Connect with us

ടൈം ട്രാവൽ, ഫാന്റസി, കോമഡി, കോർട്ട് ഡ്രാമ എന്നൊക്കെ തള്ളിയിട്ട് സിനിമയിൽ ഒന്നുമില്ല; നിവിൻ പോളിയുടെ കഥാപാത്രവും ആ കഥാപാത്രത്തെ സംബന്ധിക്കുന്ന കേസും എന്തിനായിരുന്നു എന്ന് പോലും മനസ്സിലാവുന്നില്ല; സിനിമയ്ക്ക് വിമർശനം !

News

ടൈം ട്രാവൽ, ഫാന്റസി, കോമഡി, കോർട്ട് ഡ്രാമ എന്നൊക്കെ തള്ളിയിട്ട് സിനിമയിൽ ഒന്നുമില്ല; നിവിൻ പോളിയുടെ കഥാപാത്രവും ആ കഥാപാത്രത്തെ സംബന്ധിക്കുന്ന കേസും എന്തിനായിരുന്നു എന്ന് പോലും മനസ്സിലാവുന്നില്ല; സിനിമയ്ക്ക് വിമർശനം !

ടൈം ട്രാവൽ, ഫാന്റസി, കോമഡി, കോർട്ട് ഡ്രാമ എന്നൊക്കെ തള്ളിയിട്ട് സിനിമയിൽ ഒന്നുമില്ല; നിവിൻ പോളിയുടെ കഥാപാത്രവും ആ കഥാപാത്രത്തെ സംബന്ധിക്കുന്ന കേസും എന്തിനായിരുന്നു എന്ന് പോലും മനസ്സിലാവുന്നില്ല; സിനിമയ്ക്ക് വിമർശനം !

നീണ്ട ഇടവേളയ്ക്കുശേഷം നിവിന്‍ പോളിയും ആസിഫ് അലിയും ഒരുമിക്കുന്ന ചിത്രമാണ് മഹാവീര്യര്‍. മലയാളസിനിമയില്‍ അപൂര്‍വമായ ടൈംട്രാവല്‍-ഫാന്റസി സിനിമ. സാഹിത്യകാരന്‍ എം. മുകുന്ദന്റെ കഥ. ഇങ്ങനെയൊക്കെയായിരുന്നു മഹാവീര്യര്‍ എന്ന ചിത്രം പ്രഖ്യാപിച്ചതുമുതല്‍ കേള്‍ക്കുന്ന കാര്യങ്ങള്‍. പക്ഷെ സോഷ്യൽ മീഡിയ നിറയെ സിനിമയ്‌ക്കെതിരെയുള്ള പോസ്റ്റുകളാണ്.

ഒരു കേസില്‍പ്പെട്ട് കോടതിയിലെത്തുന്ന അപൂര്‍ണാനന്ദ എന്ന യുവസന്യാസിക്ക് മുന്നില്‍ നടക്കുന്ന കാഴ്ചകളാണ് സിനിമ. അവിടെയാണ് ടൈം ട്രാവൽ എന്ന ആശയം കൊണ്ടുവന്നത് എന്ന് പ്രതീക്ഷിക്കുന്നു. കാലങ്ങള്‍താണ്ടി ആധുനിക കാലത്തെത്തുന്ന അപൂര്‍ണാനന്ദന്‍ ഇപ്പോഴത്തെ കോടതിവ്യവഹാരങ്ങളിലൂടെ സഞ്ചരിക്കുന്നതിലെ കൗതുകം സിനിമയിൽ ഉണ്ട്. ആരാണ് അപൂര്‍ണാനന്ദന്‍ എന്ന ചോദ്യത്തിനൊപ്പം തന്നെ ചിത്രപുരി എന്ന സാങ്കല്പിക ഗ്രാമത്തിലെ രാജാവിന് സംഭവിച്ച ഒരു വിഷമത്തേക്കുറിച്ചും മഹാവീര്യര്‍ പറയുന്നുണ്ട്.

ഫാന്റസി-ടൈം ട്രാവല്‍ എന്ന രീതിയിലാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്. മുന്‍കോപികളും പ്രജാക്ഷേമ തത്പരരുമല്ലാത്ത രാജാക്കന്മാരേക്കുറിച്ച് നമ്മള്‍ കുട്ടിക്കഥകളില്‍ കേട്ടിട്ടുണ്ടാവും. അത്തരത്തിലൊരു രാജാവാണ് രുദ്ര മഹാവീര ഉഗ്രസേന മഹാരാജാവ്.

അദ്ദേഹത്തിന്റെ മന്ത്രിയാണ് വീരഭദ്രന്‍. ഒരു സുപ്രഭാതത്തില്‍ മഹാരാജാവിന്റെ ആജ്ഞപ്രകാരം ചിത്രപുരി എന്ന ഗ്രാമത്തിലേക്ക് യാത്രതിരിക്കുന്ന വീരഭദ്രന്‍ ഒരുവശത്ത്. കാലങ്ങള്‍ കടന്ന് ഉത്തരാധുനിക കാലത്തെത്തുന്ന അപൂര്‍ണാനന്ദന്‍ മറ്റൊരുവശത്ത്. ഒരു പ്രത്യേകഘട്ടത്തില്‍ ഇരുവരുടേയും സഞ്ചാരം ഒരു കോടതിമുറിയില്‍ കൂട്ടിമുട്ടുകയാണ്. അവിടെ അവര്‍ നേരിടുന്നതെന്തെല്ലാമാണെന്നതാണ് ഫാന്റസിയുടേതായ തലം.

