മൂന്ന് യുവാക്കൾ തന്നോട് ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടു; ഒരു നടിക്ക് കേരളത്തിലും തമിഴ്നാട്ടിലും കിട്ടുന്ന ബഹുമാനം രണ്ട് തരത്തിൽ; അവസ്ഥ തുറന്ന് പറഞ്ഞ് ചാർമിള!
മൂന്ന് യുവാക്കൾ തന്നോട് ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടു; ഒരു നടിക്ക് കേരളത്തിലും തമിഴ്നാട്ടിലും കിട്ടുന്ന ബഹുമാനം രണ്ട് തരത്തിൽ; അവസ്ഥ തുറന്ന് പറഞ്ഞ് ചാർമിള!
മൂന്ന് യുവാക്കൾ തന്നോട് ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടു; ഒരു നടിക്ക് കേരളത്തിലും തമിഴ്നാട്ടിലും കിട്ടുന്ന ബഹുമാനം രണ്ട് തരത്തിൽ; അവസ്ഥ തുറന്ന് പറഞ്ഞ് ചാർമിള!
ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്ന താരമാണ് നടി ചാർമിള. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമയിൽ തിരിച്ചെത്തിയെങ്കിലും പ്രതീക്ഷിച്ച പോലെ സിനിമയിൽ തിളങ്ങാൻ താരത്തിന് സാധിച്ചില്ല . ഒരു കാലത്ത് തിരക്കുകളിലൂടെ ജീവിച്ച താൻ ഇന്ന് ഏറെ കഷ്ടപ്പാടിലൂടെയാണ് ജീവിക്കുന്നതെന്ന ഒരു അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു.
മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലുമൊക്കെ തിളങ്ങിയ നായിക കൂടിയാണ് ചാർമിള. വ്യക്തിജീവിതത്തിലെ തിരിച്ചടികൾ ചാർമിളയുടെ കരിയറിനേയും ബാധിച്ചു. മലയാള സിനിമകളിലും സജീവമാകാൻ ചാർമിള ശ്രമിക്കുന്നുണ്ട്.
മലയാള സിനിമ ചെയ്യാനായി കേരളത്തിലെത്തിയപ്പോഴുണ്ടായ മോശം അനുഭവം നടി ചാർമിള തുറന്ന് പറഞ്ഞത് വലിയ വാർത്തയായിരുന്നു. കോഴിക്കോട് നിന്നുള്ള മൂന്ന് യുവാക്കൾ തന്നോട് ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടുവെന്നും അത് വളരെ ഞെട്ടലുണ്ടാക്കിയ അനുഭവമാണെന്നും ചാർമിള പറഞ്ഞിരുന്നു.
ഒരു തമിഴ്ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ചാർമിള വെളിപ്പെടുത്തിയത്. ധനം അടക്കം ഒട്ടേറെ മലയാള സിനിമകളിൽ ചാർമിളയായിരുന്നു നായിക. ഇപ്പോൾ ഒരു നടിക്ക് കേരളത്തിലും തമിഴ്നാട്ടിലും കിട്ടുന്ന ബഹുമാനം രണ്ട് തരത്തിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചാർമിള. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ചാർമിളയുടെ വെളിപ്പെടുത്തൽ.
‘മലയാള സിനിമയുടെ ബഡ്ജറ്റ് കുറവാണ്. തമിഴിൽ സിനിമകളോ മറ്റോ ചെയ്യാൻ പോയാൽ മൂന്ന് സഹായികളെ എനിക്ക് കൊണ്ടുപോകാം. പക്ഷെ മലയാളത്തിൽ സിനിമകൾ ചെയ്യാൻ വിളിക്കുമ്പോൾ തന്നെ നിർമാതാവ് പറയും ഒറ്റയ്ക്ക് വന്നാൽ മതി സഹായിയെ കൊണ്ടുവരേണ്ടെന്ന്. പക്ഷെ നമുക്ക് സഹായിയില്ലാതെ കേരളത്തിൽ വന്ന് താമസിക്കുന്നത് ബുദ്ധിമുട്ടാണ്.’
‘തമിഴിൽ ടിവിചാനൽ ഷോയിൽ പങ്കെടുക്കാൻ പോയാലും കാരവാൻ ഉണ്ട്. മലയാളത്തിൽ വളരെ ചുരുക്കമെ കാരവാൻ ഉപയോഗിക്കുന്നുള്ളു. പിന്നെ മലയാള നടി എന്ന് എന്നെ ബ്രാൻഡ് ചെയ്ത് ഒതുക്കുന്നതായി തോന്നിയിട്ടുണ്ട്. പക്ഷെ ബോംബെയിൽ നിന്നും വരുന്ന നടിക്ക് ലക്ഷ്വറി സൗകര്യങ്ങൾ കൊടുക്കുകയും ചെയ്യും. പത്ത് പടം ഹിറ്റാണെങ്കിൽ തമിഴിൽ പിന്നെ അയാൾക്ക് വലിയ താരമെന്ന പരിഗണന കിട്ടുമെന്നും ചാർമിള പറയുന്നു.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ പോലീസ് കേസെടുത്തത്. ഈ കേസിൽ സംവിധായകൻ അഖിൽ മാരാരെ 28...
മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹൻലാൽ. തന്റെ 65ാം പിറന്നാൾ ആഘോഷത്തിന്റെ തിളക്കത്തിലാണ് അദ്ദേഹം. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...