് ബ്ലെസ്ലി പറഞ്ഞത്.
നാലാം സീസൺ ഏറ്റവും കൂടുതൽ ഫാൻസിനെ നേടിയത് റോബിനും ബ്ലെസ്ലിയുമായിരുന്നു. നിയമങ്ങൾ തെറ്റിച്ചതിന്റെ പേരിൽ പുറത്തായില്ലായിരുന്നുെവങ്കിൽ റോബിൻ ഈ സീസണിൽ ജനപിന്തുണകൊണ്ട് വിജയിയാകുമായിരുന്നു.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...