ഫാന്റസിയുടെ പുതപ്പില്‍ മൂടിക്കിടക്കുന്ന സമകാലീന രാഷ്ട്രീയ സംഭവവികാസങ്ങളെ കാണാം. ഇവിടെ വീരഭദ്രനേയും അപൂര്‍ണാനന്ദനേയും മറ്റ് കഥാപാത്രങ്ങളേയുമെല്ലാം കൂട്ടിച്ചേര്‍ക്കുന്ന കണ്ണി ഉഗ്രസേന മഹാരാജാവാണ്. അധികാരത്തിന്റേതായ എല്ലാ തിളപ്പുമുള്ളയാളാണ് ഉഗ്രസേനന്‍. പേരുമാറ്റി നിര്‍ത്തിയാല്‍ ഒരു രാജ്യത്തിന്റെ ഏറ്റവും ഉന്നതനായ ഭരണാധികാരി.

അയാളുടെ പ്രശ്‌നം തീര്‍ക്കാനുള്ള ആത്യന്തികമായ വഴി ജനങ്ങളെ ബുദ്ധിമുട്ടിക്കലാണ്. പക്ഷേ ആ ബുദ്ധിമുട്ട് അവര്‍ അറിയാതിരിക്കാന്‍ മോഹനവാഗ്ദാനങ്ങള്‍ നല്‍കി സുഖിപ്പിക്കും. അവര്‍ ഭരണാധികാരിയെ വിശ്വസിക്കും. പക്ഷേ അതിന്റെ അന്തിമഫലം ജനങ്ങളുടെ കണ്ണുനീരായിരിക്കും. ആ കണ്ണുനീരാണ് ഭരണാധികാരികളെ മദോന്മത്തരാക്കുന്ന, ആനന്ദചിത്തരാക്കുന്ന വീര്യമേറിയ പാനീയം. ഇതാണ് കോടതിമുറിയില്‍ നടക്കുന്ന ഒരു ഡ്രാമ എന്നതിലപ്പുറത്തേക്ക് മഹാവീര്യര്‍ പറഞ്ഞുവെയ്ക്കുന്ന രാഷ്ട്രീയത്തിന്റേതായ ഒരു തലം കൂടി സിനിമയിലുണ്ട്.

എന്നാൽ മഹാവീര്യർ എന്ന സിനിമയെ കുറിച്ച് ഫേസ്ബുക്ക് സിനിമാ പേജിൽ വന്ന ഒരു കുറിപ്പാണ് ഇപ്പോൾ ചർച്ച ആകുന്നത്.

കുറിപ്പ് വായിക്കാം വിശദമായി,

“പ്രീ റിലീസ് ഇന്റർവ്യൂസ് കണ്ട് ഒരിക്കലും സിനിമയ്ക്ക് പോവരുത് എന്ന് ഒരിക്കൽ കൂടി ബോധ്യമായിരിക്കുന്നു. ടൈം ട്രാവൽ, ഫാന്റസി, കോമഡി, കോർട്ട് ഡ്രാമ എന്നിങ്ങനെ മൾട്ടി ജേണർ ചിത്രമാണെന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നത്. എന്നാൽ ടൈം ട്രാവൽ എലമെന്റ് സിനിമയിൽ ഇല്ല. ഉള്ളത് അല്പം ഫാന്റസിയാണ്. അതും സറ്റയ്റിക്കൽ ആയതിനാൽ ഫാന്റസി എന്ന് പറയാമോയെന്നും സംശയമാണ്.

ഫസ്റ്റ് ഹാഫ് അത്യാവശ്യം കോമഡിയും കോർട്ട് സീനിലെ കഥാപാത്രങ്ങളുടെ പ്രകടനവും ഒക്കെയായി അത്യാവശ്യം എൻഗേജിങ് ആയിരുന്നു. അമ്പത് മിനിറ്റിൽ ഇന്റർവെൽ ആയപ്പോൾ സെക്കന്റ് ഹാഫിൽ കാര്യമായി എന്തെങ്കിലും കാണുമെന്ന് കരുതി. പക്ഷേ…

നിവിൻ പോളിയുടെ കഥാപാത്രവും ആ കഥാപാത്രത്തെ സംബന്ധിക്കുന്ന കേസും എന്തിനായിരുന്നു എന്ന് പോലും മനസ്സിലാവുന്നില്ല. ആ കഥാപാത്രം ഇല്ലെങ്കിലും സ്മൂത്തായി കഥ മുന്നോട്ട് പോകുമായിരുന്നു. ‘കൂതറ’യിലെ മോഹൻലാലിന്റെ കഥാപാത്രം പോലെ.

കഥയുടെ കാര്യം ആണെങ്കിൽ ഒരു ഷോർട്ട് ഫിലിം എടുക്കാൻ മാത്രമുള്ള കഥ. അതിനെ വലിച്ചുനീട്ടി രണ്ട് മണിക്കൂർ എത്തിച്ചിരിക്കുന്നു. പ്രധാന കഥയുമായി ബന്ധം ഇല്ലെങ്കിലും ആദ്യപകുതി ബോറടിക്കാതെ കണ്ടിരിക്കാവുന്നതാണ്.

ഒരിക്കൽ കൂടി പറയുന്നു, ഇന്റർവ്യൂ കണ്ടും ട്രോൾ പേജിന്റെ തള്ള് കണ്ടും പടത്തിന് പോവരുത്. “Not everyone’s cup of tea” എന്ന് പറഞ്ഞാൽ ഒരിക്കലും ഒരു മോശം സിനിമ നല്ലതാവില്ല!”എന്നാണ് കുറിപ്പ്.

about mahaveeryar

More in News

Trending

Recent

To Top