News
വന്‍തുകയ്ക്ക് പൊന്നിയിന്‍ സെല്‍വന്റെ സ്ട്രീമിംഗ് സ്വന്തമാക്കി ആമസോണ്‍ പ്രൈം
വന്‍തുകയ്ക്ക് പൊന്നിയിന്‍ സെല്‍വന്റെ സ്ട്രീമിംഗ് സ്വന്തമാക്കി ആമസോണ്‍ പ്രൈം
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്‌നം സംവിധാനത്തില്‍ പുറത്തെത്താനിരിക്കുന്ന ‘പൊന്നിയിന്‍ സെല്‍വന്‍’. ചിത്രത്തിന്റെ ആദ്യഭാഗം 2022 സെപ്റ്റംബര്‍ 30നാണ് തിയേറ്ററിലെത്തുന്നത്. ചിത്രത്തിന്റെ സ്ട്രീമിംഗ് പാര്‍ട്ണര്‍ ആമസോണ്‍ െ്രെപം വീഡിയോ ആണ്.
ചിത്രം തിയേറ്ററിലെത്തി ഒരു മാസം കഴിയുമ്പോഴേക്കും ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. വന്‍തുകയ്ക്കാണ് ആമസോണ്‍ ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
ഐശ്വര്യറായി ബച്ചന്‍, ചിയാന്‍ വിക്രം, കാര്‍ത്തി, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, നാസര്‍, സത്യരാജ്, പാര്‍ത്ഥിപന്‍, ശരത് കുമാര്‍, ലാല്‍, റഹ്മാന്‍, പ്രഭു, അദിതി റാവു ഹൈദരി തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സ്, മദ്രാസ് ടാല്‍കീസ് എന്നിവര്‍ സംയുക്തമായി നിര്‍മ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം രണ്ടു ഭാഷകളിലായി റിലീസ് ചെയ്യും.
പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മണിരത്‌നം, കുമരവേല്‍, ജയമോഹന്‍ (സംഭാഷണം) എന്നിവര്‍ ചേര്‍ന്നാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് രവി വര്‍മ്മന്‍, ചിത്രസന്നിവേശം ശ്രീകര്‍ പ്രസാദ്, കലാസംവിധാനം തൊട്ടാധരണി, സംഗീതം എ ആര്‍ റഹ്മാന്‍. തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് ചിത്രം റിലീസിനെത്തുക. അഞ്ഞൂറ് കോടി മുതല്‍മുടക്കിലാണ് ഈ ബ്രഹ്മാണ്ഡചിത്രം ഒരുങ്ങുന്നത്.
