മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭവന; ഭരതൻ പുരസ്കാരം സിബി മലയിലിന് !
Published on

മലയാളത്തിന് നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ .ഇപ്പോഴിതാ സംവിധായകനെ തേടി ഭരതൻ സ്മൃതി വേദിയുടെ പുരസ്കാരം എത്തിയിരിക്കുകയാണ് . മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭവനയ്ക്കാണ് പുരസ്കാരം. പുരസ്കാരം ജൂലൈ 30, 5:30ന് സംഗീത നാടക അക്കാദമി റീജനൽ തിയേറ്ററിൽ വച്ച് സിബി മലയലിന് സമ്മാനിക്കും.
കലാമണ്ഡലം ഗോപി ഭരത് ആണ് മുദ്ര (ഒരു പവൻ സ്വർണമുദ്ര) അണിയിക്കുക.മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ. ‘തനിയാവർത്തനം’, ‘വിചാരണ’, ‘കിരീടം’, ‘ദശരഥം’, ‘ഹിസ് ഹൈനെസ്സ് അബ്ദുല്ല’, ‘ഭരതം’, ‘സദയം’, ‘കമലദളം’, ‘ആകാശദൂത് ‘, ‘ചെങ്കോൽ’ തുടങ്ങി തൊട്ടതെല്ലാം മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന ഹിറ്റുകൾ. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’, ‘മണിച്ചിത്രത്താഴ്’ എന്നീ ചിത്രങ്ങൾക്ക് വേണ്ടി ഫാസിലിന്റെയും ‘പൂച്ചക്കൊരു മൂക്കുത്തി’,
‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിൽ പ്രിയദർശന്റെയും അസ്സോസിയേറ്റായും പ്രവർത്തിച്ചു.ഞങ്ങളുടെ വീട്ടിലെ അതിഥികൾക്ക്’ ശേഷം ആസിഫ് അലിയെ നായകനാക്കി ഒരുക്കുന്ന ‘കൊത്ത്’ എന്ന ചിത്രമാണ് ഇനി പുറത്തുവരാനിരിക്കുന്ന സിബി മലയിൽ ചിത്രം. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
കണ്ണൂരിന്റെ രാഷ്ട്രീയം പശ്ചാത്തലമാക്കിയാണ് ചിത്രം അവതരിപ്പിക്കുന്നത് എന്ന് അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു.കണ്ണൂരുകാരനായ പാര്‍ട്ടി പ്രവര്‍ത്തകനായാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. നിഖില വിമലാണ് നായിക. റോഷന് മാത്യു, രഞ്ജിത്ത്, വിജിലേഷ് , സുരേഷ് കൃഷ്ണ, അതുല്‍, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജിത്തും സിബി മലയിലും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട്...
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...