Connect with us

നമുക്ക് അപ്രിയമായത് കേൾക്കുമ്പോൾ ഏതു കൂർത്ത വാക്കുകൾ കൊണ്ടും അവരെ തളർത്തുന്നത് കൊണ്ട് നമുക്ക് എന്താണ് കിട്ടുന്നത്? അഭിപ്രായ സ്വാതന്ത്ര്യം ഉള്ള രാജ്യത്തല്ലേ നമ്മൾ ജീവിക്കുന്നത്?;ലിനുലാൽ വിഷയത്തിൽ പോസ്റ്റുമായി സിൻസി അനിൽ !

Movies

നമുക്ക് അപ്രിയമായത് കേൾക്കുമ്പോൾ ഏതു കൂർത്ത വാക്കുകൾ കൊണ്ടും അവരെ തളർത്തുന്നത് കൊണ്ട് നമുക്ക് എന്താണ് കിട്ടുന്നത്? അഭിപ്രായ സ്വാതന്ത്ര്യം ഉള്ള രാജ്യത്തല്ലേ നമ്മൾ ജീവിക്കുന്നത്?;ലിനുലാൽ വിഷയത്തിൽ പോസ്റ്റുമായി സിൻസി അനിൽ !

നമുക്ക് അപ്രിയമായത് കേൾക്കുമ്പോൾ ഏതു കൂർത്ത വാക്കുകൾ കൊണ്ടും അവരെ തളർത്തുന്നത് കൊണ്ട് നമുക്ക് എന്താണ് കിട്ടുന്നത്? അഭിപ്രായ സ്വാതന്ത്ര്യം ഉള്ള രാജ്യത്തല്ലേ നമ്മൾ ജീവിക്കുന്നത്?;ലിനുലാൽ വിഷയത്തിൽ പോസ്റ്റുമായി സിൻസി അനിൽ !

കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു സംഗീതജ്ഞൻ ലിനു ലാൽ വിവാദപരമായ ഒരു പ്രസ്താവന നടത്തിയത്. ഫേസ്ബുക്ക് ലൈവ് വഴിയായിരുന്നു അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. നാഷണൽ ഫിലിം അവാർഡ് മികച്ച ഗായികയ്ക്ക് ഉള്ള അവാർഡ് നേടിയത് നഞ്ചമ്മ ആയിരുന്നു. എന്നാൽ ഇവർ ഇതിന് അർഹയാണ് എന്ന് തനിക്ക് തോന്നുന്നില്ല എന്നായിരുന്നു ലിനുലാൽ പറഞ്ഞത്. ഇതിനെ തുടർന്ന് വലിയ രീതിയിലുള്ള സൈബർ ആക്രമണമായിരുന്നു ഇദ്ദേഹം നേരിട്ടത്.

ഇപ്പോൾ ഈ വിഷയത്തിൽ ആണ് സിൻസി അനിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത്. തനിക്ക് ഇദ്ദേഹത്തെ നേരിട്ട് അറിയാം എന്നും അദ്ദേഹം നടത്തിയ വാക്കുകളോട് വിയോജിപ്പ് ആണ് എങ്കിലും അദ്ദേഹത്തിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ യോജിപ്പില്ല എന്നുമാണ് ഇവർ പറയുന്നത്. അദ്ദേഹം ഉന്നത ജാതിയിൽ ജനിച്ച ആളോ സാമ്പത്തികമായി മുന്നോട്ടു നിൽക്കുന്ന കുടുംബത്തിലുള്ളതോ അല്ല. ലിനുലാല്‍ ഈ വിഷയത്തിൽ ജാതിയും വംശവും ഒക്കെ പറഞ്ഞു എന്നൊക്കെയുള്ള വ്യാഖ്യാനങ്ങൾ പലരും നടത്തുന്നത് കണ്ടു, എന്നാൽ താൻ അത്തരത്തിൽ ഒന്നും ആ വീഡിയോയിൽ കണ്ടിട്ടില്ല എന്നും സിൻസി അനിൽ കൂട്ടിച്ചേർത്തു.

