
News
വിജയ് സേതുപതിക്കൊപ്പം നിത്യ മേനോനും ; ഡയറക്ട് ഒ.ടി.ടി റിലീസിനൊരുങ്ങി 19 (1)(എ) !
വിജയ് സേതുപതിക്കൊപ്പം നിത്യ മേനോനും ; ഡയറക്ട് ഒ.ടി.ടി റിലീസിനൊരുങ്ങി 19 (1)(എ) !

വിജയ് സേതുപതി കേന്ദ്രകഥാപാത്രമായെത്തുന്ന മലയാള ചിത്രം 19 (1)(എ) ഡയറക്ട് ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാവും ചിത്രം പ്രേക്ഷകരിലെത്തുക. റിലീസ് തീയതി വൈകാതെ പ്രഖ്യാപിക്കും.
പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ നിത്യ മേനോനും പ്രധാന കഥാപാത്രമായെത്തും. നവാഗതയായ ഇന്ദു വി. എസാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫും നീത പിന്റോയുമാണ് 19 (1)(എ) നിര്‍മിക്കുന്നത്. മനേഷ് മാധവനാണ് ഛായാഗ്രഹണം.
ഇന്ദ്രജിത്ത് സുകുമാരൻ, ഇന്ദ്രൻസ് തുടങ്ങി വന്‍ താരനിരയും ചിത്രത്തിലുണ്ട്. ജയറാമിനെ നായകനാക്കി സനില്‍ കളത്തില്‍ സംവിധാനം ചെയ്ത മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലൂടെ വിജയ് സേതുപതി മലയാളത്തിലെത്തിയിരുന്നു. എന്നാല്‍ ഒരു മുഴുനീള കഥാപാത്രമായെത്തുന്നത് ആദ്യമായാണ്.
about 19 1 a
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള താരമാണ് കമൽഹാസൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പുറത്ത് വരുന്ന...
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ...
ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സംവൃത സുനിൽ. രസികൻ എന്ന ലാൽ ജോസ് ചിത്രത്തിൽ ദിലീപിന്റെ...