സിൻസി അനിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ
മികച്ച ഗായികയ്ക്കുള്ള അവാർഡ് നെ കുറിച്ചുള്ള ലിനുലാലിന്റെ വിവാദവീഡിയോ കാണുകയായിരുന്നു. വിഡിയോയിൽ പറഞ്ഞ കാര്യങ്ങളോടുള്ള വിയോജിപ്പ് അയാളെ നേരിട്ട് വിളിച്ചു പറയുകയും ചെയ്തു. ഏകദേശം 4 വർഷമായി ലിനുലാലിനെ എനിക്ക് അറിയാം…അടുത്ത സുഹൃത്തൊന്നുമല്ലെങ്കിലും അയാളുടെ ഭാര്യയും ഞാനും സുഹൃത്തുക്കൾ ആയിരുന്നത് കൊണ്ട് അയാളുടെ കുടുംബ പശ്ചാതലം എനിക്ക് കേട്ടു അറിവുള്ളതാണ്.
ഇപ്പോൾ ഈ ലിനുലാലിനെ എല്ലാവർക്കും അറിയാം. എന്നാൽ കുറച്ചു നാൾ മുൻപ് മരടിലെ ഫ്ലാറ്റ് പൊളിച്ചു മാറ്റുന്ന സമയത്തു ഇതാണെന്റെ ഇത് വരെയുള്ള സമ്പാദ്യം ഇതാണെന്റെ എല്ലാം.. ഞാൻ ഇനി എവിടേക്കാണ് പോകേണ്ടത് എന്ന് പറഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ ലിനുലാൽ നെ ആർക്കെങ്കിലും ഓർമ്മയുണ്ടോ എന്ന് എനിക്ക് അറിയില്ല…

എന്റെ അറിവിൽ അയാൾ ഉന്നതജാതിയിൽ ജനിച്ചതോ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന കുടുംബത്തിലോ ജനിച്ച ആളല്ല…
(അയാൾ ജാതിയും വംശവും പറഞ്ഞു എന്നൊക്കെയുള്ള വ്യഖ്യാനങ്ങൾ കണ്ടത് കൊണ്ട് ആ വീഡിയോ രണ്ടു മൂന്നു വട്ടം കണ്ടു… അതിൽ മരുന്നിനു പോലും അങ്ങനെ ഒരു വാക്ക് ഞാൻ കേട്ടില്ല )
അത്യാവശ്യം മോശമല്ലാത്ത ദാരിദ്ര്യം അനുഭവിച്ചു അതിലും സംഗീതം മുറുകെ പിടിച്ചു സ്വന്തം പ്രയത്നത്തിലൂടെ ജീവിതം പച്ച പിടിപ്പിച്ച ചെറുപ്പക്കാരനാണ്…
അയാളുടെ വീഡിയോ യുടെ താഴെ വന്ന comments വായിച്ചപ്പോൾ വല്ലാത്ത വിഷമം തോന്നി…
വെറുതെ അല്ല നിന്റെ കിടപ്പാടം പോയത് എന്നൊരു കമന്റ്‌ കണ്ടു…
ഒരാൾ മിച്ചം പിടിച്ചു സ്വരുകൂട്ടി ഒരു സ്വപ്നഭവനം വാങ്ങിയിട്ട് കണ്മുന്നിൽ അത് ഇടിച്ചു പൊളിച്ച് നീക്കുന്നത് കണ്ടു നിൽക്കേണ്ടി വന്ന ഒരു കുടുബത്തോട് ഇത്രയും ദയ ഇല്ലാതെ സംസാരിക്കാൻ മാത്രം സംസ്കാര ശൂന്യരാകുന്നുണ്ടോ നമ്മളൊക്കെ…
അയാളുടെ വാക്കുകളോട് മറ്റേതെല്ലാം രീതിയിൽ നമുക്ക് വിയോജിക്കാം.. വിമർശിക്കാം…
നമുക്ക് അപ്രിയമായത് കേൾക്കുമ്പോൾ ഏതു കൂർത്ത വാക്കുകൾ കൊണ്ടും അവരെ തളർത്തുന്നത് കൊണ്ട് നമുക്ക് എന്താണ് കിട്ടുന്നത്???
അഭിപ്രായ സ്വാതന്ത്ര്യം ഉള്ള രാജ്യത്തല്ലേ നമ്മൾ ജീവിക്കുന്നത്??
ഇത്രയും സൈബർ ആക്രമണം നേരിടേണ്ടതുണ്ടോ അയാളും കുടുംബവും???
വ്യക്തിപരമായി ലിനുലാലിന്റെ വാക്കുകളോട് എനിക്ക് വിയോജിപ്പ് തന്നെയാണ്..ഒരു സംശയവുമില്ല…
പക്ഷെ അയാൾക്കും കുടുംബത്തിനും നേരെയുള്ള അനാവശ്യമായ സൈബർ അക്രമണങ്ങളോടും കടുത്ത വിയോജിപ്പ് തന്നെ…. ✌️

നിരവധി ആളുകൾ ആണ് ഈ പോസ്റ്റിന് താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് എത്തുന്നത്. അദ്ദേഹം പറഞ്ഞ വാക്കുകളോട് വിയോജിപ്പ് ഉണ്ട് എങ്കിലും അദ്ദേഹത്തിന് എതിരെ സൈബർ ആക്രമണം നടത്തുന്നത് ശരിയല്ല എന്നാണ് ഒരു വിഭാഗം മലയാളികൾ പറയുന്നത്. അതേസമയം സിൻസി അനിൽ ഷെയർ ചെയ്ത ഈ പോസ്റ്റ് ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.

Continue Reading
You may also like...

More in Movies

Trending

Recent

To Top